Breaking News

കടലിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം വസ്തുതയും ധാര്‍മ്മികതയും

കടലിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം വസ്തുതയും ധാര്‍മ്മികതയും

മനുഷ്യന്റെ തിരക്കേറിയതും സുഖസൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമായ ഉപഭോഗസംസ്‌ക്കാരം ലോകമെമ്പാടുമുള്ള ജനതയ്ക്കും അതിലുപരി പ്രകൃതിയ്ക്കും സമ്മാനിച്ച വലിയൊരു വിപത്താണ് പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം. ആധുനിക ജീവിതത്തിലേയ്ക്ക് കടന്നുവന്ന ഈ വസ്തു നമുക്ക് കൈകാര്യം ചെയ്യാനോ നിയന്ത്രിക്കാനോ കഴിയാത്ത സ്ഥിതിയിലേയ്ക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരവസ്ഥയില്‍ നിന്നാണ് നമ്മുടെ ഉപഭോഗം കഴിഞ്ഞ വസ്തുക്കളെല്ലാം വലിച്ചെറിയുക എന്ന ശീലം ഉരുവായത്. കോഴിക്കോട്ടെ ഞളിയന്‍ പറമ്പും തൃശൂരിലെ ലാലൂരും കൊച്ചിയിലെ അമ്പലമുകളും തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും ജനകീയസമരവേദികളായി മാറിയതിനു പിന്നില്‍ നഗരവാസികളുടെ ഈ വലിച്ചെറിയല്‍ സംസ്‌ക്കാരമാണ്.
നാള്‍ക്കുനാള്‍ ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം അതിഭയാനകമായ അന്തരീക്ഷ മലിനീകരണവും മണ്ണും കരയിലെ ജലശൃംഖലകളും ഭൂഗര്‍ഭജലവും വിഷലിപ്തമാക്കുന്നുവെന്നു മാത്രമല്ല ലോകത്തെ സമുദ്രങ്ങളുടെയും കടലുകലുടെയും നിലനില്‍പ്പിനെ പോലും അപകടപ്പെടുത്തും വിധം എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇന്നു നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശുചീകരണതൊഴിലാളികള്‍ രാവിലെ കയ്യില്‍ കടലാസും തീപ്പെട്ടിയുമായിറങ്ങുന്ന കാഴ്ചയാണെവിടെയും. പിന്നെ പ്ലാസ്റ്റിക് ഉള്‍പ്പെടെ കണ്ണില്‍ കണ്ട ഖരമാലിന്യങ്ങളെല്ലാം അവര്‍ വഴിയരികില്‍ കൂട്ടിയിട്ടു കത്തിക്കുന്നു. ഇത് കൊടിയ അന്തരീക്ഷമലിനീകരണത്തിന് ഇടയാക്കുന്നുവെങ്കില്‍, കടലെന്ന ജൈവ ഉറവയ്ക്ക് പ്ലാസ്റ്റിക് മാരണമാകുന്നത് മറ്റൊരു തരത്തിലാണ്. പ്ലാസ്റ്റിക് മാലിന്യം കടലിലെത്തിയാല്‍ നൂറുകണക്കിനു വര്‍ഷം ജൈവവിഘടനത്തിന് വിധേയമാകാതെ ജീവജാലങ്ങള്‍ക്ക് ഭീഷണിയായി നിലനില്‍ക്കും എന്നതാണത്.
എന്താണ് പ്ലാസ്റ്റിക്?
ഗ്രീക്ക് ഭാഷയിലെ ‘പ്ലാസിന്‍’ (ജഘഅടടഋകച) എന്ന വാക്കില്‍ നിന്നാണ് പ്ലാസ്റ്റിക് എന്ന പദം ഉരുത്തിരിഞ്ഞത്. ഇഷ്ടമുള്ള രൂപങ്ങളില്‍ വാര്‍ത്തെടുക്കാന്‍ കഴിയുന്ന വസ്തു എന്നാണ് ‘പ്ലാസ്റ്റിക്’ എന്ന വാക്കിന്റെ അര്‍ത്ഥം. ആധുനിക കാലത്ത് പെട്രോളിയം, പ്രകൃതിവാതകം എന്നിവയില്‍ നിന്നും നാനാവിധത്തില്‍ വാര്‍ത്തെടുക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളെയാണ് പൊതുവെ ‘പ്ലാസ്റ്റിക്’ എന്നു പറയുന്നത്. പെട്രോളിയത്തിലും പ്രകൃതിവാതകത്തിലുമുള്ള ഹൈഡ്രോകാര്‍ബണ്‍ തന്മാത്രകളെ സങ്കീര്‍ണ്ണ രാസപ്രക്രീയകളിലൂടെ പോളിമറുകള്‍ എന്ന നീണ്ട ചങ്ങല പോലുള്ള തന്മാത്രകളാക്കി മാറ്റുകയും അവയില്‍ നിന്നും പ്ലാസ്റ്റിക്, നാരുകള്‍, കൃത്രിമ റബ്ബര്‍ എന്നിവ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ പ്ലാസ്റ്റിക്കുകളും പോളിമറുകളാണ്. നൈലോണ്‍, പോളി വിനൈല്‍ ക്ലോറൈഡ് അഥവാ പി.വി.സി, പോളിസ്റ്ററിന്‍, ബേലൈറ്റ് മെലാളിന്‍ എന്നിവയാണ് പ്രധാന പ്ലാസ്റ്റിക്കുകള്‍. പ്രധാനമായും രണ്ടുതരം പ്ലാസ്റ്റിക്കുകളാണുള്ളത്. തെര്‍മോ പ്ലാസ്റ്റിക്കും തെര്‍മോസെറ്റ്‌സും. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ 87%വും തെര്‍മോ പ്ലാസ്റ്റിക്കുകളാണ്. കുടിവെള്ളവും മധുരപാനീയങ്ങളും നിറച്ചുവരുന്ന പെറ്റ് (ജഋഠജീഹ്യലവേീഹശില ഠലേൃമുവശവേമ ഹമലേ) കുപ്പികള്‍ മുതല്‍ ചെരുപ്പും പൈപ്പും മറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പി.വി.സി. വരെയും സഞ്ചികള്‍ അഥവ ക്യാരിബാഗുകള്‍ മുതലായവ നിര്‍മ്മിക്കാനുള്ള പോളിഎത്തലിനും (ഘഉജഋഘീം ഉലിേെശ്യ ജീഹ്യഋവ്യേഹലില), പോളിസ്റ്ററിന്‍ (ജടജീഹ്യേ്യെൃലില) വരെയും തെര്‍മോപ്ലാസ്റ്റിക്കുകളാണ്. സെല്ലുലോസും ബേക്ക് ലൈറ്റുമാണ് പ്രധാന തെര്‍മോസെറ്റുകള്‍.
പ്ലാസ്റ്റിക് ഉത്പാദനം
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഹൈഡ്രോകാര്‍ബണ്‍ യുഗം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് യുഗം ലോകത്തെ ഗ്രസിച്ചത്. യുദ്ധാനന്തരം പ്രതിസന്ധിയിലായ ലോകത്തെ ജീവിതസൗകര്യങ്ങളും ഉപഭോഗ വസ്തുക്കളും ചെറിയ വിലയ്ക്ക് സാധാരണക്കാര്‍ക്കെത്തിക്കുക എന്നതായിരിക്കണം തുടക്കത്തില്‍ ഈ ശ്രമങ്ങള്‍ക്കു പിന്നില്‍. ഇന്ന് വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ഭാഗങ്ങള്‍, ചാക്ക്, സഞ്ചി, ഫര്‍ണിച്ചര്‍, പൈപ്പുകള്‍, വാതിലുകള്‍, കളിപ്പാട്ടങ്ങള്‍, മീന്‍പിടിത്തവലകള്‍ തുടങ്ങി ഹൃദയവാല്‍വുകള്‍ പോലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായിക്കഴിഞ്ഞു.
1950-ല്‍ പ്ലാസ്റ്റിക്കിന്റെ ലോകഉല്‍പ്പാദനം വെറും 15 ലക്ഷം ടണ്‍ ആയിരുന്നത് 2015-ല്‍ 3220 ലക്ഷം ടണ്‍ ആയും 2016-ല്‍ 2350 ലക്ഷം ടണ്‍ ആയും ഉയര്‍ന്നു. ഇത് 2050-തോടെ 18,000 ലക്ഷം ടണ്‍ ആയി ഉയരുമെന്നാണ് വിലയിരുത്തല്‍.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം
മിക്ക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഉപയോഗആയുസ്സ് വളരെ ചെറുതാണ്. അതായത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനായി (ടശിഴഹല ഡലെ ജഹമേെശര ) നിര്‍മ്മിക്കപ്പെടുന്നവയാണേറെയും. ലോകത്ത് ഇന്ന് ഉല്‍പ്പാദിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ 50ശതമാനവും അത്തരത്തില്‍ ഉള്ളവയാണ്. പത്തു രൂപയുടെ കപ്പലണ്ടിയും 200 ഗ്രാം പരിപ്പും അരക്കിലോ പഴവും ഒരുകിലോ കപ്പയും നൂറു രൂപയ്ക്ക് മത്തിയും വാങ്ങി വീട്ടിലെത്തിക്കാന്‍ നാം നിത്യേന വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് കവറുകളുടെ കണക്കാണിത്. കൂടാതെ ഓരോ ദിവസവും രണ്ട് നാല് സെക്കന്റ് നേരത്തേയ്ക്ക് കാതിനുള്ളിലേയ്ക്ക് കയറ്റി രണ്ട് കറക്കുകറക്കി വലിച്ചെറിയുന്ന ‘ബഡ്‌സും’ നാവിന്റെ രുചിമുകുളങ്ങളില്‍ തൊടുവിക്കില്ലെന്ന വാശിയോടെ രാസശീതള പാനീയങ്ങളും കരിക്കിന്‍ വെള്ളവും തൊണ്ടയ്ക്കുള്ളിലേയ്ക്ക് ഇറക്കിവിടാന്‍ നാമുപയോഗിക്കുന്ന ‘സ്‌ട്രോ’ എന്ന ഓമനപേരുള്ള പ്ലാസ്റ്റിക് കുഴലും, ഐസ്‌ക്രീം കോരി നുണയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കരണ്ടിയും ഈ ഗണത്തില്‍ പെടും.
ലോകജനത ഒരു മിനിട്ടില്‍ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ എണ്ണം എത്രയെന്നോ? ഒരു ദശലക്ഷം. മിനറല്‍ വാട്ടറും കോളയുള്‍പ്പെടെയുള്ള ശീതളപാനീയങ്ങളും വാങ്ങി ഉപയോഗിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. പ്രളയത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ വേളി പൊഴിക്കരയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളില്‍ നിന്നും ഏതാണ്ട് ആയിരം ചതുരശ്ര അടി തീരത്തുനിന്നും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് (എങഘ) പ്രവര്‍ത്തകര്‍ വാരിക്കൂട്ടിയത് 11173 പ്ലാസ്റ്റിക് കുപ്പികളാണ്.
പരിസ്ഥിതിയെ ബാധിക്കുന്ന യഥാര്‍ത്ഥ കണക്ക് വേറെയാണ്. ഒരു ലിറ്റര്‍ കോള ഉല്‍പ്പാദിപ്പിക്കാന്‍ നമ്മുടെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പത്ത് ലിറ്റര്‍ ഭൂഗര്‍ഭജലം വേണം. അതായത് ഒരു ലിറ്റര്‍ കോളയുടെ ഉല്‍പ്പാദന പ്രക്രിയയിലൂടെ മലിനമാക്കപ്പെടുന്നത് ഒന്‍പത് ലിറ്റര്‍ വെള്ളം. കോളയോ മറ്റേതെങ്കിലും ശീതളപാനീയമോ വാങ്ങി തൊണ്ടയിലേയ്‌ക്കൊഴിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ശുദ്ധജല ദൗര്‍ലഭ്യം മൂലം ജലജന്യരോഗങ്ങളാല്‍ ഓരോ മിനിട്ടിലും ഓരോ കുഞ്ഞു വീതം ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നുവെന്നു കൂടിയാണ്. കടല്‍ നേരിടുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഏറ്റവും ഗൗരവമേറിയ വിഷയങ്ങളിലൊന്നാണ്. ആഗോള സാമ്പത്തിക ക്രമത്തില്‍ മനുഷ്യരാശിയെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്ന് അമിത ഉപഭോഗവും മാലിന്യനിര്‍മ്മാര്‍ജ്ജനവുമാണെന്ന തിരിച്ചറിവില്‍ നിന്നാണിത്.
മനുഷ്യന്റെ തെറ്റായ ഇടപെടലിലൂടെ ഒട്ടേറെ ഭീഷണികളാണ് കടല്‍ നേരിട്ടുവരുന്നത്. മനുഷ്യന്റെ ഉപഭോഗത്തിനായി പിടിച്ചെടുക്കുന്ന കടല്‍ സമ്പത്തിന്റെ മൂന്നിരട്ടി മാലിന്യം കടലിലേയ്ക്ക് തള്ളുന്നുവെന്നാണ് കണക്ക്. അതായത് ഓരോ മിനിട്ടിലും ഏറ്റവും കുറഞ്ഞത് ഒരു ട്രക്ക് ലോഡ് പ്ലാസ്റ്റിക് മാലിന്യം വിവിധ വഴികളിലൂടെ കടലിലേയ്‌ക്കെത്തിക്കൊണ്ടിരിക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറം ‘ഠവല ചലം ജഹമേെശര ‘എന്ന പേരില്‍ 2016-ജനുവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ എലന്‍ മാക്ക് ആര്‍ദര്‍ പറയുന്നത് 2050 ആകുമ്പോള്‍ ലോകസമുദ്രങ്ങളിലെ പ്ലാസ്റ്റിക്കുകള്‍ മത്സ്യങ്ങളുടെ അളവിനേക്കാള്‍ കൂടുതലാകുമെന്നാണ്.
സയന്‍സ് ജേര്‍ണല്‍ 2015 – ല്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലേയ്‌ക്കൊഴുക്കുന്ന 192 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 12-ാം മതെന്നാണ്.
നമ്മുടെ കടലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെത്തുന്നതിന്റെ പ്രധാന സ്രോതസ്സ് എന്താണെന്ന് വെളിവാക്കുന്ന നിരീക്ഷണം ഇലിേൃമഹ ങമൃശില എശവെലൃശല െഞലലെമൃരവ കിേെശൗേലേ(ഇങഎഞക) 2018 ജനുവരിയില്‍ നടന്ന ഇീിളലൃലിരല ീി ങമൃശില ഉലയൃശ െ2018 എന്ന ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. അതുപ്രകാരം മഴക്കാലത്തെ തുടര്‍ന്നുള്ള വേലിയേറ്റ സീസണുകളില്‍ (ടുൃശിഴ ഠശറല) തീരത്തോടടുത്ത കടലില്‍ വിടുന്ന ഒഴുക്കന്‍ വലകളിലും മറ്റും ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേലിയിറക്ക സീസണുകളില്‍ ലഭിക്കുന്നതിന്റെ രണ്ടിരട്ടിയാണ്.അതായത് മഴക്കാലത്തെ സ്വാഭാവിക കടല്‍ ക്ഷോഭത്താല്‍ തീരത്തോട് ചേര്‍ന്ന (പേജ് 9 തുടര്‍ച്ച)
പൊഴികള്‍ (ഋേൌമൃശല)െ മുറിഞ്ഞ് കടലിലേയ്‌ക്കൊഴുകുകയും അതുവഴി കരയിലെ ജലസ്രോതസ്സുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ മാലിന്യങ്ങളും കടലിലേയ്ക്ക്ത്തുകയും ചെയ്യുന്നു. പ്രളയകാലത്ത് നമ്മുടെ ജലാശയങ്ങളിലൂടെ ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരം എത്രമാത്രമെന്ന് നാം കണ്ടറിഞ്ഞതാണ്.
ഇക്കഴിഞ്ഞ ഓഖിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ കടലിലേയ്‌ക്കെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സഞ്ചാരം എൃശലിറ െീള ങമൃശില ഘശളല (എങഘ) തുടര്‍ച്ചയായി നിരീക്ഷിക്കു
കയുണ്ടായി. ആദ്യ ദിനങ്ങളില്‍ ശക്തമായ അടിയൊഴുക്കിനെതുടര്‍ന്ന് മാലിന്യങ്ങള്‍ കരയിലേയ്ക്ക് ഒഴുകിയെത്തിയെങ്കിലും തുടര്‍ന്നുളള ദിവസങ്ങളില്‍ അവ തീരക്കടലിലെ പാറപ്പാരുകള്‍ക്കുളളില്‍ അടിഞ്ഞു കൂടുന്നതായാണ് കണ്ടത്.
കടലിനടിയിലെ ഭൂമികയെപ്പറ്റി (ലാന്‍ഡ്‌സ്‌കേപ്പ്) അറിവുളളവര്‍ക്കിടയില്‍ ഇത്തരം പാറപ്പാരുകള്‍ അസംഖ്യം ജീവജാലങ്ങളുടെ ആവാസയിടങ്ങളാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. സമുദ്രാടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കുകളില്‍ സയനോ ബാക്ടീരിയകള്‍ പോലുളളവ പറ്റി വളര്‍ന്ന് അവ പ്ലാസ്റ്റിക്കിനു പുറത്ത് വഴുവഴുപ്പുളളതും ഒട്ടിപ്പിടിക്കുന്നതുമായ ഒരു പടലമായി രൂപപ്പെടും. ‘ബയോഫിലിം’ എന്നറിയപ്പെടുന്ന ഇതില്‍ നിന്നും പുറത്തുവരുന്ന കെമിക്കല്‍ മറ്റുജീവജാലങ്ങളെ ആകര്‍ഷിക്കുകയും അവയുടെ മണം പിടിച്ച് പ്ലാസ്റ്റിക്കിനെ ആഹാരമാക്കാനിടയാവുകയും ചെയ്യും. ഈ ബയോഫിലിമിന്റെ കെണിയില്‍ വീണ് പ്ലാസ്റ്റിക്കിനെ ആഹാരമാക്കി മരണപ്പെടുന്ന ആമ, തിമിംഗലം,ഡോള്‍ഫിന്‍,പഫര്‍ഫിഷ്, കടല്‍പക്ഷികള്‍ മുതലായവയുടെ വാര്‍ത്തകള്‍ ഇപ്പോള്‍ അടിക്കടി പുറത്തുവരുന്നു.
ഇന്ത്യയുടെ കാര്യമെടുത്താല്‍ കടല്‍ പ്ലാസ്റ്റിക്കുകളാല്‍ നിറയുമ്പോഴും പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാതെ വിഷയത്തിന്‍മേല്‍ ആഴത്തില്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുക എന്ന സമീപനമാണ് സമുദ്രവുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങളും കൈക്കൊണ്ടിട്ടുള്ളത്. ദേശീയ അന്തര്‍ദേശീയ സാമ്പത്തിക സഹായത്തോടെ ഇലിേൃമഹ ങമൃശില എശവെലൃശല െഞലലെമൃരവ കിേെശൗേലേ, ഇലിേൃമഹ കിേെശൗേലേ ീള എശവെശിഴ ഠലരവിീഹീഴ്യ, ണീൃഹറ ണശഹറ ഹശളല എൗിറ എന്നിവ കൂടാതെ പല വന്‍കിട ചഏഛ കളും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടുവരുന്നു. വെറും ഗവേഷണ കുതുകികളല്ലാത്ത, സാധാരണക്കാരുടെ ജീവിതവും പരിസ്ഥിതിയുമായി ഇഴചേര്‍ത്തു കാണാന്‍ ശ്രമിക്കുന്ന കേരളത്തിലെ പരിസ്ഥിതി സംഘടനകളാകട്ടെ ഇനിയും കടലിന്റെ കാര്യത്തില്‍ കാര്യമായ ഇടപെടലുകളൊന്നും തന്നെ നടത്തിയിട്ടുമില്ല. 1970 കളോടെ കേരളത്തില്‍ വേരുപടര്‍ത്തിയ ഈ പ്രസ്ഥാനങ്ങള്‍ ഇന്നും കര കേന്ദ്രീകൃതമായ ഭൗമദിനാചരണവും പരിസ്ഥിതി ദിനാചരണങ്ങളിലും കാടുകളുടെയും കുന്നുകളുടെയും പുഴകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഒതുങ്ങി നില്‍ക്കുന്നു.
സമുദ്രം ഇനിയും അവരുടെ പരിസ്ഥിതി അജന്‍ഡയില്‍ എത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന പുതിയൊരു ചുവടുവെയ്പ് ഈ അടുത്ത കാലത്ത് അവര്‍ നടത്തുകയുണ്ടായി. ‘കേരളത്തിലെ ജലസുരക്ഷയ്ക്ക് നമ്മുടെ നിശ്ചലമായ പുഴകളെ വീണ്ടും ഒഴുക്കുക’ എന്ന ആശാവഹമായ ആശയുവുമായി അവര്‍ മുന്നോട്ടു വന്നു. ഇതിന്റെ ഭാഗമായി വലിയൊരു ശ്രമദാനത്തിലൂടെ നിശ്ചലമായിക്കിടന്ന തിരുവനന്തപുരത്തെ കിള്ളിയാറിനെ ഒഴുക്കിവിട്ടു. ഒഴുക്ക് കുത്തൊഴുക്കാവുകയും ഒടുവില്‍ പൊഴികള്‍ മുറിഞ്ഞ് കടലിലേയ്ക്ക് പാഞ്ഞൊഴുകുകയും ചെയ്തു. ചുരുക്കത്തില്‍ കിള്ളിയാറിലും അതിനോട് ചേര്‍ന്ന തോടുകളിലും ഓടകളിലും വര്‍ഷങ്ങളായി കെട്ടിക്കിടന്ന മാലിന്യങ്ങള്‍ മുഴുവന്‍ ഒഴുകി കടലിലേയ്‌ക്കെത്തി. പ്രകൃതിയിലെ ചെറുതും വലുതുമായ ഓരോ ജൈവ ശ്രോതസ്സും പരസ്പര ബന്ധത്തോടെ നിലനില്‍ക്കുന്നതാണെന്നിരിക്കെ അവയില്‍ ഒന്ന് ശുദ്ധീകരിക്കുന്നുവെന്ന് വരുത്താന്‍ മറ്റൊന്നു മലിനപ്പെടുത്തുകയെന്നത് നമ്മുടെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പോലും പരിസ്ഥിതി ബോധത്തിന്റെ നിലവാരത്തകര്‍ച്ചയാണ് തുറന്നു കാട്ടുന്നത്.
(തുടരും)


Related Articles

വേരുകളെ മറക്കാത്തവരാണ് പ്രവാസികൾ: അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ്

  യുഎഇ ലത്തീൻ സമുദായ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊണ്ട് സംസാരിക്കുകയായിരുന്നു കെ ആർ എൽ സി സി പ്രസിഡണ്ട് കൂടിയായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ്.

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ സമ്പൂർണ്ണ ജീവചരിത്ര പുസ്തക പ്രകാശനം നവംബര്‍ 30 തിങ്കളാഴ്ച

  ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് 15-ാം വയസില്‍ സ്വര്‍ഗത്തിലെ കംപ്യൂട്ടര്‍ പ്രതിഭയായി മാറിയ *’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്’*

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി) ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*