ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പശാല

ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പശാല

എറണാകുളം: സലേഷ്യന്‍ സന്ന്യാസ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെയും കെസിബിസി യൂത്ത് കമ്മീഷന്റെയും ബോസ്‌കോ യൂത്ത് സര്‍വീസസ് കൊച്ചിയുടെയും (ഐവൈഡിസി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 30 ദിന ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പശാല സ്‌കില്‍ത്തണ്‍ 2022 ജനുവരി 31നു ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആറു ആഴ്ചകളിലായി വിവിധ വിഷയങ്ങളില്‍ 30 ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും.

യൂത്ത് ആന്‍ഡ് മീഡിയ, യൂത്ത് ആന്‍ഡ് ഫാമിലി, യൂത്ത് ആന്‍ഡ് പേഴ്സണാലിറ്റി, യൂത്ത് ആന്‍ഡ് കരിയര്‍, യൂത്ത് ആന്‍ഡ് അഡിക്ഷന്‍സ്, സോഫ്റ്റ് സ്‌കില്‍സ്് തുടങ്ങി 30 വിഷയങ്ങള്‍ പ്രഗത്ഭര്‍ കൈകാര്യം ചെയ്യും. 30 ദിന ക്ലാസ്സുകളുടെ അവസാനം മൂല്യനിര്‍ണ്ണയം ഉണ്ടായിരിക്കും. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കും യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്കും പങ്കെടുക്കാം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7000 രൂപ, മൂന്നാം സമ്മാനം 5000 രൂപ, പ്രോത്സാഹന സമ്മാനം 10 പേര്‍ക്ക് 500 രൂപ വീതം എന്നിങ്ങനെ നല്‍കും. ഓരോ ദിവസവും അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ നിന്ന് ഒന്നോ രണ്ടോ ചോദ്യങ്ങള്‍ വീതം ഉള്‍പ്പെടുത്തി ഗൂഗിള്‍ ഫോം വഴി ആയിരിക്കും മൂല്യനിര്‍ണയം നടത്തുക. ഉത്തരം നല്‍കാന്‍ രണ്ടു ദിവസത്തെ സമയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെസിബിസി യൂത്ത് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെടണം-ഫോണ്‍ 8281305272.

 


Related Articles

കായിക താരങ്ങള്‍ക്ക് പരിശീന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു: ശിലാസ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ ബിഷപ്പ് ജോസഫ് സപ്തതി നഗറില്‍ കൊല്ലത്തെ ക്രിക്കറ്റ്- ഫുട്ബാള്‍ പ്രതിഭകളായ കുട്ടികള്‍ക്ക് കളിക്കാനും പരിശീലനം നേടാനുമായി സെവന്‍സ് ഫുട്‌ബോള്‍, ക്രിക്കറ്റ് മൈതാനങ്ങളും പരിശീലന

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാം- സുപ്രീം കോടതി.

ന്യൂഡല്‍ഹി: വഴി തടഞ്ഞുള്ള സമരം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അധികാരമുണ്ടെന്നും അതില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. കാര്‍ഷിക

ക്ഷേത്രപ്രവേശന വിളംബരം: തിരിഞ്ഞുനോക്കുമ്പോള്‍

നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികം സര്‍ക്കാര്‍ ആഘോഷിക്കുകയാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ഷികാഘോഷത്തിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*