കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച BJP നേതാവ് CK പത്മനാഭൻ എതിരെ Klca Klca സംസ്ഥാനസമിതിപ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് C K പത്മനാഭൻ കത്തോലിക്കാസഭയിലെ മെത്രാന്മാരെ മുഴുവൻ ആക്ഷേപിച്ച് സംസാരിച്ചത്.
ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച് തിന്ന് കുടിച്ച് കൊഴുത്തു നടക്കുന്ന ആളുകൾക്ക് അവരുടേതായ ജൈവികമായ പ്രശ്നങ്ങളുണ്ടാകുമെന്നും വിയറ്റ്നാമിൽ മുഴുവൻസമയ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പാർട്ടി വൈഫ് സംവിധാനമുണ്ടെന്നും അതുപോലെ സഭയ്ക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്നും ആണ് C K പത്മനാഭൻ പറഞ്ഞത്. ഒരു വ്യക്തിയുടെ വിഷയത്തിന്റെ പേരിൽ സഭയെ ആകമാനം സാമാന്യവൽക്കരിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്നും മതത്തെയും മതാചാര്യന്മാരയും അവഹേളിക്കൽ ആണെന്നും ആരോപിച്ചാണ് KLCA സംസ്ഥാന സമിതി BJP അധ്യക്ഷൻ അമിത് ഷായ്ക്ക് കത്ത് നൽകിയത്. കത്തിൻറെ ഒരു പകർപ്പ് BJP സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും നൽകിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡൻറ് Antony Noronha, ജനറൽ സെക്രട്ടറി Adv. Sherry J Thomas എന്നിവർ ചേർന്ന് നൽകിയ കത്തിൽ സൂചനയുണ്ട്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*