കഠ്‌വ സംഭവം: കെഎല്‍സിഡബ്ല്യുഎ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കഠ്‌വ സംഭവം: കെഎല്‍സിഡബ്ല്യുഎ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തുപരം: ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്ക് വിമണ്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ) തിരുവനന്തപുരം അതിരൂപത സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന് മെഴുകുതിരി റാലിയുമായി എത്തിയ സ്ത്രീകള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഒത്തുചേര്‍ന്നു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരുടെ മനസ് മൃഗങ്ങളെക്കാള്‍ ക്രൂരമാണെന്ന് മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മേരിക്കുട്ടി പറഞ്ഞു. സ്ത്രീകളോട് ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു ജീവിക്കുവാനുള്ള സൗകര്യവും ഉറപ്പുവരുത്തണം. വിങ്ങുന്ന മനസോടെ അമ്മമാര്‍ നടത്തുന്ന പ്രതിഷേധത്തിന് ഒരുനാള്‍ മറുപടി കിട്ടുമെന്നും പ്രൊവിന്‍ഷ്യല്‍ പറഞ്ഞു. എട്ടുവയസുകാരിയുടെ നിഷ്‌കളങ്കമായ ചിരികണ്ടിട്ടും മനം പൊട്ടിയുളള കരച്ചില്‍ കേട്ടിട്ടും അവളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെഎല്‍സിഡബ്ല്യുഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ഷേര്‍ളി ജോണി പറഞ്ഞു.
കെഎല്‍സിഡബ്ല്യുഎ തിരുവനന്തപുരം അതിരൂപത ജനറല്‍ സെക്രട്ടറി മേരി പുഷ്പം, ട്രഷറര്‍ ഈഡിത്ത് ഇഗ്നേഷ്യസ്, മെര്‍ളിന്‍ ഡിസില്‍വ, അല്‍ഫോന്‍സ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി

ലോകത്തിലെ മികച്ച അധ്യാപകനായി രഞ്ജിത് സിന്‍ഹ ദിസാലെ

മുംബൈ:ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്തമാക്കി മഹാരാഷ്ട്രയിലെ പ്രൈമറി അദ്ധ്യാപകന്‍. വര്‍ക്കി ഫൗണ്ടെഷന്റെ 7 കോടി രൂപയുടെ ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ

നീല വിപ്ലവ യാനത്തിന് റോഡ് സെസ് എന്തിന്?

ഇന്ധനവിലക്കയറ്റത്തിന്റെ ആഘാതം പോരാഞ്ഞ് വൈദ്യുതിനിരക്കു വര്‍ധനയുടെ ഇരുട്ടടി കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്മൂല്യത്തിലേക്കുള്ള പുതിയ ഇന്ത്യയുടെ പ്രയാണത്തിലാണെങ്കില്‍ ഇവിടെ മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*