കയ്യടിനേടി കലാസന്ധ്യ

കൊല്ലം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിവസം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ അരങ്ങേറിയ കലാസന്ധ്യ ഏവരുടെയും മനംകുളിര്‍പ്പിച്ചു. കെസിവൈഎമ്മിന്റെയും മാധ്യമ കമ്മീഷന്റെയും തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെയും വിമലഹൃദയ സ്കൂളിന്റെയും നേതൃത്വത്തിലാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്.
കടല്‍കടന്നുവന്ന് കേരളക്കരയില്‍ ദൈവരാജ്യത്തിന്റെ സദ്വാര്ത്തയറിയിച്ച കൊല്ലത്തെ പൂര്വപിതാക്കന്മാര്ക്ക് പ്രണാമമര്‍പ്പിച്ചായിരുന്നു തുടക്കം. 2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് അവതരിപ്പിച്ച കലാപ്രകടനം അവതരണമികവുകൊണ്ട് ശ്രദ്ധേയമായി. സമകാലികസംഭവങ്ങളും പൈതൃകസാംസ്കാരിക തനിമയും ഒത്തിണങ്ങിയ രണ്ടു മണിക്കൂര്‍ നീണ്ട കലാവിരുന്നും കെസിവൈഎം ഒരുക്കിയ ഗാനസന്ധ്യയും മികച്ച ദൃശ്യവിരുന്നായി.
നമ്മുടെ ചിന്തകളും പ്രവൃത്തികളും ദൈവസന്നിധിയിലേക്ക് തിരിയാന്‍ ഇത്തരം കലാപ്രകടനങ്ങള്‍ നിമിത്തമാകുമമെന്ന് അഭിനന്ദനസന്ദേശം നല്കിയ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. ഫാ. ജോസ് സെബാസ്റ്റ്യന്‍, സിസ്റ്റര്‍ സെല്‍മ, അലക്സ് മുതുകുളം, കിരണ്‍, എഡ്വേര്‍ഡ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Related
Related Articles
തലോജ ജയിലിൽ നിന്നുള്ള ഒരു ദീപാവലി കത്ത്…
ഫാ. സ്റ്റാൻ സ്വാമി എഴുതിയ കത്തിൽ നിന്നുള്ള ഭാഗങ്ങൾ. ജയിലിലെ തന്റെ സഹമുറിയൻ ആയ അരുൺ ഫെറെയ്റയുടെ സഹായത്തോടെ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമി എസ്.ജെ
തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ
തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച
ഇന്ത്യയില്‍ മേയ് മാസം കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കും
ന്യൂഡല്‍ഹി: മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍. വൈറസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലിലാണ്