ഓസ്ട്രേലിയയിലെ സഭയുടെ സമ്പൂര്‍ണ്ണസമ്മേളനം

ഓസ്ട്രേലിയയിലെ സഭയുടെ സമ്പൂര്‍ണ്ണസമ്മേളനം

ഓസ്ട്രേലിയയിലെ ദേശീയ സഭയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്
പാപ്പാ ഫ്രാന്‍സിസ് അനുമതി നല്കി.

80 വര്‍ഷത്തില്‍ ആദ്യമായി ഓസ്ട്രേലിയയില്‍ നടക്കാന്‍പോകുന്ന കത്തോലിക്കരുടെ ഏറ്റവുമധികം ജനപങ്കാളിത്തമുള്ളതും ശ്രദ്ധേയവുമായ ദേശീയ സംഗമമായിരിക്കും ഈ സമ്പൂര്‍ണ്ണ സമ്മേളനം. ദേശീയ കമ്മിഷന്‍റെ ചെര്‍മാനും ബ്രിസ്ബെയിന്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് ഇതു സംബന്ധിച്ച് മാര്‍ച്ച് 19-Ɔο തിയതി ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഓസ്ടേലിയിലെ സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലഘട്ടത്തില്‍ ആത്മീയമായും സാമൂഹികമായും സാംസ്ക്കാരികമായും സഭയെ കാലികമായി നവീകരിക്കാന്‍ അല്‍മായരും വൈദികരും സന്ന്യസ്തരും യുവജനങ്ങളും ഒത്തൊരുമിച്ചുള്ള ഈ സംഗമം സഹായകമാകുമെന്ന് സമ്പൂര്‍ണ്ണ സംഗമത്തിന്‍റെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് കോള്‍റിഡ്ജ് വ്യക്തമാക്കി.

“ദൈവാരൂപിയുടെ പ്രചോദനങ്ങള്‍ക്ക് കാതോര്‍ക്കാം…!” (Listen to the what Spiriti s saying…
Rev. 2,7) എന്ന ആപ്തവാക്യവുമായിട്ടാണ് ഓസ്ട്രേലിയയുടെ ദേശീയ മെത്രാന്‍ സമിതി സമ്പൂര്‍ണ്ണസമ്മേളം 2020-നായി (Plenary Council 2020) ഒരുക്കം ആരംഭിച്ചിരിക്കുന്നത്. 2020-ല്‍ നടക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണസംഗമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ 2018-ലെ പെന്തക്കൂസ്താനാളില്‍ത്തന്നെ ആരംഭിക്കുമെന്ന് കമ്മിഷന്‍ സെക്രട്ടറി, ടേര്‍വി കോളിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

2000-മാണ്ട് ജൂബിലി വത്സരത്തില്‍ പുറത്തുവന്ന “നവസഹ്രാബ്ദത്തിന്‍റെ പൊന്‍പുലരിയില്‍…”  (Novo Millennio Ineunte,2001) എന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്വാധികാര പ്രബോധനമാ‌ണ് ദേശീയ സഭകള്‍ക്ക് വത്തിക്കാന്‍റെ അനുമതിയോടെ ദൈവജനത്തിന്‍റെ ആത്മീയ ഉന്നമനത്തിനായി സമ്പൂര്‍ണ്ണ സമ്മേളനം വിളിച്ചുകൂട്ടാനും കാലികമായി സഭയെ നവീകരിക്കാനുമുള്ള അവസരം നല്കിയിട്ടുള്ളത്.


(William Nellikkal)


Related Articles

ധീരതയോടെ സംസാരിക്കാന്‍ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ധീരതയോടെ സംസാരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. 2018 ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ 15-ാമത് സിനഡുസമ്മേളനത്തിന്

ഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി

റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്‌റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്.

മോണ്‍. പീറ്റര്‍ തെക്കേവിളയില്‍ സ്മാരക ലൈബ്രറി ആശീര്‍വദിച്ചു

കൊല്ലം: കൊല്ലം രൂപതയുടെ മുന്‍ വികാരി ജനറലും പണ്ഡിതനുമായ മോണ്‍. പീറ്റര്‍ തെക്കേവിളയുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച പുതിയ ഗ്രന്ഥശാല ആശീര്‍വദിച്ചു. കൊല്ലം രൂപതയുടെ പാസ്റ്ററല്‍ സെന്ററിലാണ് പുതിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*