കടലും ജീവന്റെ നിലനില്‍പ്പും

കടലും ജീവന്റെ നിലനില്‍പ്പും

ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍ എതിര്‍പ്പുണ്ടാവാത്തത്. എന്നാല്‍ സത്യമെന്താണ്? ഭൂമിയുടെ 350 മില്യണ്‍ ടൂസാ (km2) ഉപ്പുവെള്ളത്താല്‍ അഥവാ സമുദ്രങ്ങളാലും കടലുകളാലും ചുറ്റപ്പെട്ടതാണ്. ഇത് ഭൗമ ഉപരിതലത്തിന്റെ ഏതാണ്ട് 72 ശതമാനത്തോളം വരും. ഈ ഘടകമാണ് ഭൂമിക്ക് ‘നീലഗൃഹം’എന്ന ഓമനപ്പേര് കല്‍പ്പിച്ച് നല്‍കിയത്.
സമുദ്രങ്ങള്‍ ആരോഗ്യത്തോടെ നിലനിന്നില്ലെങ്കില്‍ ഭൂമിയില്‍ ജീവനുതന്നെ നിലനില്‍പ്പുണ്ടോ എന്നതാണ് ഇവിടത്തെ കാതലായ പ്രശ്‌നം. ഭൂമിയുടെ പരിസ്ഥിതിയെയും കാലാവസ്ഥയെയും പറ്റി ഇത്രയേറെ ആകുലപ്പെടുന്ന നാം സമുദ്രങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിരക്ഷരരായി തുടരുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഏറുകയല്ലേ. ഭൂമണ്ഡലത്തിലെ ഓക്‌സിജന്റെ 50 ശതമാനവും സമുദ്രത്തിന്റെ പങ്കാണെന്നാണ് ലോക ശാസ്ത്രസമൂഹം നല്‍കുന്ന സൂചന. അതിന്റെ അര്‍ത്ഥം മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നു ജീവന്‍ നിലനിര്‍ത്തിപ്പോരുന്നതില്‍ സമുദ്രങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നാണ്. ഭൂമിയിലെ ജലസമ്പത്തിന്റെ 97 ശതമാനവും സമുദ്രങ്ങളിലാണ്. അതായത് നമ്മള്‍ കുടിക്കാനും കൃഷിയ്ക്കും വൈദ്യുതി ഉല്‍പ്പാദനത്തിനുമെല്ലാം ഉപയോഗിക്കുന്ന ജലം മഴയുടെ രൂപത്തില്‍ സമുദ്രങ്ങളില്‍ നിന്നും വരുന്നവയാണ്. ഈ ലേഖകന്‍ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ (25.4.2019) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ടുവരുന്ന ചുഴലിക്കാറ്റിനാല്‍ ലഭിക്കാനിടയുള്ള മഴ കടുത്ത വരള്‍ച്ച നേരിടുന്ന കേരളത്തിന് ആശ്വാസകരമാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (IMD) ഡയറക്റ്റര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്.
അതൊക്കെ പോട്ടെ, ഭൂമിയിലെ 80 ശതമാനം ജീവജാലങ്ങളും വസിക്കുന്നത് സമുദ്രങ്ങളിലല്ലേ? അപ്പോള്‍ നാം കരയിലെ 20 ശതമാനം വരുന്ന ജീവജാലങ്ങളുടെ ജീവന്‍നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ജലം ശുദ്ധജലമെന്നും 80 ശതമാനം ജീവജാലങ്ങളും ജീവിക്കുന്ന ഉപ്പുവെള്ളം അശുദ്ധജലമാണെന്നുമുള്ള കാഴ്ചപാടല്ലേ ആദ്യം മാറ്റേണ്ടത്. അതുണ്ടായാല്‍ പരിസ്ഥിതി സാക്ഷരതയില്‍ മുന്നോട്ടു നില്‍ക്കുന്ന കേരളം കടലുകളെയും ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് തിരുച്ചറിയുമെന്നാണ് വിശ്വാസം.
മൈക്രോപ്ലാസ്റ്റിക്
ലോകമെമ്പാടുമുള്ള സമുദ്രപരിസ്ഥിതി പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മറ്റൊരു പ്രശ്‌നമാണ് സമുദ്രജലത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കൂടിവരുന്നു എന്നത്. ഓഖിയ്ക്കു ശേഷം 2018 ഫെബ്രുവരിയില്‍ തിരുവനന്തപുരം കോവളത്തെ കടലില്‍ നിന്നും കന്യാകുമാരിയില്‍ ഇനയത്തെ കടലില്‍ നിന്നും ജലസാമ്പിളുകളും സെഡിമെന്റ് സാമ്പിളുകളും ശേഖരിച്ച് കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസുമായി ചേര്‍ന്ന് എങഘ പഠനം നടത്തുകയുണ്ടായി. രണ്ടിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്നു മാത്രമല്ല, കോവളത്ത് ഇത് കൂടുതല്‍ ഉളളതായി തെളിഞ്ഞു. പ്ലാസ്റ്റിക്കുകള്‍ പൊടിഞ്ഞ് തരികളായി മാറുന്നതിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഉണ്ടാവുന്നത്. ആ അവസ്ഥയില്‍ അവയെ സമുദ്രത്തിലെ ഫില്‍റ്റര്‍ ഫീഡറുകള്‍ അറിയാതെ ആഹാരമാക്കാനും അതിലൂടെ അവയുടെ ശരീരത്തിലേയ്ക്ക് കടക്കാനും ഇടയുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മീനിനമായ അയലയും ചാളയും, നെത്തോലിയുമെല്ലാം ഫില്‍റ്റര്‍ ഫീഡറുകളാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരത്തില്‍ മൈക്രോ പ്ലാസ്റ്റിക് ആഹാരമാക്കുന്ന മത്സ്യങ്ങളുടെ അളവ് കൂടിവരുന്നുവെന്ന് സിഎംഎഫ്ആര്‍ഐ യിലെ ഡോ. കൃപ പറയുന്നു. ചാള, അയല, നെത്തോലി, വാള, ചൂര മുതലായ മീനുകളില്‍ സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജഞര്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ഇതിനോടകം കണ്ടെത്തുകയുണ്ടായി.
ഇന്ന് കേരളം നേരിടുന്ന അതീവഗുരുതരമായ തീരശോഷണത്തെ നേരിടാന്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികളില്‍ പ്രധാനം ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്ക്‌നോളജി (ചകഛഠ) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇതിനു സാങ്കേതിക നേതൃത്വം നല്‍കുന്നത്. ഇതിനോടകം ചെന്നൈയിലെ കടലൂരില്‍ അവര്‍ ഇത് പരിക്ഷണാര്‍ഥം നിര്‍മ്മിക്കുകയും വിജയകരമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
കേരളത്തില്‍ തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങാനിരിക്കുന്നത്. ജിയോ ടെക്‌സ്റ്റെല്‍ ട്യൂബുകളില്‍ കടല്‍മണല്‍ നിറച്ച് തിരമാലകളുടെ ശക്തി ചെറുക്കുക എന്നതാണ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ മണല്‍ നിറച്ച് കടലില്‍ നിക്ഷേപിക്കുന്ന ജിയോ ടെക്‌സ്റ്റെല്‍ ട്യൂബുകളുടെ (ഏലീ ലേഃശേഹല ൗേയല)െ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്
ജീഹ്യ ട്യിവേലശേര ജൃീു്യഹലില എന്ന പ്ലാസ്റ്റിക് വസ്തുവാണ്. കടലില്‍ നിക്ഷേപിക്കുന്ന ജിയോ ടെക്‌സ്റ്റെല്‍ ട്യൂബുകള്‍ക്ക് പരമാവധി 20 വര്‍ഷത്തെ ആയുസ്സേ ഉള്ളൂവെന്ന് ചകഛഠ തന്നെ വ്യക്തമാക്കുന്നുണ്ട്. അതായത് അതിനുള്ളില്‍ അവ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി കടലില്‍ ലയിക്കുവാന്‍ ഇടയുണ്ടെന്നര്‍ത്ഥം. കോടികള്‍ ചെലവിട്ട് കേരളത്തിന്റെ തീരക്കടലിലുടനീളം ഇതു നിര്‍മ്മിച്ചു കഴിഞ്ഞാല്‍ 20 വര്‍ഷങ്ങക്കു ശേഷം നമ്മുടെ കടലിന്റെ സ്ഥിതിയെന്താവും.
സമുദ്രത്തിലെ അമ്ലവല്‍ക്കരണവും കാലാവസ്ഥാ വ്യതിയാനവും
സമുദ്രജലത്തിലെ അമ്ലവല്‍ക്കരണത്തിന് (അരശറശളശരമശേീി) വഴിയൊരുക്കുന്ന പലകാരണങ്ങളില്‍ ഒന്നാണ് പ്ലാസ്റ്റിക്കുകളുടെ പ്രത്യേകിച്ച് മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം. മൈക്രേപ്ലാസ്റ്റിക്കിലെ രാസഘടകങ്ങള്‍ ജലത്തില്‍ അലിഞ്ഞ് അമ്ലത കൂട്ടുന്നു.’ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സമുദ്രങ്ങള്‍ വഹിച്ചു വരുന്ന പങ്ക് തിരിച്ചറിയുമ്പോള്‍ മാത്രമേ സമുദ്രജലത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ കരയെയും അതുവഴി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് ബോധ്യമാകൂ. അമ്ലീകരണം മൂലം സമുദ്രജലം ചൂടു കൂടാനിടയാവുമെന്നും ഇത് സൈക്ലോണ്‍ ഉണ്ടാവാന്‍ ഇടയാവുമെന്നും ഇക്കഴിഞ്ഞ ഓഖിയുടെ പശ്ചാത്തലത്തില്‍ കേരളം ഒത്തിരി ചര്‍ച്ച ചെയ്തതാണ്.
കടല്‍ വെള്ളത്തിന്റെ താപനില മാറുമ്പോള്‍ പലതരം ഉപരിതല മത്സ്യങ്ങളും തീരക്കടല്‍ വിട്ടുപോകുമെന്നത് പരമ്പരാഗത തൊഴിലാളികളും ശാസ്ത്രജ്ഞരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. കടലിന്റെ മക്കളുടെ സങ്കീര്‍ണ്ണമായ ജീവിതസാഹചര്യങ്ങളിലേയ്ക്ക് കാലാവസ്ഥാ വ്യതിയാനം ഏതൊക്കെ തരത്തില്‍ കടന്നുവരാം എന്നതിന്റെ വെറുമൊരു സൂചനമാത്രമാണിത്.
കാലാവസ്ഥാമാറ്റങ്ങളോടൊപ്പം തീരത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന മനുഷ്യ ഇടപെടലുകള്‍ കൂടിയാവുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് ഏറ്റവുമേറെ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നയിടങ്ങളായി തീരദേശം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്താല്‍ രൂപപ്പെടുന്ന വമ്പന്‍ തിരകളുടെ തീരത്തേയ്ക്കുളള തളളിക്കയറ്റം തീരത്തെ മണലുകളെ കടലിലേയ്ക്കു കൊണ്ടുപോകുമ്പോള്‍ അത് കടലിന്റെ പരിസഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് എങഘ കടലിന്റെ അടിത്തട്ടിലെത്തി പഠിക്കുകയുണ്ടായി. കടലടിത്തട്ടിലെ പാരുകള്‍ മണല്‍വീണ് മൂടിയ കാഴ്ചകളാണ് അപ്പോള്‍ ഞങ്ങളെ വരവേറ്റത്.
ഓരോ പാരുകളും ലക്ഷോപലക്ഷം കടല്‍ ജീവജാലങ്ങളുടെ ആവാസയിടങ്ങളാണെന്നിരിക്കെ ചുഴലിക്കാറ്റും കടലേറ്റങ്ങളും ഉണ്ടാകുമ്പോള്‍ മനുഷ്യനും അവരുടെ സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ട കണക്കുകള്‍ മാത്രം എടുക്കുന്നതിലെ യുക്തിയെപ്പറ്റി പുനഃര്‍ചിന്ത വേണം.
പ്രേതവലകള്‍
ഇന്നു നാം കടലിലുപയോഗിക്കുന്ന മീന്‍പിടിത്ത വലകളെല്ലാം തന്നെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ്. മിക്ക വലകളുടെയും നിര്‍മ്മാണത്തിന് ഇന്ന് ഉപയോഗിക്കുന്നതാകട്ടെ ഉയര്‍ന്ന പ്രതിശക്തി (ഒശഴവ ൃലശെേെമി)േ യുള്ള ഡഹേൃമ വശഴവ ാീഹലരൗഹമൃ ംലശഴവ േുീഹ്യലവ്യേഹലില (ഡഒങണജ) ആണ്. ഇതിന് സ്റ്റീലിനെക്കാളും 15 ഇരട്ടി ശക്തിയുണ്ട്. അതായത് ജീഹ്യവേലില, ച്യഹീി മുതലായ വസ്തുക്കളാല്‍ നിര്‍മ്മിക്കപ്പെടുന്നവയാണ് നമ്മുടെ മീന്‍പിടിത്ത വലകള്‍.
പരമ്പരാഗത കടല്‍പ്പണിക്കാര്‍ രാത്രികാലങ്ങളില്‍ ഒഴുക്കന്‍ വലകള്‍ വിട്ടുകിടക്കുമ്പോള്‍ അതുവഴി കടന്നു വരുന്ന കപ്പലുകളും മറ്റും വലകള്‍ മുറിച്ചുമാറ്റി കടന്നു പോകുകയും അങ്ങനെ വലകള്‍ കടലില്‍ അകപ്പെടുകയും ചെയ്യുന്നു.കൂടാതെ ഈ അടുത്തകാലത്തായി കേരളത്തില്‍ പരമ്പരാഗത മീന്‍പിടിത്തക്കാരും ട്രോള്‍ ബോട്ടുകളും കടലടിത്തട്ടിലെ പാരുകള്‍ (ഞീരസ്യ ൃലലള)െ ലക്ഷ്യം വച്ചുകൊണ്ടുള്ള മീന്‍പിടിത്തത്തില്‍ (ഞലലള മേൃഴലലേറ ളശവെശിഴ) ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു. ഇരുകൂട്ടരും വല ഉപയോഗിച്ചാണ് പാരുകളില്‍ നിന്നും മീന്‍ പിടിക്കുന്നത്. ഇത്തരം മീന്‍ പിടിത്തം പലപ്പോഴും പാരുകളില്‍ വല കുടുങ്ങി അവ പ്രേതവലകളായി മാറാന്‍ ഇടവരുന്നു.
മീന്‍പിടിത്ത വലകള്‍ മീന്‍പിടിത്തക്കാരന്റെ നിയന്ത്രണത്തില്‍ നിന്നും വിട്ട് കടലില്‍ ജീവജാലങ്ങള്‍ക്കും ആവാസയിടങ്ങള്‍ക്കും ഭീതി വിതച്ച് അനിശ്ചിതകാലം കടലടിത്തട്ടില്‍ തുടരുന്നു എന്നതിനാലാണ് ഇവയെ ‘പ്രേതവലകള്‍’ എന്നു വിളിക്കുന്നത്. യുഎന്നിന്റെ കണക്കു പ്രകാരം പ്രതിവര്‍ഷം 6,40,000 വലകള്‍ ലോകസമുദ്രങ്ങളില്‍ നഷ്ടപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഇത് ഓരോ വര്‍ഷവും മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നതിന്റെ 10 ശതമാനം വരുമെന്നാണ് എഅഛ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇങഎഞക സെന്‍സസ് പ്രകാരം 2010-ല്‍ ഇന്ത്യയില്‍ ആകെ ഉപയോഗിച്ച ഒഴുക്കന്‍ വലകള്‍ 1,54,008 ആണ്. എഅഛയുടെ കണക്ക് ശരിയാണെങ്കില്‍ ഇക്കഴിഞ്ഞ ഓരോ വര്‍ഷവും ശരാശരി 15,400 ഒഴുക്കന്‍ വലകള്‍ ഇന്ത്യയില്‍ കടലില്‍ അകപ്പെട്ടു പ്രേതവലകളായി മാറിക്കൊണ്ടിരിക്കുന്നു.
ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ പരമ്പരാഗത മീന്‍പിടിത്തക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന പുതിയ പ്രവണത ഈ പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കാനിടയുണ്ട്.കടലിനടിയിലെ മത്സ്യ ആവാസയിടങ്ങളില്‍ (പാരുകളില്‍) രാത്രികാലത്ത് പ്രത്യേകതരം ലൈറ്റുകള്‍ കത്തിച്ച് അവിടെയുളള മുഴുവന്‍ ജീവജാലങ്ങളെയും ആ വെട്ടത്തിലേയ്ക്ക് ആകര്‍ഷിച്ചശേഷം രണ്ടു വളളങ്ങളിലായി വല വിട്ട് അവയെ ഒന്നടങ്കം വളഞ്ഞുപിടിച്ചെടുക്കുകയാണവര്‍ ചെയ്യുന്നത്. കടലിനടിത്തട്ടിലെ ഒരു സ്വാഭാവിക ആവാസയിടത്തില്‍ കാലങ്ങളായി ജീവിച്ചു വരുന്ന ജീവജാലങ്ങളെ ഒന്നടങ്കം ഒറ്റയടിക്കു പിടിച്ചെടുക്കുന്നരീതി ആരു ചെയ്താലും അത് പ്രകൃതിയുടെ മേല്‍ ചെയ്യുന്ന അരുംകൊലയാണ്. മാത്രമല്ല പാരുകളില്‍ വല ഉപയോഗിച്ചുളള ഇത്തരം മീന്‍പിടുത്തം പലപ്പോഴും അവിടെ വല കുടുങ്ങി പ്രേതവലകളായി മാറാനും ഇടയാകും.
തീരക്കടലിലെ പാറപ്പാരുകളാണ് പ്രേതവലകളാല്‍ ഭീഷണി നേരിടുന്ന മറ്റൊരു മേഖല. വര്‍ണ്ണ മത്സ്യങ്ങളുടെ കച്ചവടം കൊഴുപ്പിക്കാന്‍ നയതീരുമാനങ്ങള്‍ എടുക്കുന്നവര്‍ തന്നെ ഈ പ്രശ്‌നം ഇനിയും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. സമുദ്രത്തിലെ ഏറ്റവും ജൈവസമ്പന്ന മേഖലകളാണ് തീരകടലിലെ പാരുകള്‍. വര്‍ണ്ണമത്സ്യങ്ങള്‍ മാത്രമല്ല കടലിലെ ഒട്ടുമിക്ക ജീവജാലങ്ങളുടെയും പ്രചനനകേന്ദ്രങ്ങളാണിവിടം. വര്‍ണ്ണമത്സ്യ കച്ചവടലോബിയ്ക്കു വേണ്ടി തീരക്കടല്‍ പാരുകളില്‍ വലക്കെണി ഒരുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടികൂടി വരുന്നു. .ഒപ്പം പാരുകള്‍ പ്രേതവലകളാല്‍ മൂടപ്പെടുന്നു.
പ്രേതവലകള്‍ എന്ന വിഷയം ലോകശ്രദ്ധയിലേയ്ക്ക് ആദ്യമായി വരുന്നത് 1985 ഏപ്രിലില്‍ എഅഛയുടെ പതിനാറാം സെഷന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ്. തുടര്‍ന്ന് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇതേപ്പറ്റി ധാരാളം പഠനങ്ങള്‍ നടന്നു. എന്നാല്‍ ഇന്ത്യയിലെ സമുദ്ര ശാസ്ത്രജ്ഞരുടെ സംഘടന ങആഅക ഈ വിഷയം ഗൗരവമായി ചര്‍ച്ചയ്‌ക്കെടുക്കുന്നത് 2018 ഏപ്രില്‍ 11,1 2 തീയതികളില്‍ ഇീങമഉ 2018 എന്ന പേരില്‍ നടന്ന ദേശീയസമ്മേളനത്തിലാണ്.
യുഎന്നിന്റെ ഇടപെടലുകള്‍
1992 -ല്‍ ബ്രസീലിലെ റിയോ ഡി ജനിറോയില്‍ വച്ച് നടന്ന ഭൗമ ഉച്ചകോടിയില്‍ കാനഡയുടെ ഇടപെടലിലൂടെയാണ് ഭൂമിയുടെ 72 ശതമാനം വരുന്ന സമുദ്രങ്ങള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നം ലോകം ഗൗരവമായി ചര്‍ച്ച ചെയ്തത്. വടക്കേ അമേരിക്കയിലെ ‘ ദി ഓഷന്‍ പ്രോജക്ട്’ എന്ന സംഘടന സമുദ്രപരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാന്‍ ലോകത്തെ രണ്ടായിരത്തോളം സംഘടനകളെ അണിനിരത്തി 2002 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും അതിന്റെ ഫലമായി 2008 ഡിസംബര്‍ യുഎന്‍ പൊതുസഭ എല്ലാ വര്‍ഷവും ജൂണ്‍ 8 ലോകസമുദ്രങ്ങളുടെ ദിനമായി ആചരിക്കുവാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. എങ്കിലും ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകസമുദ്രങ്ങള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളായി വന്നതേയുള്ളു. ഈ സാഹചര്യത്തിലാണ് 2017 ജൂണ്‍ 5 മുതല്‍ 9 വരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഡച ആസ്ഥാനത്ത് വച്ച് ലോകസമുദ്രസമ്മേളനം നടന്നത്. സമുദ്രങ്ങളെയും കടലുകളെയും അതിലെ വിഭവങ്ങളെയും സംരക്ഷിക്കപ്പെടുകയും ഒപ്പം സുസ്ഥിരമായ ഉപയോഗം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്ത സംഘങ്ങളുടെ നെറ്റ് വര്‍ക്കിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും ഊര്‍ജ്ജിതപ്പെടുത്താനും ലോകസമുദ്രസമ്മേളനത്തിനു കഴിഞ്ഞു.
മാത്രമല്ല 2018-ലെ ലോകപരിസ്ഥിതി ദിനവും ലോകസമുദ്രങ്ങളുടെ ദിനവും മുന്നോട്ടു വച്ച ചിന്താവിഷയം യഥാക്രമം ‘പ്ലാസ്റ്റിക് മലിനീകരണം തുടച്ചുമാറ്റൂ’, ‘പ്ലാസ്റ്റിക് മലിനീകരണം തടയുകയും പരിഹാര മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യൂ’ (ആലമ േജഹമേെശര ജീഹഹൗശേീി’, ജൃല്‌ലിശേിഴ ജഹമേെശര ജീഹഹൗശേീി മിറ ലിരീൗൃമഴശിഴ ടീഹൗശേീി’) എന്നായിരുന്നു. ഇന്ത്യയായിരുന്നു ഈ ദിനാചരണങ്ങളുടെ ആതിഥേയര്‍.
എന്താണ് പരിഹാരം
ജലമെന്നത് ഭൂമിയിലെ സകലമാന ജീവജാലങ്ങളുടെയും ആദിമവും അന്തിമവുമായ നിലനില്‍പ്പിന്റെ അടിസ്ഥാനമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവൂ. പ്രശ്‌ന പരിഹാരത്തിനായി ആദ്യം വേണ്ടത് ഈ പ്രശ്‌നത്തിന്റെ സൃഷ്ടാക്കള്‍ ഇന്നത്തെ തലമുറ അതായത് നമ്മള്‍ തന്നെയെന്ന് തിരിച്ചറിയുകയാണ്. കാരണം പ്ലാസ്റ്റിക് എന്ന വസ്തു ഭൂമിയില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയിട്ട് ഏതാണ്ടെഴുപതു വര്‍ഷമേ തികയുന്നുള്ളൂ. സമുദ്രങ്ങളില്‍ എത്തപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 50 ശതമാനവും നാം ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തരം പ്ലാസ്റ്റിക്കുകള്‍ ആണെന്നിരിക്കെ അത്തരം പ്ലാസ്റ്റിക്കുകളെങ്കിലും ഉപയോഗിക്കില്ലെന്നു പറയാന്‍ ഇനിയും വൈകിക്കൂട.
സ്ഥിരമായി പ്ലാസ്റ്റിക് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ അതിനു പകരം മറ്റു മാര്‍ക്ഷം കണ്ടെത്തിയാല്‍, ഒരു ശീതളപാനീയമോ കരിക്കിന്‍ വെള്ളമോ ‘സ്‌ട്രോ’ കൂടാതെ കുടിച്ചു ശീലിച്ചാല്‍, കുറച്ചു പച്ചക്കറിയും പലഹാരങ്ങളും മീനും കപ്പയും വാങ്ങുമ്പോള്‍ പുനഃരുപയോഗിക്കാവുന്ന ഒരു കവറോ തുണിസഞ്ചിയോ കൈയില്‍ കരുതുന്നവരായി നാം സ്വയം മാറിയാല്‍ ഒരു പരിധിവരെ നമുക്കീ വിപത്തിനെ നേരിടാം.
ഒപ്പം പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തി സഹായിക്കുകയെന്നത് ശാസ്ത്രലോകത്തിന്റെ ചുമതലയാണ്. സമുദ്രം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പരിഹാരം തേടുമ്പോള്‍ നമുക്ക് മാര്‍ഗദര്‍ശികളാകേണ്ട രാജ്യത്തെ എണ്ണമറ്റ സമുദ്രശാസ്ത്ര സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ എന്തുചെയ്യുന്നുവെന്നതും ഈ സാഹചര്യത്തില്‍ ചിന്തനീയമാണ്.
2017 ജൂണ്‍ 8-ാം തിയതി ന്യൂയോര്‍ക്കിലെ യൂ.എന്നിന്റെ സെന്റര്‍ ഹാളില്‍ ഈ ലേഖകനും പങ്കെടുത്ത ലോകസമുദ്രങ്ങളുടെ ദിനാചരണചടങ്ങില്‍ വച്ച് വിശ്വപ്രശസ്ത ഓഷ്യന്‍ കണ്‍സര്‍വേഷനിസ്റ്റും കടലിലെ ജൈവവൈവിധ്യത്തെക്കുറിച്ച് ജ്ഞാന യോഗിയുമായ മഹാപ്രതിഭ സില്‍വിയ ഏര്‍ളി ലോകത്തിലെ സമുദ്ര ശാസ്ത്രജ്ഞരോടായി ഇങ്ങനെ പറയുകയുണ്ടായി. ‘നിങ്ങള്‍ കടലിനെപ്പറ്റി നിങ്ങള്‍ക്കാവശ്യമായ അറിവു തേടുന്നത് പുസ്തകങ്ങളില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ ആണെങ്കില്‍ നിങ്ങള്‍ക്കവയോട് വല്ലാത്ത സ്‌നേഹമുണ്ടാവും, മറിച്ച് സമുദ്രത്തില്‍ നിന്നാണെങ്കില്‍ സമുദ്രത്തോടും’. സമുദ്രം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ക്രീയാത്മകമായ പരിഹാര മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടും അതിന് അധികാരികളുടെ ഭാഗത്തുനിന്നും ആവശ്യമായ പിന്തുണ കിട്ടുന്നില്ലെങ്കില്‍ ആദ്യം നീക്കം ചെയ്യേണ്ടത് ആ അധികാര മാലിന്യങ്ങളെയാണ്.
കാലം കടലായി പരന്ന് കാറ്റായി തഴുകി ഇനിയും കടന്നുപോകുന്നു. അപ്പോള്‍ ഇവിടെ താമസിക്കാനെത്തുന്ന നമ്മുടെ രക്തത്തില്‍ പിറന്ന ഇളം തലമുറകള്‍ക്ക് നാം നല്‍കുന്ന സമ്മാനം ഇങ്ങനെ പനിപിടിച്ച് ഊര്‍ദ്ദശ്വാസം വലിക്കുന്ന ഭൂമിയും പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞും ചൂടുപിടിച്ച് ആര്‍ത്തലയ്ക്കുന്ന കടലും മണല്‍മെത്തയില്ലാത്ത കടല്‍ത്തീരങ്ങളും ആയിരിക്കില്ലേ. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും സമുദ്രങ്ങളെ സംരക്ഷിക്കാന്‍ പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കില്ലെന്നു നമുക്കു ഈ അവസരത്തില്‍ പ്രതിജ്ഞയെടുക്കാം.
ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കൂടി ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ശ്രമിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാമെന്നു കരുതുന്നു. ഇന്നിന്റെ ലോകം ദൈവതിരുമനസ്സിനെ അതിലംഘിച്ച് കൊണ്ട് സ്വാര്‍ത്ഥതയ്ക്കും സുഖലോലുപതയ്ക്കും മുന്‍തൂക്കം നല്‍കി, എല്ലാം തങ്ങളുടെ സ്വന്തം എന്ന പോലെ ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലില്‍ മുന്നോട്ടു പോകുന്നതിന്റെ പാര്‍ശ്വഫലം കൂടിയാണ് സമുദ്രങ്ങള്‍ നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നം. ഈ സാഹചര്യത്തില്‍ ദൈവത്തിന്റെ ഭാവനയിലും കാഴ്ചപ്പാടിലും ഉടമസ്ഥാവകാശത്തിലും രൂപപ്പെടുത്തിയതാണ് ഈ പ്രപഞ്ചവും അതിലെ ജൈവപൊരുളുമെന്നും മനുഷ്യനിവിടെ ‘അല്‍പനേരം’ ജീവിച്ച് കടന്നു പോകാനുള്ള അവകാശം മാത്രമേ നല്‍കിയിട്ടുള്ളുവെന്നുമുള്ള തിരിച്ചറിവ് നേടുകയെന്നതാണ് പ്രധാനം. മാത്രമല്ല ദൈവം മനുഷ്യനെ ഇവിടെ പാര്‍ക്കാന്‍ അനുവദിക്കുമ്പോള്‍ ഈ പ്രപഞ്ചത്തിലെ ജൈവ ഉറവകളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടാവും. അതു നിറവേറ്റുക കൂടിയാവണം ക്രൈസ്തവ ജീവിത ധര്‍മ്മം.
‘കൊല്ലരുത്’ എന്ന് നമ്മോട് സുവിശേഷം കല്‍പ്പിക്കുമ്പോള്‍ അത് ഒരു ജീവിയെ മാത്രമല്ല പ്രപഞ്ചമാകുന്ന ദൈവത്തിന്റെ ഗൃഹത്തെ കൊല്ലരുത് എന്നുകൂടിയാണെന്ന് തിരുത്തി പഠിപ്പിക്കാന്‍ വേണ്ട പാരിസ്ഥിതിക ആത്മീയ ബോധം ആര്‍ജ്ജിക്കാന്‍ സഭയ്ക്കും സമയമായി.


Related Articles

സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  നിൽപ്പ് സമരം നടത്തി

കൊച്ചി : ഇന്ത്യൻ ഹ്യൂമൻ റൈറ്സ്  വാച്ച്  സംഘടിപ്പിച്ച നിൽപ്പ് സമരത്തിന്റെ സമാപന കൺവെൻഷനും പ്രേതിഷേധ ജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ്

നെയ്യാര്‍ സംഭവം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജി

തിരുവനന്തപുരം : നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം

താക്കോല്‍ തുറക്കുമ്പോള്‍

ഒരു സെന്‍ ബുദ്ധ സന്ന്യാസിയുടെയോ സൂഫി ഗുരുവിന്റെയോ ഹൈക്കു പുസ്തകത്തിലെ വരികളിലൂടെ കണ്ടറിഞ്ഞ താപസന്റെയോ രൂപമാണ് കിരണ്‍ പ്രഭാകരന്‍ എന്ന ചലച്ചിത്ര സംവിധായകനെ കാണുമ്പോള്‍ ഓര്‍മവരുന്നത്. അദ്ദേഹത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*