Breaking News

കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗറിന് വിശിഷ്ടസേവന പുരസ്‌കാരം

കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗറിന് വിശിഷ്ടസേവന പുരസ്‌കാരം

കൊല്ലം: ഇന്ത്യയിലെ ആദ്യ ആശുപത്രി റേഡിയോ ആയ കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ 107.8 ന് റോഡ് സുരക്ഷയും ദുരന്തനിവാരണവും മുന്‍നിര്‍ത്തി നിര്‍മിച്ച ‘ദുരന്തങ്ങളില്‍ ഒരു കൈത്താങ്ങ് ‘എന്ന പരിപാടിക്ക് റോഡ് സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനമികവിന് കൊല്ലം ഡിസ്ട്രിക്റ്റ് റോഡ് സേഫ്റ്റി കൗണ്‍സില്‍ നല്‍കുന്ന വിശിഷ്ട സേവന പുരസ്‌കാരം ലഭിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന റോഡ് സേഫ്റ്റി വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കൊല്ലം കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബുവില്‍ നിന്ന് റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ മോണ്‍. ഫെര്‍ഡിനാന്റ് പീറ്റര്‍ അവാര്‍ഡ് സ്വീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി സമുദ്രകാലാവസ്ഥാ പ്രക്ഷേപണം നടത്തിയ റേഡിയോ എന്ന നിലയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന റേഡിയോ ആണ് കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ 107.8.
തീരദേശവാസികളുടെ ഉന്നമനം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ നടത്തിയിട്ടുള്ള റേഡിയോ ബെന്‍സിഗറിന്റെ ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു റോഡ് സുരക്ഷക്കും ദുരന്തനിവാരണത്തിനും ഊന്നല്‍ കൊടുത്തുള്ള ‘ദുരന്തങ്ങളില്‍ ഒരു കൈത്താങ്ങ്’. ഇരുപത്തിയൊന്ന് എപ്പിസോഡുകളും പുനഃപ്രക്ഷേപണങ്ങളുമായി മൂന്നുലക്ഷത്തിലധികം ശ്രോതാക്കളെ റോഡ് സുരക്ഷാ മേഖലയില്‍ ബോധവല്‍ക്കരിക്കാന്‍ കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗറിന് ഒരു വര്‍ഷം നീണ്ടുനിന്ന ഈ പരിപാടി വഴി കഴിഞ്ഞിട്ടുണ്ട്.


Tags assigned to this article:
best radiocommunity radioradio bezigar

Related Articles

കമ്പനി സെക്രട്ടറിഷിപ്: അപേക്ഷ ഡിസംബര്‍ 15 വരെ

കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കുറഞ്ഞ ചെലവില്‍ അവസരമൊരുക്കുന്ന കമ്പനി സെക്രട്ടറിഷിപ് പരിശീലനത്തിനു ചേരാന്‍ www.icsi.edu എന്ന സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍വീസസ്’ ലിങ്കില്‍ ഡിസംബര്‍ 15വരെ രജിസ്ട്രര്‍

കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എറണാകുളം: കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ 2017-18 അദ്ധ്യയന വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല അദ്ധ്യാപക അവാര്‍ഡിന്‌ എല്‍.പി. വിഭാഗത്തില്‍ കെ. സി

ഞായറാഴ്ചകളില്‍ പരീക്ഷയും പെസഹ വ്യാഴാഴ്ച വോട്ടെടുപ്പും: തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ പരീക്ഷകളും പെസഹ വ്യാഴാഴ്ച പതിമൂന്ന് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പും നടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*