കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു

Print this article
Font size -16+
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ രൂപതയുടെ 22 ആം സ്ഥാപനദിനത്തിന്റെ പൊതു സമ്മേളനം കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപതയുടെ ചരിത്ര പാരമ്പര്യം കേരള സഭയിലെ തന്നെ നാഴികകല്ലുകളിൽ ഒന്നാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈശോ സഭാ വൈദീകനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ കണ്ണൂരിൽ വന്നു സഭ സ്ഥാപിച്ചതും അന്ന് തുടങ്ങിയ ക്രൈസ്തവ പാരമ്പര്യം കണ്ണൂരിനു അവകാശപ്പെടാവുന്നതാണെന്നും സ്ഥാപനദിന ആഘോഷവേളയിൽ അദ്ദേഹം അനുസ്മരിച്ചു.

പോർച്ചുഗീസ് മിഷനറിമാർ സ്ഥാപിച്ച രണ്ടാമത്തെ ആശുപത്രി കണ്ണൂരിൽ ആണെന്നും, ആദ്യകാല കുടിയേറ്റ ക്രൈസ്തവർക്ക് അത്താണിയും ആലംബവും ആയതു കണ്ണൂർ രൂപതയാണെന്നും തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതലയുടെ ഏഴാമത്തെ പുസ്തകമായ “ഒപ്പരം” പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തിൽ കെ. എൽ. സി. എ. രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. പിലാത്തറ സെൻ്റ് ജോസഫ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോക്ടർ സുഭാഷ് ജോൺ ഒപ്പരം എന്ന പുസ്തകം പരിചയപ്പെടുത്തി.

മോൺസിഞ്ഞോർമാരായ ദേവസ്സി ഈരത്തര, ക്ലാരെൻസ് പാലിയത്ത്, കെ. എൽ. സി. എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ഡയറക്ടർ ഫാദർ മാർട്ടിൻ രായപ്പൻ, കെ. എൽ. സി. ഡബ്ല്യൂ. എ. രൂപത പ്രസിഡന്റ് ഷേർലി സ്റ്റാൻലി, ഗോഡ്സൺ ഡിക്രൂസ് എന്നിവർ സംസാരിച്ചു.
Related
Related Articles
ഭക്ഷണമെത്തി; വാനരപ്പടയ്ക്ക് ആശ്വാസം
കോഴിക്കോട്/ചെങ്ങന്നൂര്‍: ആളൊഴിഞ്ഞ കാവില്‍ വാനരപ്പടയുടെ കളിയൊഴിഞ്ഞിട്ട് ദിവസങ്ങളായി. നിവേദ്യചോറിനുപുറമെ ഭക്തരും സന്ദര്‍ശകരും നല്കുന്ന ഭക്ഷണം നിലച്ചതോടെ തലക്കുളത്തൂര്‍ വള്ളിക്കാട്ടുകാവിലെ വാനരപ്പട പട്ടിണിയിലായിരുന്നു. തലക്കുളത്തൂരിലെ കുരങ്ങന്മാര് പട്ടിണിയിലായ
കര്‍ണാടക അതിര്‍ത്തി അടച്ചസംഭവം: ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവിന് സ്റ്റേ നല്‍കിയില്ല ന്യൂഡല്‍ഹി:
കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്നത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി വേണം. സംയുക്ത സമിതി രൂപീകരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും
കൊച്ചി രൂപത സ്ഥാപക ദിനം ആചരിച്ചു
ഫോർട്ടുകൊച്ചി. കൊച്ചി രൂപത സ്ഥാപിതമായതിൻ്റെ 464-ആം വാർഷികം ആഘോഷപൂർവ്വം ആചരിച്ചു. കഴിഞ്ഞ നാലര നൂറ്റാണ്ടിലധികം കൊച്ചി നഗരത്തിൻ്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും ഒപ്പം നിലകൊള്ളുന്നതിൽ രൂപത അഭിമാനം
No comments
Write a comment
No Comments Yet!
You can be first to comment this post!