Breaking News

കടല്‍ കീഴടക്കാം

കടല്‍ കീഴടക്കാം

കടലും കപ്പലും തുറമുഖവും വഴി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഈ അടുത്തകാലത്ത് കേട്ടുതുടങ്ങിയ മുദ്രാവാക്യം. ഷിപ്പിംഗ് മന്ത്രാലയത്തിന’് ഇതിലുള്ള നവവിശ്വാസം മൂലം കോടിക്കണക്കിനു രൂപ കപ്പല്‍ വ്യവസായത്തിനും തുറമുഖ വികസനത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുതല്‍ മുടക്കിക്കൊണ്ടിരിക്കുന്നു. ഭാരത് മാല, സാഗര്‍ മാല തുടങ്ങിയ ബൃഹദ്പദ്ധതികള്‍ ഇതില്‍പെടുന്നു.
ഉയര്‍ന്ന ശമ്പളവും, ഉദ്യോഗ പദവികളും പ്രമോഷന്‍ സാധ്യതകളും കടല്‍മാര്‍ഗം ലോകം ചുറ്റി സഞ്ചരിക്കുവാനുള്ള അവസരവും ലഭിക്കുന്ന ഒരു ജോലിയാണ് മറീന്‍ എന്‍ജിനീയറുടേത്. എതാണ്ട് എട്ടുവര്‍ഷം കൊണ്ട് ഒരു സാധാരണ മറീന്‍ എന്‍ജിനീയര്‍ക്ക് പടിപടിയായി ഉയര്‍ന്ന് കപ്പലിന്റെ ചീഫ് എന്‍ജിനീയര്‍ പദവിയിലെത്താം. ഇടയ്ക്ക് പല ഘട്ടങ്ങളിലായി മറീന്‍ എന്‍ജിനീയര്‍ കോംപീറ്റന്‍സി പരീക്ഷകള്‍ പാസായിക്കൊണ്ടിരിക്കണമെന്നു മാത്രം. ഇതിനെല്ലാം വേണ്ടത് ആത്മവിശ്വാസവും ബുദ്ധിശക്തിയും ആരോഗ്യവുമുള്ള ചെറുപ്പക്കാരെ പരിശീലിപ്പിക്കുക എന്നതാണ്.
വാണിജ്യ കപ്പല്‍
കപ്പല്‍ മാര്‍ഗമുള്ള വ്യവസായ വാണിജ്യ പ്രവര്‍ത്തനത്തെയാണ് പൊതുവെ മര്‍ച്ചന്റ്‌നേവി എന്നു പറയുന്നത്. ഭക്ഷ്യധാന്യങ്ങളും ഇരുമ്പയിരുപോലുള്ള സാധനങ്ങളും ചരക്കായി കൊണ്ടുപോകുന്ന ബള്‍ക്ക് കാരിയര്‍, ദ്രവരൂപത്തിലുള്ള ഇന്ധനം കയറ്റിക്കൊണ്ടുപോകുന്ന ടാങ്കര്‍, സാധാരണ ചരക്കു കയറ്റുന്ന ജനറല്‍ കാര്‍ഗൊ കപ്പല്‍, ഗ്യാസ് കാരിയര്‍, കെമിക്കല്‍ കാരിയര്‍, കണ്ടെയ്‌നര്‍ കപ്പല്‍, യാത്രാക്കപ്പല്‍, ഗവേഷണ കപ്പല്‍, കേബിള്‍ ലെയിങ്ങ് കപ്പല്‍ എല്ലാം മര്‍ച്ചന്റ് നേവിയില്‍ ഉള്‍പ്പെടും. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഫോറിന്‍ ഗോയിങ്ങ് (എഏ) കപ്പലുകള്‍, തീരം ചേര്‍ന്ന് യാത്ര ചെയ്യുന്ന നിയര്‍ കോസ്റ്റല്‍ വോയേജ് (ചഇഢ) കപ്പലുകള്‍, റിവര്‍ സീ വെസല്‍, ഇന്‍ലാന്റ് വെസല്‍ (കഢ) എന്നിങ്ങനെ യാത്രയുടെ സ്വഭാവം അനുസരിച്ച് കപ്പലുകളെ തരംതിരിച്ചിരിക്കുന്നു.
മറീന്‍ എന്‍ജിനീയര്‍
മര്‍ച്ചന്റ് നേവിയിലെ അഥവാ വാണിജ്യ കപ്പലിലെ എന്‍ജിനീയര്‍ ഓഫീസറെയാണ് മറീന്‍ എന്‍ജിനീയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കപ്പലിന്റെ വലിപ്പവും ഇനവും അനുസരിച്ച് നാലുമുതല്‍ ആറു വരെ മറീന്‍ എന്‍ജിനീയര്‍മാര്‍ ഒരു കപ്പലില്‍ ഉണ്ടായേക്കാം. ഇതില്‍ ഒരു ഇലക്ട്രിക്കല്‍ ഓഫീസറും ഉള്‍പ്പെടും. കപ്പലിലെ പ്രധാന എന്‍ജിനുകള്‍, വൈദ്യുതി ഉല്‍പാദനം, ശീതീകരണ യന്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങള്‍, ക്രെയിനുകള്‍, മറ്റു യന്ത്രസാമഗ്രികള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുകയും അവയുടെ അറ്റകുറ്റപ്പണികള്‍ സമയത്ത് നടത്തിക്കൊണ്ടുപോകുകയുമാണ് ഇവരുടെ ജോലി. കപ്പലിനാവശ്യമായ ഇന്ധനം, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവ സമയാസമയങ്ങളില്‍ വാങ്ങാനുള്ള ചുമതലയും ഇവര്‍ക്കുണ്ട്. കപ്പലിന്റെ പ്രവര്‍ത്തന മേഖലയില്‍ ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവും എന്‍ജിനീയര്‍മാരില്‍ അര്‍പ്പിതമാണ്.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ കപ്പല്‍ ഗതാഗതം സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങള്‍ ഉണ്ടാക്കുന്ന ഏജന്‍സിയാണ് ഐഎംഒ (കങഛ). ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളും ഇതില്‍ അംഗങ്ങളാണ്. കപ്പല്‍ ജോലിക്കാരെ ബാധിക്കുന്ന ഐഎംഒയുടെ ഒരു സുപ്രധാന നിയമസംഹിതയാണ് എസ്ടിസിഡബ്ല്യു (ടഠഇണ) 2010. ഇതനുസരി്ച്ച് കപ്പലില്‍ എന്‍ജിനീയറിങ്ങ് ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍ ചീഫ് എന്‍ജിനീയര്‍ ആയിരിക്കും. ഇത് മാനേജ്‌മെന്റ് തലത്തിലുള്ള തസ്തികയാണ്. ഇതിനു താഴെ ഓപ്പറേഷന്‍സ് അനുബന്ധ മേഖലകളുണ്ട്.
സെക്കന്റ് എന്‍ജിനീയര്‍, തേഡ് എന്‍ജിനീയര്‍, ഫോര്‍ത്ത് എന്‍ജിനീയര്‍, ഫിഫ്ത്ത് എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ ഓഫീസര്‍, എന്നിവയ്ക്കു പുറമേ ഫിറ്റര്‍, ഓയില്‍മാന്‍ ഉള്‍പ്പെടെയുള്ള ക്രൂ മെമ്പേഴ്‌സും ഉള്‍ക്കൊള്ളുന്നതാണ് എന്‍ജിന്‍ വിഭാഗം. കപ്പലിന്റെ വലിപ്പം, എനജിന്റെ കുതിരശക്തി, എന്‍ജിന്‍ മുറിയുടെ ഓട്ടോമേഷന്‍, കപ്പലിന്റെ അന്താരാഷ്ട്ര ദീര്‍ഘയാത്ര മുതലായവ പരിഗണിച്ച് മേല്‍പറഞ്ഞ എന്‍ജിനീയര്‍മാരുടേയും മറ്റുള്ള ജോലിക്കാരുടേയും എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകും. എങ്കിലും അതാതു രാജ്യങ്ങളിലെ കപ്പലോട്ട നിയമങ്ങള്‍ക്കനുസരിച്ച് ഓരോ കപ്പലിനും നിര്‍ബന്ധമായും ഉണ്ടാകേണ്ട പ്രാധാന ജോലിക്കാരുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
തീരദേശ കപ്പലുകള്‍
ഭൂതലത്തോടു ചേര്‍ന്ന കടലില്‍ മാത്രം യാത്ര ചെയ്യുന്ന കപ്പലുകളെയാണ് തീരദേശ കപ്പലുകളില്‍ (നിയര്‍ കോസ്റ്റല്‍ വോയേജസില്‍ (എന്‍സിവി) പെടുത്തിയിരിക്കുന്നത്. ഇതില്‍ ജോലി ചെയ്യുന്ന ചീഫ് എന്‍ജിനീയര്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ മറീന്‍ എന്‍ജിനീയര്‍ ഓഫീസര്‍ ക്ലാസ് കകക ചീഫ് സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം. എന്‍ജിന്റെ കുതിരശക്തി അനുസരിച്ച് നിയര്‍ കോസ്റ്റല്‍ വോയെജ് ക്ലാസ് കകക സര്‍ട്ടിഫിക്കറ്റ് ഉള്ള സെക്കന്റ് എന്‍ജിനീയറും, ക്ലാസ് കഢ സര്‍ട്ടിഫിക്കറ്റ് ഉള്ള മറ്റു എന്‍ജിനീയറും ഉണ്ടാകും. നിയര്‍ കോസ്റ്റല്‍ കപ്പലുകളിലെ മറീന്‍ എന്‍ജിനീയര്‍മാര്‍ക്ക് രാജ്യങ്ങള്‍ ചുറ്റിസഞ്ചരിക്കുന്ന കപ്പലുകളില്‍ തത്തുല്യ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ നിയമസാധുതയില്ല.
യോഗ്യത സര്‍ട്ടിഫിക്കേറ്റ്
കപ്പലിലെ ചീഫ് എന്‍ജിനീയര്‍ അല്ലെങ്കില്‍ ഫസ്റ്റ് എന്‍ജിനീയര്‍ ആകുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫസ്റ്റ് ക്ലാസ് മറീന്‍ എന്‍ജിനീയര്‍ ഓഫീസര്‍ അഥവാ മറീന്‍ എന്‍ജിനീയര്‍ ഓഫീസര്‍ ക്ലാസ് ക സര്‍ട്ടിഫിക്കറ്റ് ആണ് കുറഞ്ഞ യോഗ്യത. മുന്‍ കാലങ്ങളില്‍ ഇതിനെ എംഒടി (ങഛഠ) സര്‍ട്ടിഫിക്കറ്റ് എന്നു വിളിച്ചിരുന്നു. ചീഫ് എഞ്ചിനീയറിനു കീഴിലുള്ള പ്രധാനപ്പെട്ട തസ്തികയാണ് സെക്കന്റ് എന്‍ജിനീയര്‍. എന്‍ജിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ‘പേഴ്‌സണല്‍ മാനേജര്‍’ കൂടിയാണ് ഇദ്ദേഹം. ദിവസത്തില്‍ എന്‍ജിന്‍ മുറിയില്‍ എട്ട് മണിക്കൂര്‍ ‘വാച്ച് കീപ്പിങ്ങ്’ചുമതലയും സെക്കന്റ് എന്‍ജിനീയര്‍ക്കുണ്ട്. ഇദ്ദേഹത്തെ ഇതില്‍ സഹായിക്കുന്നതിന് കൂട്ടത്തില്‍ ഒരു ജൂനിയര്‍ എന്‍ജിനീയറും (ഫിഫ്ത്ത് എഞ്ചിനീയര്‍) ഓയില്‍മാനും ഉണ്ടാകും.
കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും പാസാകുന്ന മറീന്‍ എന്‍ജിനീയര്‍ ഓഫീസര്‍ ക്ലാസ് കക സര്‍ട്ടിഫിക്കറ്റാണ് സെക്കന്റ് എന്‍ജിനീയറുടെ കുറഞ്ഞ സാങ്കേതിക യോഗ്യത.
തേഡ് എന്‍ജിനീയര്‍ക്കും ഫോര്‍ത്ത് എന്‍ജിനീയര്‍ക്കും വാച്ച് കീപ്പിങ്ങ് ഡ്യൂട്ടി ഉണ്ടായിരിക്കും. ഇവരുടെ കുറഞ്ഞ യോഗ്യത മറീന്‍ എന്‍ജിനീയര്‍ ഓഫീസര്‍ ക്ലാസ് കഢ സര്‍ട്ടിഫിക്കറ്റ് ആണ്. വാച്ച് കീപ്പിങ്ങ് ചെയ്യുന്ന മറീന്‍ എന്‍ജിനീയര്‍മാരെ ഓപ്പറേഷന്‍സ് നിലവാരത്തിലുള്ള ഓഫീസര്‍മാരായാണ് കണക്കാക്കുന്നത്. അവരെ സഹായിക്കുന്ന ഓയില്‍മാന്‍, ഫയര്‍മാന്‍ തുടങ്ങിയവരെ അനുബന്ധ ജോലിക്കാരായി എസ്ടിസിഡബ്ല്യു തരംതിരിച്ചിരിക്കുന്നു.
മറീന്‍ എന്‍ജിനീയറിങ്ങ് പ്രവേശനം
കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് ആണ് ഇന്‍ഡ്യയില്‍ മറീന്‍ എന്‍ജിനീയര്‍ വിദ്യാഭ്യാസത്തെ നിയമനിര്‍മ്മാണം വഴി നിയന്ത്രിക്കുന്നത്. ഇതനുസരിച്ച് പ്ലസ്-2 അഥവാ പന്ത്രണ്ടാം ക്ലാസ്സില്‍ ഗണിത ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് നാലുവര്‍ഷ മറീന്‍ എന്‍ജിനീയറിങ്ങ് ബിരുദ പഠനത്തിന് പ്രവേശനയോഗ്യതയുണ്ട്. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാര്‍ക്കും വേണം. പ്രായം 25 വയസ് കവിയരുത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യനിലയും കാഴ്ചശക്തിയും ആവശ്യമാണ്. കൂടാതെ ‘കളര്‍ ബ്ലൈന്റ്‌നെസ്സ്’ ഉണ്ടാവാനും പാടില്ല. നാലു വര്‍ഷത്തെ പഠനകാലത്ത് അതാത് കലാലയത്തിന്റെ ‘ഹോസ്റ്റലില്‍’ നിര്‍ബന്ധമായും താമസിക്കേണ്ടതുണ്ട്. കപ്പലില്‍ താമസിച്ച് യാത്ര ചെയ്യാന്‍ വേണ്ടുന്ന ചിട്ടയായ ജീവിതരീതി ഇവിടെ അഭ്യസിപ്പിക്കുന്നു.
നാലു വര്‍ഷത്തെ ബിരുദപഠനവും ബേസിക് സേഫ്റ്റി കോഴ്‌സുകളും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാല ബിരുദത്തിനു പുറമെ കപ്പല്‍ യാത്രയ്ക്കാവശ്യമായ ‘കണ്ടിന്യുവസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് (സിഡിസി), ഇന്‍ഡോസ് നമ്പര്‍ എന്നിവയും ലഭിക്കും. ഇതോടെ മര്‍ച്ചന്റ് നേവിയില്‍ ജൂനിയര്‍ എന്‍ജിനീയര്‍ അല്ലെങ്കില്‍ ഫിഫ്ത്ത് എന്‍ജിനീയര്‍ തസ്തികയില്‍ ചേരുവാനുള്ള അര്‍ഹതയാകും. ജൂനിയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്ത പ്രത്യേക രേഖകള്‍ സഹിതം (ടാര്‍ ബുക്ക്) ആറുമാസത്തെ കപ്പല്‍ യാത്രാ പരിചയം പൂര്‍ത്തിയാക്കിയാല്‍ മറീന്‍ എന്‍ജിനീയര്‍ ക്ലാസ് കഢ പരീക്ഷ എഴുതുവാനുള്ള അര്‍ഹത ലഭിക്കും. കൂട്ടത്തില്‍ അഡ്വാന്‍സ് സേഫ്റ്റി കോഴ്‌സുകളും ചെയ്തിരിക്കണം.
മറീന്‍ എന്‍ജിനീയറിങ്ങ് കോളജുകള്‍
കേരളത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത മറീന്‍ എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍ നടത്തുന്നു.
1. കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കുഞ്ഞാലിമരക്കാര്‍ സ്‌കൂള്‍ ഓഫ് മറീന്‍ എന്‍ജിനീയറിങ്ങ്.
2. യൂറോടെക് മാരിടൈം അക്കാദമി, കൊച്ചി.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കുഞ്ഞാലിമരക്കാര്‍ സ്‌കൂള്‍ ഓഫ് മറീന്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ഷാവര്‍ഷം സര്‍വകലാശാല ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. തന്നെയുമല്ല പ്രവേശനം കിട്ടുന്ന പെണ്‍കുട്ടികള്‍ക്ക് 50 ശതമാനം ട്യൂഷന്‍ ഫീസ് ആനുകൂല്യവുമുണ്ട്. പ്രവേശനത്തിനുള്ള വിശദവിവരങ്ങള്‍ ംംം.രൗമെ.േമര.ശില്‍ ലഭ്യമാണ്.
കൊച്ചി ശാസ്ത്രñസാങ്കേതിക സര്‍വകലാശാലയുടെ എഞ്ചിനീയറിങ്ങ് വിഭാഗത്തിനുള്ള പൊതുപ്രവേശന പരീക്ഷ (ഇഅഠ) എഴുതി റാങ്ക് ലിസ്റ്റ് വരുമ്പോള്‍ മറീന്‍ എന്‍ജിനീയറിങ്ങിനുള്ള ഓപ്ഷന്‍ കൊടുക്കണം ഇന്ത്യയില്‍ ആദ്യമായി എം.ടെക്ക് മറീന്‍ എഞ്ചിനീയറിങ്ങ് കോഴ്‌സ് തുടങ്ങിയതും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെയാണ്. കഴിഞ്ഞ നാലു വര്‍ഷമായി ഇതു തുടര്‍ന്നുപോകുന്നു.
കേരളത്തിനു പുറത്ത് മറീന്‍ എന്‍ജിനീയറിങ്ങ് കോഴ്‌സ് നടത്തുന്ന ഇരുപതോളം അംഗീകൃത സ്ഥാപനങ്ങളുണ്ട്. ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയും ഇതില്‍പ്പെടുന്നു.
(ലേഖകന്‍, സ്വീഡനിലെ വേള്‍ഡ് മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മരിടൈം അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുംബൈയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ മുന്‍ ഡെപ്യൂട്ടി ചീഫ് സര്‍വെയറും ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചീഫ് എന്‍ജിനിയറും കൊച്ചിയില്‍ മര്‍ക്കന്റൈന്‍ മറീന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഷിപ്പിംഗ് മാസ്റ്ററും ആയിരുന്നു. ഇപ്പോള്‍ കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറീന്‍ എന്‍ജിനീയറിംഗില്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.)


Tags assigned to this article:
marine engineering

Related Articles

അയോദ്ധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്ര വിധി വന്നു

അയോധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്രവിധി വന്നു കേന്ദ്രസര്‍ക്കാര്‍ പ്രത്യേകട്രസ്റ്റ് ഉണ്ടാക്കി അയോധ്യയിലെ തര്‍ക്കഭൂമി ട്രസ്റ്റിന് കൈമാറണമെന്നും ഇവിടെ രാമക്ഷേത്രം നിര്‍മിക്കാവുന്നതാണെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി. തര്‍ക്കഭൂമിക്ക്

ഡെമോക്ലിസിന്റെ വാള്‍ പ്രതികാരാഗ്നിയോടെ പി.ചിദംബരത്തിന്റെ ശിരസിനുമുകളില്‍ തൂങ്ങിയാടുന്നു

2010 ജൂലൈ 25ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത്ഷാ. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിന്റെ കുടുംബം വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ ഇവയാണ് അമിത്ഷായ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.

ജിയോ ട്യൂബ് കടല്‍ഭിത്തി: നടപടി ആവശ്യപ്പെട്ട് ധര്‍ണ നടത്തി തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. 2018 ജൂലൈയില്‍ 8 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. കരാര്‍വ്യവസ്ഥകള്‍ പ്രകാരം പുറംകടലില്‍ നിന്ന് ഡ്രെഡ്ജര്‍ ഉപയോഗിച്ച് അഞ്ചു മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ നിറയ്ക്കാന്‍ വെറും ആറു മണിക്കൂര്‍ മതിയെന്നിരിക്കെ കരാര്‍ അധികാരിയായ സൂപ്രണ്ടിംഗ് എന്‍ജിനിയറുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പണികള്‍ നീണ്ടുപോകാന്‍ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. ഓഖി ദുരന്തത്തില്‍ രണ്ടു മരണങ്ങള്‍ സംഭവിച്ച ഈ പ്രദേശത്ത് മഴക്കാലമാകുന്നതോടുകൂടി ശക്തമായ കടലാക്രമണം പതിവാണ്. കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ മഴക്കാലത്ത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്റ് പണമനുവദിച്ചിട്ടും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൃശൂര്‍ മ്യൂസിയത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപത മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തംപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാന്‍സീസ് പൂപ്പാടി അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫില്‍ സമരപ്രഖ്യാപനം നടത്തി. കെഎല്‍സിഎ കൊച്ചി രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, വിന്‍ സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ ആനി ജോസഫ്, എം.എന്‍ രവികുമാര്‍, ജിന്‍സന്‍ വെളുത്തമണ്ണുങ്കല്‍, ആല്‍ഫ്രഡ് ബെന്നോ, നോബി അരിവീട്ടില്‍, ആന്റോജി കളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എല്‍.എസ് സലിമുമായി നടന്ന ചര്‍ച്ചയില്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പണികള്‍ ആരംഭിക്കാന്‍ രേഖാമൂലം കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാറുകാരന്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തപ ക്ഷം കരിംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമര സമിതിയെ അറിയിച്ചു.

തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*