കരകയറും കേരളം, കെആര്‍എല്‍സിസി കോണ്‍ക്ലേവ് ശനിയാഴ്ച

എറണാകുളം: പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നു കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ജനക്ഷേമത്തിനും ശാസ്ത്രീയ സമീപനത്തിനും ഊന്നല്‍ നല്കുന്ന നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) “’കരകയറും കേരളം’” എന്ന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 മുതല്‍ നാലു വരെ നടത്തുന്ന കോണ്‍ക്ലേവില്‍ സാമൂഹ്യശാസ്ത്രജ്ഞരും ധനശാസ്ത്രവിദഗ്ധരും ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സംഘടനാ ഭാരവാഹികളും വിദ്യാഭ്യാസവിചക്ഷണരും ഉള്‍പ്പെടെ 80 പ്രഗത്ഭര്‍ പങ്കെടുക്കുമെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. ക്ഷണിതാക്കളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുമാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. പുനരധിവാസവും പുനര്‍നിര്‍മാണവും: നടപടികളും പ്രവര്‍ത്തനവും എന്ന ആദ്യ സെഷനില്‍ കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ, ഈശോസഭയുടെ കേരള പ്രൊവിന്‍ഷ്യല്‍ റവ. ഡോ. എം.കെ. ജോര്‍ജ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. എ ജോണി എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മോഡറേറ്ററായിരിക്കും.
നവകേരള നിര്‍മിതി എന്ന രണ്ടാം സെഷനില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ. വി തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്ന മൂന്നാം സെഷനില്‍ എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാര്ട്ടിന് പാട്രിക്, കൊച്ചി കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷ ഡോ. പൂര്‍ണിമ നാരായണ്‍ എന്നിവര്‍ വിഷയാവതാരകരാണ്. കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. വിക്ടര്‍ ജോര്‍ജ് മോഡറേറ്ററായിരിക്കും. തിരുവനന്തപുരം അതിരൂപതാ പിആര്‍ഒ മോണ്‍. യൂജിന്‍ പെരേര നിയന്ത്രിക്കുന്ന പൊതുചര്‍ച്ചയോടെ കോണ്‍ക്ലേവ് സമാപിക്കും.
Related
Related Articles
മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്
കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്)
അലമലാംബിക സ്കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,
അവ്നിയെ വെടിവെച്ചു കൊന്നതിനെതിരെ മേനക ഗാന്ധി
മഹാരാഷ്ട്രയിലെ ബോറാത്തി വനമേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായ ആവ്നി എന്ന നരഭോജി കടുവയെ മഹാരാഷ്ട്ര വനംവകുപ്പ് വെടിവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധി രംഗത്തെത്തി. പ്രത്യക്ഷമായ കുറ്റകൃത്യമാണ്