Breaking News

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

നാഗന്‍ മിഷണറി പാടിയതുപോലെ ഓസിയച്ചന്‍ സമയമാംരഥത്തില്‍ സ്വര്‍ഗീയയാത്ര ചെയ്യുകയാണ്. മഞ്ഞുമ്മല്‍ കര്‍ലീത്താ സഭയിലെ പ്രമുഖാംഗവും ഉജ്വലവാഗ്മിയും കൃതഹസ്തനായ എഴുത്തുകാരനും എഡിറ്ററും ധ്യാനഗുരുവുമൊക്കെയായ ഫാ. ഓസി കളത്തില്‍ നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച രാത്രിയില്‍ നമ്മോടു യാത്ര പറഞ്ഞു.
നന്മനിറഞ്ഞവള്‍, മുറിയ്ക്കപ്പെട്ട അപ്പം എന്നിവ സ്വന്തം രചനകളാണെങ്കില്‍ വിശ്വാസത്തിന്റെ വിളക്കുമാടങ്ങള്‍, നന്മയുടെ ചോലമരങ്ങള്‍ പോലുള്ളവ എഡിറ്റഡ് കൃതികളാണ്. എല്ലാം ദൈവശാസ്ത്രത്തിന്റെയും സഭാവിജ്ഞാനീയത്തിന്റെയും മൊഴിമുത്തുകള്‍.
ധ്യാനഗുരുവെന്ന നിലയില്‍ പ്രസംഗവേദികളില്‍ ഓസിയച്ചന്‍ എന്നും ജ്വലിച്ചുനിന്നിരുന്നു. ആവേശഭരിതമായ പ്രസംഗങ്ങള്‍ക്കൊടുവില്‍ അച്ചന് കുറച്ചുനേരം വിശ്രമിക്കണമായിരുന്നു. അത്രമേല്‍ ആയാസകാരിയായിരുന്നു ആ പ്രഭാഷണങ്ങളത്രയും.
ഈ വരാനിരിക്കുന്ന ചെറുപുഷ്പം ഡിസംബര്‍ 2019ന്റെ ലക്കത്തില്‍ ഒരു പേജുവരുന്ന ചിന്തോദ്ദീപകമായ ലേഖനം അച്ചന്‍ എഴുതിയിട്ടുണ്ട്. ഇതുപോലെ എല്ലാ ലക്കങ്ങളിലും വേണമെന്നാവശ്യപ്പെട്ടപ്പോള്‍ അച്ചന്‍ പറഞ്ഞു: ആവാമല്ലോ. ഓസിയുടെ ചിന്താപഥം, പക്ഷേ, വരുംലക്കങ്ങളില്‍ സ്വര്‍ഗത്തിലിരുന്നുവേണം എഴുതാന്‍!
കേരളത്തില്‍ മഞ്ഞുമ്മല്‍ കര്‍മലീത്താ പ്രൊവിന്‍സിനുള്ള എല്ലാ ആശ്രമങ്ങളിലും സുപ്പീരിയറോ ഡയറക്ടറോ ആയിരുന്നിട്ടുണ്ട് ഓസിയച്ചന്‍. അവിടങ്ങളിലൊക്കെ അടയാളങ്ങളിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വരാപ്പുഴ ആശ്രമാധിപനായിരിക്കവേ, അവിടെ സേവനമനുഷ്ഠിച്ചു കബറടങ്ങിയ എല്ലാ വിദേശമിഷണറിമാരുടേയും പേരുവിവരവും കാലവും മാര്‍ബിള്‍ഫലകത്തിലെഴുതിവച്ചത് ചരിത്രകുതുകികള്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.
മഞ്ഞുമ്മല്‍ പ്രൊവിന്‍സിന്റെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ മാനേജരായിരിക്കേ, സഭയുടെ എല്ലാ സ്‌കൂളുകള്‍ക്കും ഏകീകൃത നിയമവ്യവസ്ഥ തയ്യാറാക്കിയത് ഓസിയച്ചനാണ്.
ഒന്നാന്തരം അജപാലകനായിരുന്നു എന്നും അദ്ദേഹം. അമേരിക്കയിലെ കലിഫോര്‍ണിയാ സെന്റ് റെയ്മണ്ട് ദേവാലയത്തില്‍ അസോസിയേറ്റ് പാസ്റ്ററായിരുന്ന കാലത്തെ സേവനങ്ങള്‍ അവരോര്‍ക്കുന്നത് നന്ദിയുടെ കണ്ണീര്‍പൂക്കളോടെയാണ്.
വ്യക്തിബന്ധങ്ങള്‍ അതീവ ഊഷ്മളതയോടെ സൂക്ഷിക്കാന്‍ ഓസിയച്ചനു കഴിയുമായിരുന്നതുകൊണ്ട്, അദ്ദേഹത്തിന്റെ സുഹൃദ്ബന്ധങ്ങള്‍ ആയിരങ്ങള്‍ കവിഞ്ഞേക്കും.
പറഞ്ഞല്ലോ, ഓസിയച്ചന്‍ സ്വര്‍ഗയാത്രയിലാണ്. നമുക്കദ്ദേഹത്തിന് യാത്രാഭിവാദനങ്ങള്‍ നേരാം.


Tags assigned to this article:
jeevanaadammemorieoc kalathil

Related Articles

ജിബിന്‍ വില്യംസ് രാജ്യന്തരതലത്തിലേക്ക്‌

അള്‍ത്താര അലങ്കാരത്തില്‍ നിന്നും അന്താരാഷ്ട്ര മത്സരവേദിയിലേക്ക് ചുവടുവയ്ക്കുകയാണ് തുറവൂര്‍ കോടംതുരുത്ത് സ്വദേശി ജിബിന്‍ വില്ല്യംസ് എന്ന ഇരുപതുകാരന്‍. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ സംഘടിപ്പിച്ച ഇന്ത്യസ്‌കില്‍സ്

83 കാരനായ ജെസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ സ്വാമിയെ NIA അറസ്റ്റ് ചെയ്തു

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐയെ അറസ്റ്റ് ചെയ്തു.എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*