കടലാക്രമണം: അടിയന്തര പ്രവൃത്തികള്‍ക്കായി ആലപ്പുഴയ്ക്ക് അഞ്ചു കോടി

കടലാക്രമണം: അടിയന്തര പ്രവൃത്തികള്‍ക്കായി ആലപ്പുഴയ്ക്ക് അഞ്ചു കോടി

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. അമ്പലപ്പുഴയിലെ നാല് വീടുകള്‍ കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേട്ു സംഭവിച്ചിട്ടുണ്ട്. കടലാക്രമണത്തെ ചെറുക്കാനുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. മന്ത്രി ജി. സുധാകരന്‍ തിരുവനന്തപുരത്ത് ജലവിഭവമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂര്‍ കോമന, മാധവമുക്ക്, നീര്‍ക്കുന്നം, വാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരപ്പള്ളി, ഓമനപ്പുഴ, കാട്ടൂര്‍ കോളജ് ജങ്ഷന്‍, കോര്‍ത്തുശേരി, ഒറ്റമശേരി, ആയിരംതൈ, അര്‍ത്തുങ്കല്‍, ആറാട്ടുവഴി, പള്ളിത്തോട് എന്നീ പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്. ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിയസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
ജിയോബാഗ് വാങ്ങാനുള്ള തുക ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അക്കൗണ്ടില്‍നിന്ന് കളക്ടര്‍ മുന്‍കൂട്ടി നല്കും. ആവശ്യമായ ബാഗുകള്‍ ലഭ്യമാക്കാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവലോകനയോഗത്തില്‍ വ്യക്തമാക്കി. കടലാക്രമണം രൂക്ഷമായ ഇടങ്ങളില്‍ പ്രദേശവാസികളുടെകൂടി പങ്കാളിത്തത്തോടെ ഉടനടി ജിയോ ബാഗുകള്‍ വിന്യസിക്കും. പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. തോട്ടപ്പള്ളിയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫഌറ്റ് നിര്‍മാണം തുടങ്ങി. ഇതിനായി 85 കോടി രൂപ അനുവദിച്ചു. യോഗത്തില്‍ മന്ത്രിമാരായ ടി.എം തോമസ് ഐസക്, ജി. സുധാകരന്‍, കെ. കൃഷ്ണന്‍കുട്ടി, പി. തിലോത്തമന്‍, മേഴ്‌സിക്കുട്ടി അമ്മ, നിയുക്ത എംപി എ.എം ആരിഫ്, കളക്ടര്‍ എസ്. സുഹാസ്, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഴയിലും കാറ്റിലും കടലാക്രമണത്തിലും ഏഴ് വീടുകളാണ് പൂര്‍ണമായും. 25 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കേരളതീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ മൂന്നുമുതല്‍ 3.9 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. വേലിയേറ്റ സമയമായ രാവിലെ ഏഴുമുതല്‍ 10 വരെയും രാത്രി ഏഴുമുതല്‍ എട്ടുവരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പില്‍ പറയുന്നു.


Related Articles

ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ബഹ്‌റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ബഹ്‌റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന്‍ ബഹ്‌റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ )

കൊലപാതകത്തിന്‌ നിയമത്തിന്റെ പരിരക്ഷയോ? -ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവല്‍

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റെയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്മേല്‍ കൈവയ്‌ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. `ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ

സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*