Breaking News

കന്നിയാത്രയിൽ കട്ടപുറത്തായി ഇലട്രിക് ബസുകൾ

കന്നിയാത്രയിൽ കട്ടപുറത്തായി ഇലട്രിക് ബസുകൾ

കെ എസ് ആര്‍ ടി സി പണം മുടക്കി വാങ്ങിയ ഇലക്‌ട്രിക് ബസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടർന്നു കന്നിയാത്രയിൽ തന്നെ കട്ടപ്പുറത്തായി. വേണ്ടത്ര ഒരുക്കങ്ങൾ ഇല്ലാതെയാണ് ഇലക്ട്രിക്ക് ബസുകൾ സർവീസ് ആരംഭിച്ചത് എന്ന് ആക്ഷേപം ഉണ്ടായിരുന്നു. .
എറണാകുളം -കൊല്ലം റൂട്ടിൽ ഓടിയ ബസ് ചേർത്തല എക്സ് റേ ജംഗ്ഷനിൽ ചാർജ് തീർന്നു ട്രിപ്പ് അവസാനിപ്പിച്ചു. രണ്ടാമത്തെ വണ്ടി തിരക്കേറിയ വൈറ്റില ജംഗ്ഷനിലാണ് ചാർജ് തീർന്നത്. കന്നിയാത്ര ആയതിനാൽ നിരവധി പേരാണ് യാത്രക്കായി ടിക്കറ്റ് എടുത്തത്.എല്ലാവരെയും മറ്റു കെ എസ് ആർ ടി സി ബസുകളിൽ കയറ്റി വിട്ടു. ഇലക്ട്രിക്ക് ബസ് വഴിയിൽ വെച്ച് നിന്നു പോയത് അതിരൂക്ഷമായ ട്രാഫിക് ബ്ലോക്ക് കാരണമാണെന്ന് കണ്ടക്ടർ ഫാത്തിമ പറഞ്ഞു
വൈറ്റില, ചേർത്തല ഡിപ്പോകളിൽ ചാർജിങ് പോയിന്റുകൾ ഇല്ലാത്തതിനാൽ കമ്പനിയിൽ നിന്നും ടെക്‌നിഷ്യന്മാർ എത്തിയാലെ സർവീസ് പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളു.
ദീര്‍ഘദൂര സര്‍വീസ് നടത്തും മുന്‍പു വേണ്ടത്ര പഠനങ്ങള്‍ നടത്തിയിരുന്നില്ലെന്നാണു പരാതി. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംഗ്ഷനുകള്‍ കടന്നു പോകുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോകുമെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇലക്‌ട്രിക് ബസ് സര്‍വീസുകളാണ് തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചത്.
നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളും ഇലക്‌ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്‌ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്ബ-നിലക്കല്‍ സര്‍വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വീസ് പ്രഖ്യാപിച്ചത്.


Related Articles

ഫാ. ജോഷി കല്ലറക്കല്‍ പൗരോഹിത്യരജതജൂബിലി നിറവില്‍

കോട്ടപ്പുറം: മതിലകം സെന്റ് ജോസഫ്‌സ് ലത്തീന്‍ പള്ളി വികാരി ഫാ. ജോഷി കല്ലറയ്ക്കല്‍ പൗരോഹിത്യരജതജൂബിലിയുടെ നിറവില്‍. 28ന് വൈകീട്ട് 4 മണിക്ക് മതിലകം പള്ളിയില്‍ കൃതജ്ഞതാ ദിവ്യബലി

ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ അനുമോദന യോഗം സംഘടിപ്പിച്ചു.

നെയ്യാറ്റിന്‍കര: ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (NIDS) ഇന്റര്‍നാഷണല്‍ വോളന്റിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 18 ന് നെയ്യാറ്റിന്‍കര നിഡ്‌സ്, ഓഫീസില്‍ കെഎസ്എസ്എഫ് ന്റെ നേതൃത്വത്തില്‍ നിഡ്‌സ് സമരിറ്റന്‍

ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*