ഓ​ഖി ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്കു​ന്ന ഓർമകൾക്ക് ഇന്ന് മൂ​ന്നാ​ണ്ട്.

ഓ​ഖി ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്കു​ന്ന ഓർമകൾക്ക്  ഇന്ന് മൂ​ന്നാ​ണ്ട്.

ജോൺസൻ പുത്തൻവീട്ടിൽ

ജീവനും സ്വ​ത്തും ക​ട​ല്‍ ക​വ​ര്‍ന്നെ​ടു​ത്ത് മൂ​ന്ന് വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കും അ​വ​രു​ടെ കു​ടം​ബ​ങ്ങ​ള്‍ക്കും ഇ​ന്നും ഒ​ടു​ങ്ങാ​ത്ത ദു​രി​ത​ങ്ങ​ളാ​ണ്.

 

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍ പ​ല​തും ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു. ഓ​രോ ദു​ര​ന്ത​വും ക​ട​ന്ന്​ ​ ഇ​വ​ര്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ അ​ടു​ത്ത ദു​രി​തം എ​ല്ലാം ത​ക​ർ​ത്തെ​റി​യു​ന്ന ദു​ര​നു​ഭ​വ​മാ​ണ്​ എ​ന്നും തീ​ര​ദേ​ശ​ത്തി​ന്.

2017 ന​വം​ബ​ര്‍ 29ന് ​രാ​ത്രി​യി​ല്‍ ഉ​ള്‍ക്ക​ട​ലി​ല്‍ 185 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ച ഓ​ഖി കാ​റ്റി​ല്‍ 52 പേ​ര്‍ മ​രി​ക്കു​ക​യും 104 പേ​രെ കാ​ണ​താ​വു​ക​യും ചെ​യ്​െ​​ത​ന്നാ​ണ്​ സ​ര്‍ക്കാ​ര്‍ ക​ണ​ക്ക്. അ​ടി​മ​ല​ത്തു​റ മു​ത​ല്‍ വേ​ളി വ​രെ​യു​ള്ള തീ​ര​​ത്തെ മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നു​ക​ളാ​ണ് ഓ​ഖി​യി​ല്‍ പൊ​ലി​ഞ്ഞ​ത്.

 

 

ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​മു​ണ്ടാ​യ​ത്​ പൂ​ന്തു​റ​യി​ലും വി​ഴി​ഞ്ഞ​ത്തു​മാ​ണ്. ക​ട​ലി​ല്‍ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കൃ​ത്യ​മാ​യ കാ​ല​വ​സ്ഥ മു​ന്ന​റി​യി​പ്പ് ന​ല്‍കാ​ന്‍ ക​ഴി​യാ​തെ പോ​യ​തും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​ത്തി​ല്‍ ഏ​കോ​പ​ന​മി​ല്ലാ​തി​രു​ന്ന​തു​മാ​ണ് കൂ​ടു​ത​ല്‍ ജീ​വ​നു​ക​ള്‍ ക​ട​ലി​ല്‍ പൊ​ലി​യാ​ന്‍ കാ​ര​ണം.

 

പൂ​ന്തു​റ​യെ​ന്ന മ​ത്സ്യ​ഗ്രാ​മ​ത്തി​ല്‍ മാ​ത്രം ഓ​ഖി​യി​ല്‍നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട് എ​ത്തി​യ 78 പേ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും ഇ​ന്ന് ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ടെ​യും മാ​ന​സി​ക​വി​ഭ്രാ​ന്തി​യു​ടെ​യും പി​ടി​യി​ലാ​ണ്. ര​ക്ഷ​പ്പെ​ട്ട് എ​ത്തി​യ​വ​രി​ല്‍ ചി​ല​ര്‍ മാ​സ​ങ്ങ​ള്‍ക്ക് ശേ​ഷം രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ക്കു​ക​യും ചെ​യ്​​തു. മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും കു​ടം​ബ​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ 22 ല​ക്ഷം രൂ​പ വീ​തം ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

 

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം 14,000 രൂ​പ വീ​തം പ​ലി​ശ ല​ഭി​ക്കും. ഇ​തി​െൻറ പി​ന്‍ബ​ല​ത്തി​ലാ​ണ് പ​ല​കു​ടും​ബ​ങ്ങ​ളു​ടെ​യും ജീ​വി​തം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. എ​ന്നാ​ല്‍ ഉ​ള്‍ക്ക​ട​ലി​ല്‍ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ര​ക്ഷ​പ്പെ​ട്ട് എ​ത്തി നി​ത്യ​വൃ​ത്തി​ക്ക് പു​റ​ത്തേ​ക്കി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ ഇ​ന്നും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ നി​ര​വ​ധി​പേ​രാ​ണ്. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് ഇ​ന്നും അ​ര്‍ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.

 

ഓ​ഖി സ​മ​യ​ത്ത് പൂ​ന്തു​റ സ​ന്ദ​ര്‍ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി.

 

ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ന​ല്‍കി​യ നാ​വി​ക് ഉ​പ​ക​ര​ണം പൂ​ര്‍ണ പ​രാ​ജ​യ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​ര​ക്ഷ​യെ​രു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച നി​ര​വ​ധി പ​ദ്ധ​തി​ക​ളും ല​ക്ഷ്യം ക​ണ്ടി​ട്ടി​ല്ല.


Tags assigned to this article:
Okhi cyclone

Related Articles

അസംഘടിത സ്ത്രീതൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കോട്ടപ്പുറം: പ്രളയബാധിത പ്രദേശത്തെ അസംഘടിതരായ സ്ത്രീ തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യം വെച്ച് കെഎല്‍സിഎയും കെഎല്‍എമ്മും ചേര്‍ന്ന് രൂപം നല്‍കിയ സമഗ്ര പദ്ധതിക്ക് തുടക്കമായി. കെഎല്‍സിഎ കോട്ടപ്പുറം രൂപതയും

കയ്യടിനേടി കലാസന്ധ്യ

കൊല്ലം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിവസം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ അരങ്ങേറിയ കലാസന്ധ്യ ഏവരുടെയും മനംകുളിര്‍പ്പിച്ചു. കെസിവൈഎമ്മിന്റെയും മാധ്യമ കമ്മീഷന്റെയും തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെയും വിമലഹൃദയ

സ്വയംതൊഴില്‍: കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒരു കോടി രൂപ വിതരണം ചെയ്തു

കൊച്ചി: കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 33 അയല്‍ക്കുട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഒരു കോടി രൂപ വിതരണം ചെയ്തു. കൂടാതെ വെള്ളപ്പൊക്കത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*