കടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഉദാസീനതയുണ്ടായെന്ന് ആരോപണം

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞത്തും നീണ്ടകരയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ഏഴു മത്സ്യത്തൊഴിലാളികളില്‍ 4 പേരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി, യേശുദാസന് എന്നിവരാണ് തിരിച്ചെത്തിയത്. സ്വന്തം വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ചെത്തിയത്. മത്സ്യബന്ധനത്തിനായി കടലില്‍ പോയി മൂന്നുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കടലില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായത് തെരച്ചില്‍ ദുഷ്കരമാക്കിയതായി കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഇവരെ കണ്ടെത്താനായി വിഴിഞ്ഞത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളും പോയിരുന്നു. നീണ്ടകരയില്‍ നിന്നു പോയ ബോട്ട് തകര്‍ന്നാണ് മറ്റു മൂന്നു പേരെ കാണാതായത്. തമിഴ്നാട് സ്വദേശികളായ അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്.
അതേസമയം മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മാത്രമാണ് കോസ്റ്റ് ഗാര്‍ഡ് തിരിച്ചില്‍ നടത്തിയത്. എന്നാല്‍ 28 നോട്ടിക്കല്‍ മൈല്‍ ദൂരത്തായിരുന്നു ഇവര്‍ കുടുങ്ങിക്കിടന്നിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരസംരക്ഷണസേനയും തിരിച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അതും പരാജയപ്പെട്ടു. വീണ്ടും വിമാനം എത്തിച്ച് തെരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത്.
അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് വിഴിഞ്ഞം പള്ളിക്ക് സമീപം ജനക്കൂട്ടം വലിയ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ 10 ബോട്ടുകളാണ് തെരച്ചിലിനു പോയത്.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ആരുമില്ലെന്നായിരുന്നു ജനങ്ങളുടെ ആക്ഷേപം. കടല്‍ക്ഷോഭത്തെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശം ലഭിക്കുന്നതിനുമുമ്പാണ് ഇവര്‍ കടലില്‍ പോയതെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. മത്സ്യബന്ധനത്തിനു പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. അപ്പോഴും തിരിഞ്ഞുനോക്കാന്‍ ആരുമുണ്ടാകില്ല. മഴ തുടങ്ങിയതില്‍ പിന്നെ മിക്കവാറും ദിവസവും കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നുണ്ട്. പല ദിവസങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാറുമില്ല. കാലാവസ്ഥാ നിരീക്ഷണത്തിലെ പിഴവുകള്‍ മറച്ചുവയ്ക്കാന്‍ മത്സ്യത്തൊഴിലാളികളെ ഇരയാക്കുകയാണെന്നാണ് ആരോപണം.
Related
Related Articles
ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുതത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. രാജ്കോട്ടില്‍ ഉദയാ ശിവാനന്ത് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-3 സ്വപനമായി തുടരുമോ, ചെല്ലാനം ഹാര്‍ബര്‍?
ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം കാലഹരണപ്പെടുന്നത് സംബന്ധിച്ച് ഒരു ഭൂവുടമ നല്കിയ
കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം
കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ