കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം

by admin | July 21, 2020 3:17 am

കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. മറ്റു പല അപ്രധാനമായ കാര്യങ്ങൾക്കുമായി, സാങ്കേതികത്വങ്ങൾ മറികടക്കാൻ നിരവധി എസ് പി വി കൾക്ക് രൂപം നൽകുന്ന സർക്കാർ, കടൽ ഭിത്തി സംരക്ഷണം ഗൗരവമായി എടുക്കുന്നില്ല എന്നും കെഎൽസിഎ കുറ്റപ്പെടുത്തി. ചെല്ലാനം, സൗദി, പോലുള്ള പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലെ തീരങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്. ജിയോ ട്യൂബ് സംവിധാനം ഇനിയും ഒരുക്കാൻ ആകാത്തത് തികഞ്ഞ പരാജയമാണ്. കരിങ്കല്ല് ലഭിക്കാത്ത കാരണം പറഞ്ഞ് കടൽ ഭിത്തികളുടെ അറ്റകുറ്റപ്പണികൾ ഉപേക്ഷിക്കരുത്. പകരം കോൺക്രീറ്റ് ബ്ലോക്കുകളോ – ടെട്രാ പോഡുകളോ ഉപയോഗിച്ച് കടൽ ഭിത്തികൾ നന്നാക്കാൻ അടിയന്തര നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് കെ എൽ സി എ സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്ത് നൽകി.

Source URL: https://jeevanaadam.in/%e0%b4%95%e0%b4%9f%e0%b5%bd%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b5%bb-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf/