കണ്ണൂർ വിമാനത്താവളം: ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച തുടങ്ങും

കണ്ണൂർ വിമാനത്താവളം: ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച തുടങ്ങും

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡിസംബർ ഒൻപതിന് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ എയർ ഇന്ത്യാ എക്സ്‌പ്രസിന് അനുമതി ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വെള്ളിയാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച് വിവരം നൽകിയത്. എന്നാൽ ഉത്തരവിന്റെ പകർപ്പ് തിങ്കളാഴ്ചയേ ലഭിക്കുകയുള്ളൂവെന്നതിനാൽ ബുക്കിങ്‌ അന്നേ തുടങ്ങൂ. കിയാലിന്റെ നിബന്ധനകളും ഡി.ജി.സി.എ.യുടെ ഉത്തരവും പ്രകാരമുള്ള ചാർജുകൾ കണക്കുകൂട്ടി നിരക്ക് നിശ്ചയിക്കലടക്കമുള്ള നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച ഓൺലൈൻ ബുക്കിങ്‌ തുടങ്ങും.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ തത്‌കാലം ഒരു വിമാനമാണ് എയർ ഇന്ത്യാ എക്സ്‌പ്രസ് എത്തിക്കുക. ഇത് തിരുവനന്തപുരത്തുനിന്ന്‌ ഡിസംബർ എട്ടിനാണ് എത്തുക. ആദ്യ സർവീസ് ഒൻപതിന് രാവിലെ 10 മണിക്കാണ്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*