Breaking News

കത്തീഡ്രല്‍ ഓഫ് ബ്രസീലിയ

കത്തീഡ്രല്‍ ഓഫ് ബ്രസീലിയ
ബി. എസ് മതിലകം
               കാല്‍പന്തുകളിയിലെ ചക്രവര്‍ത്തിമാരായ ബ്രസീലുകാരുടെ നാട്ടിലെ പ്രശസ്തമായ കത്തോലിക്കാ ദൈവാലയമാണ് കത്തീഡ്രല്‍ ഓഫ് ബ്രസീലിയ. മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ഓഫ് അവര്‍ ലേഡി ഓഫ് അപാര്‍സിഡ എന്നാണ് ദൈവാലയത്തിന്റെ മുഴുവന്‍ പേര്. ആധുനിക വാസ്തുശില്പകലയുടെ ആചാര്യന്മാരിലൊരാളായി ലോകം വാഴ്ത്തുന്ന ഓസ്‌കര്‍ നെയ്മറിന്റെ (ഓസ്‌കര്‍ റിബൈറോ ഡി അല്‍മേഡ നെയ്മര്‍ സോറസ് ഫില്‍ഹോ എന്നു മുഴുവന്‍ പേര്.) കാവ്യാത്മകത തുളുമ്പുന്ന നിര്‍മാണ ശൈലിയാണ് കത്തീഡ്രലിന്റെ പ്രത്യേകത. അര്‍ദ്ധഅണ്ഡാകൃതമായ ഈ രൂപകല്പന ദൈവാലയങ്ങള്‍ക്കു പതിവുള്ളതല്ല. കത്തീഡ്രലിന്റെ പകുതിയോളം ഭാഗം ഭൂമിക്കടിയിലാണ്. 90 ടണ്‍ ഭാരമുള്ള 16 കോണ്‍ക്രീറ്റ് തൂണുകള്‍ മേല്‍ക്കൂരയ്ക്കു ചുറ്റുമായി ക്രമീകരിച്ചിരിക്കുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയിലായി 10 മീറ്ററോളം വിസ്താരമുള്ള 16 ഫൈബര്‍ഗ്ലാസുകള്‍ നിരത്തിയിട്ടുണ്ട്.
                1958ലാണ് ദൈവാലയത്തിന് തറക്കല്ലിട്ടത്. 1960 ഏപ്രില്‍ 21ന് പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ മറ്റു ഭാഗങ്ങളുടെ നിര്‍മാണം പലപ്പോഴായി സ്തംഭിച്ചു. 1956 മുതല്‍ 1961 വരെ ബ്രസീല്‍ പ്രസിഡന്റായിരുന്ന ജുസെലിനോ കുബിറ്റിസ്‌കിന്റെ ഭരണകാലം അവസാനിച്ചതോടെ കത്തീഡ്രലിന്റെ നിര്‍മാണ വേഗത കുറയുകയായിരുന്നു. എല്ലാ മതവിഭാഗക്കാര്‍ക്കും വേണ്ടിയാണ് ഈ ദൈവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചതെന്ന് പറയപ്പെടുന്നുണ്ട്. നിര്‍മാണം സ്തംഭിച്ചതോടെ കത്തോലിക്കാ സഭ കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. 1970 മേയ് 31നാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പള്ളിമുറ്റത്തായി നാലു സുവിശേഷകരുടെ പൂര്‍ണകായ പ്രതിമകള്‍ കാണാം. പ്രശസ്ത ശില്പി ഡാന്റേ ക്രോസെ 1968ല്‍ വെങ്കലത്തില്‍ നിര്‍മിച്ചതാണ് ഈ പ്രതിമകള്‍. ബ്രസീലിലെ സ്പാനിഷ് വംശജര്‍ സംഭാവന ചെയ്ത നാല് വലിയ മണികള്‍ 66 അടി ഉയരമുള്ള മണിഗോപുരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. കത്തീഡ്രലിന്റെ പ്രവേശന കവാടത്തിലുള്ള തൂണില്‍ ചിത്രകാരന്‍ ആഥോ വരച്ച പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രങ്ങള്‍. മേല്‍ക്കൂരയില്‍ 12 മീറ്റര്‍ വീതിയും 40 സെന്റീമീറ്റര്‍ ആഴവുമുള്ള കുളം. ദൈവാലയത്തിനകത്ത് എപ്പോഴും ശീതളിമ നിലനിര്‍ത്താന്‍ ഇതു സഹായിക്കുന്നു. ദൈവാലയത്തിനകത്ത് മേല്‍ക്കൂര മുഴുവന്‍ ചിത്രാഞ്ജിതമായ ചില്ലുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കത്തീഡ്രലിനകത്തേക്കു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചത്തിന്റെ വലിയൊരു ലോകത്തിലേക്ക് പെട്ടെന്നു പ്രവേശിച്ച അനുഭവമുണ്ടാകും. 1990ലാണ് ചില്ലുകള്‍ പതിപ്പിക്കുന്നത് പൂര്‍ത്തിയായത്.
                കത്തീഡ്രലിനകത്ത് മച്ചില്‍ നിന്നു തൂങ്ങിനില്‍ക്കുന്നതു പോലുള്ള മൂന്നു മാലാഖമാരുടെ രൂപങ്ങളുണ്ട്. ഒറ്റനോട്ടത്തിവല്‍ ശ്രദ്ധയില്‍പെടാത്ത ഉരുക്കുകമ്പികളിലാണ് ഈ മാലാഖമാരെ ഘടിപ്പിച്ചിരിക്കുന്നത്. അവര്‍ ലേഡി ഓഫ് അപാര്‍സിഡയുടെ രൂപത്തോടു കൂടിയ പ്രധാന ബലിവേദി പോള്‍ ആറാമന്‍ പാപ്പ സംഭാവന ചെയ്താണ്.അതിനു തൊട്ടു സമീപത്തായി ഒരു ചെറിയ ചാപ്പല്‍ കൂടിയുണ്ട്. 1990 ജൂലൈ 15ന് കത്തീഡ്രലിനെ ദേശീയ ചരിത്ര-കലാസ്മാരകമായി പ്രഖ്യാപിച്ചു.
               2007ല്‍ കത്തീഡ്രലിനു സമീപത്തായി മൂവായിരം സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള ബ്രസിലിയ അതിരൂപതയുടെ ഓഫീസുകള്‍ നിര്‍മിച്ചു. കത്തീഡ്രലിലേക്ക് ഓഫീസില്‍ നിന്നു പ്രവേശിക്കുവാന്‍ തുരങ്കപാതയുമുണ്ട്. വര്‍ഷം തോറും ശരാശരി പത്തുലക്ഷം പേര്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നുണ്ട്. സുവര്‍ണ ജൂബിലി പൂര്‍ത്തിയാക്കിയ ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ 2012ലാണ് പൂര്‍ത്തീകരിച്ചത്. നേരത്തെ മേല്‍ക്കൂരയിലുണ്ടായിരുന്ന വര്‍ണാങ്കിതമായ ചില്ലുകള്‍ മാറ്റി ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ചില്ലുകള്‍ പാകി.

Related Articles

ജീവന്റെ മൂല്യത്തിന്‌ വിലകലിച്ച ഡോ. ജാന്ന

പ്രിയകുട്ടികളെ, നമുക്ക്‌ ശിശുരോഗ വിദഗ്‌ദ്ധയായിരുന്ന ഡോ. ജാന്നയെന്ന വിശുദ്ധയെ പരിചയപ്പെടാം. വാത്സല്യനിധിയായ മകള്‍, സ്‌നേഹമയിയായ അമ്മ, വിശ്വസ്‌തയായ ഭാര്യ, ഉത്തരവാദിത്വബോധമുള്ള ഡോക്‌ടര്‍ എന്നീ നിലകളിലെല്ലാം ജീവിതകാലത്ത്‌ ഇവര്‍

വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത്‌ പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്‌

അതിശയിപ്പിക്കുന്ന ആര്‍ജവം, ആഭിജാത്യം

എ.കെ.ആന്റണി (മുന്‍ കേന്ദ്രമന്ത്രി, എ.ഐ.സി.സി. വര്‍ക്കിംഗ് കമ്മറ്റി അംഗം) എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് എനിക്ക് പ്രീ-യൂണിവേഴ്സിറ്റിക്ക് ചേരുന്നതിനായി ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കുന്നത് 1959 ജൂണ്‍ 13-ാം തീയതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*