കടല്‍വള്ളത്തില്‍ ചിത്രം വരച്ചും കട്ടമരത്തില്‍ കവിത ചൊല്ലിയും ശംഖുമുഖം തീരം

കടല്‍വള്ളത്തില്‍ ചിത്രം വരച്ചും കട്ടമരത്തില്‍ കവിത ചൊല്ലിയും ശംഖുമുഖം തീരം

തിരുവനന്തപുരം: കടല്‍തീരത്ത് അണിനിരത്തിയ വള്ളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതകളും പ്രളയത്തിന്റെ ദുരന്തകാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും വരച്ച് തീരദേശത്തെ ചിത്രകാരന്മാര്‍. ഓഖി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കടലാഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്കുളള ചിത്രാഞ്ജലിയായിരുന്നു വളളത്തിന്റെ ഒരു വശത്ത് വരച്ച കൊളാഷ്. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയമുഖത്ത് വള്ളങ്ങളുമായി ചെന്ന് സഹോദരങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ചിത്രം വളളത്തിന്റെ മറുവശത്തും വരച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മീഡിയകമ്മീഷനും കെസിവൈഎമ്മുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജീവന്‍നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും ഈ ചിത്രകഥ നൂറുകണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു. ചിത്രംവരയെ കൈയ്യടിയോടുകൂടിയാണ് ആസ്വാദകര്‍ പ്രോത്സാഹിപ്പിച്ചത്. പ്രശസ്ത ചിത്രകാരനും ദേവാലയ അള്‍ത്താര ചുമര്‍ചിത്രകാരനുമായ രാജേഷ് അമലിന്റെ നേതൃത്വത്തില്‍ ആര്യനാട് രാജേന്ദ്രന്‍, വില്ല്യം പനിപ്പിച്ച, സജിത് റെമഡി തുടങ്ങിയ 10 ഓളം ചിത്രകാരന്മാരാണ് വള്ളംവരയ്ക്ക് നേതൃത്വം നല്കിയത്. ചിത്രം വര കാണാനെത്തിയവരും വള്ളംവരയില്‍ പങ്കെടുത്തു.
പ്രശസ്ത ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിളള ഉദ്ഘാടനം ചെയ്തു. തീരത്തിന്റെ അതിജീവനവും കടലിന്റെ സംരക്ഷണവും തീരദേശവാസികളുടെ സുരക്ഷിതത്വവും നിര്‍വ്വഹിക്കപ്പെടേണ്ടതാണെന്ന് ഇത്തരം കലാസൃഷ്ടികള്‍ ഓര്‍മപ്പെടുത്തുന്നുവെന്ന് തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ദീപക് ആന്റോ അഭിപ്രായപ്പെട്ടു. ഫൊറോന വികാരി ഫാ. പങ്കരേഷ്യസ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രകൃതിയുടെ നിറച്ചാര്‍ത്താണ് കടല്‍. ആ കടലിന്റെ തീരത്ത് തീരദേശ കലാകാരന്മാര്‍ ഇത്തരത്തില്‍ നൂതനമായ രീതിയില്‍ കലാസൃഷ്ടി നടത്തുന്നത് പ്രതീക്ഷാവഹമായ കാര്യമാണെന്ന് നാരായണപിളള അഭിപ്രായപ്പെട്ടു.
15 പ്രശസ്ത കവികള്‍ പങ്കെടുത്ത കട്ടമര കവിയരങ്ങും നടന്നു. പരമ്പരാഗത ശൈലിയില്‍ കട്ടമരത്തിലൊരുക്കിയ വേദിയില്‍ ഇരുന്ന് കവികള്‍ കവിതകള്‍ ചൊല്ലി. കവിത ചൊല്ലിക്കൊണ്ട് ഫാ. പോള്‍ സണ്ണി കട്ടമര കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. തീരത്തിന്റെ പ്രശാന്തതയില്‍ കവിതകളുടെ ഹൃദ്യമായ ആലാപനങ്ങള്‍ ശംഖുമുഖം തീരത്തെത്തിയ സന്ദര്‍ശകരെയും കവിതാസ്വാദകരെയും ഏറെ ആകര്‍ഷിച്ചു.


Related Articles

ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍

സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി, തുല്യനീതിക്കു വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമാണ്. ഒരുപക്ഷേ മനുഷ്യാവകാശത്തിനു വേണ്ടി ഇത്രയും ദീര്‍ഘനാള്‍

ചരിയംതുരുത്തില്‍ സ്‌നേഹഭവനങ്ങള്‍ ഉയര്‍ന്നു; ഇനി ആരാധനാലയവും

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ചരിയംതുരുത്ത് പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിലുള്ള ഇടവക 16 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനങ്ങള്‍ നിര്‍മിച്ചു നല്കി. 1980ല്‍ നിര്‍മിച്ച പള്ളി പുതുക്കിപ്പണിയാന്‍ ഇടവകാംഗങ്ങള്‍

വിമാനത്താവളം: അദാനിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നടത്തിപ്പ് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ ഭൂമി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*