കന്യാസ്ത്രീകളുടെ സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നെന്ന് കോടിയേരി

കന്യാസ്ത്രീകളുടെ സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നെന്ന് കോടിയേരി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കൊച്ചിയില്‍ നടക്കുന്ന സമരത്തിനെതിരെ സിപിഎം നേതാവ് ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ നല്കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവവൈദികരെല്ലാം മേശക്കാരാണെന്ന് ചിത്രീകരിക്കുകയും ക്രൈസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വര്‍ഗീയ ശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ് കേസില്‍ ഉള്‍പ്പെട്ടതു കൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്നു ചിത്രീകരിക്കുന്നതു ദുരുദ്ദേശപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ ഇമ്മാതിരി വകതിരുവുകേടിനെ തുറന്നുകാട്ടണം. ബിഷപിനെ രക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും അതുവോട്ടു ലാക്കാക്കിയാണെന്നും ചില കൂട്ടര്‍ തട്ടിവിടുന്നുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ് നിയമ ഭരണ ചക്രങ്ങള്‍ ഉരുളുന്നതില്‍ ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ല. തെളിവില്ലാത്ത കേസില്‍ ആരെയും കുടുക്കുകയുമില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.
കേസ് അന്വേഷണത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യമാണു പൊലീസിനു നല്‍കിയിട്ടുള്ളത്. പരാതിക്ക് അടിസ്ഥാനമായ സംഭവം നാലുവര്‍ഷം മുമ്പുണ്ടായതാണ്. അതുകൊണ്ടുതന്നെ നിയമപരമമായ മുന്‍കരുതലും തെളിവുശേഖരണവും 
കൂടുതല്‍ ജാഗ്രതയോടെയും ശാസ്ത്രീയമായും നടത്താനുള്ള ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. തെളിവുശേഖരിക്ക
ലും മൊഴിയെടുക്കലും ഞൊടിയിടയില്‍ നടത്താവുന്നതല്ല. അതിനാലാണു ബിഷപ്പിന്റെ അറസ്റ്റിനായുള്ള ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി, പൊലീസ് ഇതുവരെ സ്വീകരിച്ചുവന്ന നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയത്.
ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിയുമായി എത്തിയതും അവര്‍ക്കു പിന്തുണയുമായി 
കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിനു വന്നതും സഭയില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്.  ഇതു മനസ്സിലാക്കി ആഭ്യന്തര ശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് െ്രെകസ്തവ സഭയ്ക്കുണ്ടെന്നു 
ഞങ്ങള്‍ കരുതുന്നു. സന്മാര്‍ഗ ജീവിതത്തില്‍നിന്നു വ്യതിചലിക്കുന്ന വൈദികര്‍ക്കു താക്കീതും ശിക്ഷയും 
നല്‍കുന്നതിനും അവരെ നേര്‍വഴിക്കു നയിക്കാന്‍ ഉപദേശവും കല്‍പ്പനയും പുറപ്പെടുവിക്കുന്നതിലും സഭയുടെ അധിപന്! ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായ നേതൃത്വമാണു നല്‍കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

Related Articles

കാരുണ്യ ഹസ്തവുമായി തുയം വേളാങ്കണി മാതാ തീർത്ഥാടന കേന്ദ്രം

കൊല്ലം: കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തി ൻ്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി

കൊല്ലരുതേ!

  സഹായരായ ശിശുക്കളെ അമ്മയുടെ ഉദരത്തില്‍ തന്നെ വധിക്കുന്നതിനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഗര്‍ഭഛിദ്രം

ദൈവദാസ പ്രഖ്യാപനവും കൃതജ്ഞതാബലിയും നാളെ

കൊല്ലം: കൊല്ലം രൂപതയുടെ ഒമ്പതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ ഇടയനും ഭാഗ്യസ്മരണാര്‍ഹനുമായ ബിഷപ് ജെറോം എം. ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിക്രമങ്ങളുടെ പ്രഥമഘട്ടമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*