കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു: കെയര്‍ ചെല്ലാനം അഭിനന്ദിച്ചു

കൊച്ചി: ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്, കണ്ടക്കടവ്, റീത്താലയം, പുത്തന്‍തോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാേശരി, സൗദി എന്നീ സ്ഥലങ്ങളിലാണ് ഈ തുക ഉപയോഗിച്ച് കടല്‍ഭിത്തിയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നത്. ഒന്‍പത് ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അറ്റകുറ്റപ്പണികള്‍ നടപ്പാക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പണിതുടങ്ങുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളസര്‍ക്കാരിനെ കെയര്‍ ചെല്ലാനം അഭിനന്ദിച്ചു.
ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കെആര്‍എല്‍സിസി സമര്‍പ്പിച്ച ജനകീയ രേഖയുടെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഹ്രസ്വകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി തകര്‍ന്ന സ്ഥാലങ്ങളില്‍ അടിയന്തിര അറ്റകുറ്റപണികള്‍ തീര്‍ക്കല്‍. ഇതോടൊപ്പം ദീര്‍ഘകാലപദ്ധതിയായി തീരത്തിന്റെ സംരക്ഷണത്തിന് തീരസമ്പുഷ്ടീകരണവും കെആര്‍എല്‍സിസി. ജനകീയ രേഖയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനായി 100 കോടി രൂപ സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
കടല്‍ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ഭരണാനുമതിയും ഒരുകോടി രൂപ എമര്‍ജന്‍സി ഫണ്ടിന്റെ ഉപയോഗത്തിനുമാണ് സാങ്കേതിക അനുമതി നല്കി ടെണ്ടര്‍ ക്ഷണിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ കെയര്‍ ചെല്ലാനം അഭിനന്ദിച്ചു. കെയര്‍ ചെല്ലാനത്തിന്റെ എക്സിക്യൂട്ടീവ് യോഗം കെആര്‍എല്‍സിസി. പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. കടല്‍ ചെയര്മാന് ബിഷപ് ഡോ. ജയിംസ് ആനാപ്പറമ്പില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജി ജോര്‍ജ്, കടല്‍ ഡയറക്ടര്‍ ഫാ. അന്റോണിറ്റോ പോള്‍, കെആര്‍എല്‍സിസി. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, കെയര്‍ ചെല്ലാനം കോ-ഓര്‍ഡിനേറ്റമാരായ ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. ആന്റണി തോട്ടകത്ത്, ഫാ. ജോണി പുതുക്കാട്ട്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ടി.എ. ഡാല്‍ഫിന്‍, ബാബു കാളിപ്പറമ്പില്‍, ജിന്സണ് വെളുത്തമണ്ണുങ്കല്‍, ആന്റണി ജയന് കുന്നേല്‍, മെറ്റില്‍ഡാ മൈക്കിള്‍, അലക്സ് കാരങ്ങാട്ട്, ഫാ. ജെയിംസ് ഒസിഡി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ
തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച
കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം – ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
ആലപ്പുഴ: ഇന്നത്തെ കുട്ടികളുടെ ദൈവാനുഭവം എന്താണെന്ന് പഠിക്കണമെന്നും കുട്ടികള്‍ക്കിടയിലെ ആസക്തികളെക്കുറിച്ചും മാനസികപ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് പരിഹാരം കണ്ടെത്തണമെന്നും ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ബോധിപ്പിച്ചു. കുട്ടികള്‍ക്കായുള്ള കെആര്‍എല്‍സിബിസി
ആപ്പിന്റെ സഹായത്തോടെ വാഹനങ്ങള്‍ നിരീക്ഷിക്കും
പാലക്കാട്: സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര ‘കൊവിഡ് കെയര്‍ കേരള’ ആപ്പിന്റെ സഹായത്തോടെ പൊലീസ് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനയ്ക്കുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും