Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
കടലിന്റെയും തീരത്തിന്റെയും അവകാശികള്‍ തീരദേശവാസികള്‍-ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

എറണാകുളം: കടലും കടല്‍ത്തീരവും പരമ്പരാഗത തീരദേശവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചെയര്മാന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍. കടലിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തീരത്ത് പരമ്പരാഗതമായി താമസിക്കുന്ന കുടുംബങ്ങളെ ഏകപക്ഷീയമായും നിര്‍ബന്ധമായും കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ സമ്മേളനം തീരുമാനിച്ചു. സ്വമേധയാ മാറിത്താമസിക്കുന്നവര്‍ക്ക് ഉചിതമായതും ന്യായപൂര്വവുമായ നഷ്ടപരിഹാരം നല്‍കണം. നഷ്ടങ്ങള്‍ പരിഗണിക്കാതെ ഒരേ അളവിലെ നഷ്ടപരിഹാരം നീതിയല്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അനധികൃത നിര്‍മാണങ്ങളുടെ പട്ടികയില്‍നിന്നും പരമ്പരാഗത തീരദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം-കടല്‍ ആവശ്യപ്പെട്ടു.
എക്സികൂട്ടീവ് ചെയര്മാന് മോണ്‍. യൂജിന്‍ പെരേര അദ്ധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി വെസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് താന്നിക്കാപ്പറമ്പില്‍, ഡയറക്ടര്‍ ഡോ. അന്റെണിറ്റോ പോള്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, വൈസ് പ്രസിഡന്റ് പ്ലാസിഡ് ഗ്രിഗറി, സെക്രട്ടറി ജോയി സി.കമ്പക്കാരന്‍, കെഎല്‍സിഎ പ്രസിഡന്റ് ഷെറി ജെ.തോമസ്, ഫിഷറീസ് സംഘടനകളുടെ ഏകോപന സമിതി ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ ചെയര്‍മാനായി ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. മോണ്‍ യൂജിന്‍ പെരേര (എക്സികൂട്ടീവ് ചെയര്മാന്) ജോസഫ് ജൂഡ് (ജനറല്‍ സെക്രട്ടറി), ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ (ട്രഷറര്‍), പ്ലാസിഡ് ഗ്രിഗറി (വൈസ് ചെയര്മാന്), ജോയി സി. കമ്പക്കാരന്‍, കുഞ്ഞച്ചന് (സെക്രട്ടറിമാര്‍) എന്നിവരാണ് ഇതരഭാരവാഹികള്.
കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യസന്നദ്ധസംഘടനയാണ് കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍). കേരളത്തിലെ മത്സ്യമേഖലയില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തി തീരത്തിന്റെയും തീരദേശ ജനസമൂഹത്തിന്റെയും സമഗ്രവികസനത്തിനും സാമൂഹികഭദ്രതയ്ക്കും സഹായകരമായ നിര്‍ദ്ദേശങ്ങളും പരിപാടികളും മുന്നോട്ടുവയ്ക്കുകയാണ് ലക്ഷ്യം.
Related
Related Articles
നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന് ബൈബിള്‍ സ്കൂളിന് തുടക്കമായി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന് ബൈബിള്‍ സ്കൂളിന് (വിബിഎസ്) തുടക്കമായി. വിബിഎസിന്റെ രൂപതാ തല ഉദ്ഘാടനം ബാലരാമപുരം അത്താഴമംഗലം സെന്റ് പീറ്റര്‍ ദൈവാലയത്തില്‍ നടന്നു. ‘യേശുവെന്‍ ആത്മമിത്രം’
അലക്സാണ്ടര്‍ ആന്റണിക്ക് തീരദേശത്തിന്റെ ആദരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തവണ ഐഎഎസ് ലഭിച്ച ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ ആന്റണിക്ക് തീരദേശ സമൂഹത്തിന്റെ ആദരം. ഒരു മത്സ്യത്തൊഴിലാളിയുടെ മകന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍
യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം
കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത