ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം: കെസിബിസി

എറണാകുളം: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ‘ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന് ഇനി ഞങ്ങളില്ല’ എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതാണ് പ്രതികരണത്തിന് ആധാരമെന്ന് അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയപ്രചരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തിന്റെ പൊ
തുവായ വളര്‍ച്ചയ്ക്കും സൗഹാര്‍ദ്ദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെസിബിസി നിലപാടെടുക്കുന്നത്. അത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്. ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ല. തീവ്രവാദം ഏതുതരത്തിലായാലും അത് നമ്മുടെ നാടിനാപത്താണെന്ന് സഭ വിശ്വസിക്കുന്നു. വിഭാഗീയതയ്ക്കതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായിട്ടാണ് എന്നും കെസിബിസി നിലകൊണ്ടിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് സ്കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു
കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്പറേഷന്
മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വികാരി ജനറലായി റവ ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിയമിച്ചു. വികാരി ജനറലായിരുന്ന മോണ്‍. സെബാസ്റ്റിയന് ജക്കോബി ഒഎസ്ജെ,
ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം