Breaking News

കരിക്കുറി മായ്ച്ചതിന് സ്‌കൂള്‍ മാപ്പു ചോദിച്ചു

കരിക്കുറി മായ്ച്ചതിന് സ്‌കൂള്‍ മാപ്പു ചോദിച്ചു

ബൗണ്ടിഫുള്‍: നോമ്പ് ആചരണത്തിന്റെ തുടക്കം കുറിക്കുന്ന വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ച് സ്‌കൂളിലെത്തിയ നാലാം ക്ലാസുകാരന്റെ കരിക്കുറി മായ്ച്ചുകളയാന്‍ അധ്യാപിക നിര്‍ബന്ധിച്ചു എന്നതിന് അമേരിക്കയിലെ യൂടാ മേഖലയിലെ സ്‌കൂളും വിദ്യാഭ്യാസ ജില്ലാ ഡിവിഷന്‍ അധികൃതരും കുട്ടിയോടും കുടുംബത്തോടും മാപ്പു ചോദിച്ചു.
ബൗണ്ടിഫുള്‍ വാലി വ്യൂ എലമെന്ററി സ്‌കൂളില്‍ കരിക്കുറി വരച്ച് എത്തിയ ഏക വിദ്യാര്‍ഥി വില്യം മാക്‌ലെയോഡ് ആണ്. നെറ്റിയിലെ കുരിശടയാളം കണ്ട് മറ്റു വിദ്യാര്‍ഥികള്‍ അത് എന്താണെന്ന് കൗതുകത്തോടെ ആരാഞ്ഞു. തപസാചരണത്തിനുള്ള കത്തോലിക്കാ പാരമ്പര്യത്തിന്റെ ഭാഗമാണ് കരിക്കുറി എന്ന് അവന്‍ വിശദീകരിച്ചു. എന്നാല്‍ ക്ലാസ് ടീച്ചര്‍ മൊയാന പാറ്റേഴ്‌സണ്‍ അത്തരം ചാരംപൂശല്‍ സ്‌കൂള്‍ അച്ചടക്കത്തിനു ചേര്‍ന്നതല്ലെന്നു പറഞ്ഞ് സാനിറ്റൈസിങ് വൈപ്പുകൊണ്ട് കരിക്കുറി അടയാളം നിര്‍ബന്ധപൂര്‍വം തുടച്ചുനീക്കി.
നാണക്കേടു തോന്നി കുട്ടി കരഞ്ഞുകൊണ്ട് സ്‌കൂളിലെ മനശാസ്ത്രജ്ഞന്റെ അടുക്കലെത്തിയതായി അവന്റെ അമ്മൂമ്മ മാധ്യമങ്ങളോടു പറഞ്ഞു.
‘നെറ്റിയില്‍ നിന്ന് വിഭൂതി കുരിശ് അടയാളം നീക്കണമെന്ന് ഒരു കുട്ടിയോടും നിര്‍ദേശിക്കാന്‍ പാടില്ല. ഇത്തരം നടപടി സ്വീകാര്യമല്ല,’ യൂടാ വിദ്യാഭ്യാസ മേഖലയുടെ പ്രതിനിധി ക്രിസ് വില്യംസ് പറഞ്ഞു.
അതേസമയം, തന്റെ അധ്യാപികയെയും സഹപാഠികളെയും തന്റെ മതവിശ്വാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ ആ കുട്ടിയോട് മതാന്തര സംവാദത്തിന് ഇത്തരം അവസരമൊരുക്കിയതിന് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും, മതം, രാഷ്ട്രീയം, വര്‍ഗം, വംശം എന്നിവയുടെ വേര്‍തിരിവില്ലാതെ എല്ലാവരും ഒരു സമൂഹമായി ജീവിക്കുകയാണ് സര്‍വപ്രധാനമെന്നും സോള്‍ട്ട് ലെയ്ക് രൂപതയുടെ വക്താവ് ജീന്‍ ഹില്‍ വ്യക്തമാക്കി.

 


Related Articles

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

കൊവിഡ് കാലത്ത് പറയാന്‍ ബാക്കിവച്ചത്

ഫ്രാന്‍സിസ് ടി. മാവേലിക്കര ആഗസ്റ്റ് 19ന് ഒ. മാധവന്റെ ചരമദിനമായിരുന്നു. പ്രിയപ്പെട്ട മാധവന്‍ ചേട്ടന്റെ 15-ാം ചരമദിനം. ഞങ്ങള്‍ കാളിദാസ കലാകേന്ദ്രം ‘ചന്ദ്രികയ്ക്കുമുണ്ടൊരു കഥപറയാന്‍’ എന്ന നാടകം

ജീവനും ജൈവാവയവങ്ങളും കച്ചവടച്ചരക്കാക്കരുതെന്ന് വത്തിക്കാന്‍

ഉല്പന്നങ്ങളുടെ ബൗദ്ധിക പകര്‍പ്പവകാശം സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തില്‍നിന്ന്… ജൈവസാങ്കേതികതയും അവയുടെ ഉല്പന്നങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ധാര്‍മ്മികതെ മാനിക്കുന്നതായിരിക്കണെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യാര്‍ക്കോവിച് അഭിപ്രായപ്പെട്ടു. മാര്‍ച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*