Breaking News

കരട് തീരനിന്ത്രണ വിജ്ഞാപനം- സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

കരട് തീരനിന്ത്രണ വിജ്ഞാപനം- സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം
                             തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം മുന്‍വിജ്ഞാപനത്തിന്‍റെ അപാകത പരിഹരിക്കുന്നുവെന്ന പേരില്‍ പുറത്തിറക്കിയ വിജഞാപനം ടൂറിസത്തിന് കടല്‍ തീരങ്ങളില്‍ അനിയന്ത്രിതമായ നിര്‍മ്മാണ സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണ അവകാശം പുനസ്ഥാപിക്കുന്നതിനു വേണ്ടി മാത്രമായാണ് ഭേദഗതികള്‍ ആവശ്യപ്പെട്ട് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 2018 ലെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ ഭവനനിര്‍മ്മാണം നിഷിദ്ധമായ സ്ഥലങ്ങളില്‍ പോലും റിസോര്‍ട്ടുകളും ഹോട്ടലുകളും അനുവദനീയമാണ്. അതുകൊണ്ട് മുന്‍പ് കേരള സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, ഇളവുകള്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിനു മാത്രമായി നിലനിര്‍ത്തണമെന്നും വാണിജ്യാവശ്യങ്ങള്‍ക്കും ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുകള്‍ അനുവദിക്കരുത് എന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ കരട് വിജഞ്പാനം സംബന്ധിച്ച് കേന്ദ്രമന്ത്രായത്തിന് നല്‍കണമെന്നും  കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
                     ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും. വിശദവിവരങ്ങള്‍ പ്രാദേശിക തലത്തില്‍ വരുന്ന ദിവസങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ തീരുമാനിക്കും. ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുശള്‍പ്പെടെ പ്രഖ്യാപിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്തണം. രണ്ടു ദിവസങ്ങളിലായി എറണാകുളത്ത് നടന്ന സംസ്ഥാന നേതൃക്യാമ്പിനേടുബന്ധിച്ച് നടന്ന ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്.
                    പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജന സെക്രട്ടറി ഷെറി ജെ തോമസ്, ഷാജി ജോര്‍ജ്ജ്,  ഇ ഡി ഫ്രാന്‍സീസ്, എം സി ലോറന്‍സ്, ഷൈജ ടീച്ചര്‍, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ കരിപ്പാട്ട്, ജോസഫ് പെരേര, ജോര്‍ജ്ജ് നാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

ഓണ്‍ലൈന്‍ വ്യക്തിഹത്യ പൊലീസ് എന്തുചെയ്യും ?

ആശയവിനിമയ സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍ അപരന് ശല്യമാകുന്നതോ വ്യക്തിഹത്യയിലെത്തുന്നതോ ആയ സ്വാതന്ത്ര്യം അനുവദനീയമല്ല. ഒരുകാലത്ത് ഇത്തരം ശല്യങ്ങള്‍ പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. പിന്നീട് സുപ്രീംകോടതി

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*