Breaking News

ഓസ്‌ട്രേലിയ കാട്ടുതീ പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഓസ്‌ട്രേലിയ കാട്ടുതീ പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കന്‍ തീരത്തെ ന്യൂ സൗത്ത് വെയ്ല്‍സ്, വിക്‌ടോറിയ, സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനങ്ങളിലെ നിരവധി പട്ടണങ്ങളെ വിഴുങ്ങിയ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ കാട്ടുതീയില്‍ 123.5 ലക്ഷം ഏക്കര്‍ കത്തിനശിച്ചു. അണുബോംബ് സ്‌ഫോടനത്തിലും അഗ്നിപര്‍വതം പൊട്ടുമ്പോഴുമുണ്ടാകുന്നതുപോലെ പലയിടങ്ങളിലും ഇടിമുഴക്കവും മിന്നല്‍പ്പിണരുകളും സൃഷ്ടിക്കുന്ന തീ നിയന്ത്രണാതീതമായി പടര്‍ന്നുകൊണ്ടിരിക്കെ പതിനായിരങ്ങള്‍ ഭവനരഹിതരായി. 19 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്; വിക്ടോറിയായില്‍ കഴിഞ്ഞ ആഴ്ച കാണാതായ 28 പേരെക്കുറിച്ച് വിവരമൊന്നുമില്ല.
രക്ഷാപ്രവര്‍ത്തനത്തിനായി ചരിത്രത്തലാദ്യമായി 3,000 കരുതല്‍സേനാംഗങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ചു. ഓസ്‌ട്രേലിയന്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പലായ അഡെലെയ്ഡ് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇത്ര ബൃഹത്തായ സൈനികവിന്യാസമുണ്ടാകുന്നത് ആദ്യമായാണ്. വിക് ടോറിയായിലെ മല്ലകൂട്ടാ പട്ടണത്തില്‍ നിന്ന് 1,100 പേരെ ഇക്കഴിഞ്ഞ ദിവസം നാവികസേന രക്ഷപ്പെടുത്തി.
ഓസ്‌ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. സിഡ്‌നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ പെന്റിത്തില്‍ കഴിഞ്ഞയാഴ്ച താപനില 48.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എല്ലാ വര്‍ഷവും രാജ്യത്ത് കാട്ടുതീ ഭീഷണിയുണ്ടാകാറുണ്ടെങ്കിലും ഇക്കുറി കാട്ടുതീയുടെ സീസണ്‍ നേരത്തെ, സെപ്റ്റംബര്‍ ആറോടു കൂടി, ആരംഭിച്ചു. അന്തരീക്ഷ താപനില ഉയര്‍ന്നതും ഈര്‍പ്പം കുറഞ്ഞതും മഴയുടെ അഭാവവും കാട്ടുതീ പടരാനുള്ള സാഹചര്യം രൂക്ഷമാക്കി. ന്യൂ സൗത്ത് വെയ്ല്‍സില്‍ 136 ഇടങ്ങളില്‍ ആഴ്ചകളോളം തീ കത്തിപ്പടര്‍ന്നപ്പോള്‍ 69 മേഖലകളില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായിട്ടില്ല. ചെമന്ന ആകാശവും മൂടിക്കെട്ടിയ പുകപടലവും ആയിരം മൈല്‍ അകലെ ന്യൂസിലന്‍ഡ് തീരം വരെ കാണപ്പെടുന്ന അവസ്ഥയാണ്.
കങ്കാരു, കൊയലാ, പ്ലാറ്റിപസ് എന്നിവ ഉള്‍പ്പെടെ ഓസ്‌ട്രേലിയയിലെ സവിശേഷ വന്യജീവികളും പക്ഷികളും ഇഴജന്തുക്കളും വളര്‍ത്തുമൃഗങ്ങളും ഉള്‍പ്പെടെ 480 ദശലക്ഷം ജന്തുക്കളെങ്കിലും ന്യൂ സൗത്ത് വെയ്ല്‍സില്‍ മാത്രം കഴിഞ്ഞ നാലു മാസത്തിനകം കാട്ടുതീയില്‍പെട്ട് ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ കണക്കാക്കുന്നത്.
ആഗോളതാപനവുമായി രാജ്യത്തെ കാട്ടുതീ ദുരന്തത്തിനുള്ള ബന്ധം കുറച്ചുകാട്ടുന്ന പ്രധാനമന്ത്രി സ്‌കോട് മോറിസന്റെ നിലപാടുകള്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റു സന്നദ്ധസേവനങ്ങളിലും പങ്കാളികളാകാനും ഗവണ്‍മെന്റിന് മെല്‍ബണ്‍ അതിരൂപതയുടെ എല്ലാ പിന്തുണയും ആര്‍ച്ച്ബിഷപ് പീറ്റര്‍ കൊമെന്‍സോളി വാഗ്ദാനം ചെയ്തു.


Related Articles

വിശുദ്ധ പാതയിൽ ജെറോം പിതാവ്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി

നൂറ്റാണ്ടുകളുടെ പൈതൃകം തേടുന്ന ചിരപുരാതനമായ കൊല്ലം രൂപത-അറബിക്കടലും അഷ്ടമുടിക്കായലും തഴുകിയുണര്‍ത്തുന്ന ഭാരതസഭാചരിത്രത്തിന്റെ പിള്ളത്തൊട്ടില്‍.  ക്രിസ്തുവിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹയാലും ഭാരതത്തിന്റെ ദ്വിതീയ അപ്പസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനാലും

തീരദേശത്തിന് നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണം

കൊച്ചി: കടല്‍ത്തീര സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ സുരക്ഷയ്ക്കും പുരോഗതിക്കുംവേണ്ടി നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് കെഎല്‍സിഎ കൊച്ചി രൂപതയുടെ പുനര്‍സൃഷ്ടിയാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമുദായദിനത്തോടനുബന്ധിച്ച്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മാണവുമായി വിവരസാങ്കേതിക വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടപടിയുമായി വിവര സാങ്കേതിക വകുപ്പ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് വിവര സാങ്കേതിക വകുപ്പ്. നിയമ നിര്‍മ്മാണം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*