കരിയര്‍

കരിയര്‍

കുഫോസില്‍ ഒഴിവുകള്‍

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നാടന്‍ മത്സ്യങ്ങളുടെ പ്രജനനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ പദ്ധതിയില്‍ റിസര്‍ച്ച് ഫെല്ലോയുടെയും ഫീല്‍ഡ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ് / അക്വാകള്‍ച്ചര്‍ / അക്വാറ്റിക് എണ്‍വയര്‍മെന്റ് മാനേജ്മെന്റ് / എന്നിവയില്‍ എം.എഫ്.എസ്.സി അല്ലെങ്കില്‍ ഇന്‍ഡ്രട്രിയല്‍ ഫിഷറീസിലോ അക്വാറ്റിക് ബയോളജിയിലോ എം.എസ്.സി നേടിയവര്‍ക്ക് റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്. പ്രതിമാസ വേതനം 22,000 രൂപ. കുട്ടന്‍പുഴ / അതിരപ്പള്ളി പഞ്ചായത്തുകളില്‍ സ്ഥിരതാസക്കാരായ എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി-30 വയസ്സ്. പ്രതിമാസ വേതനം 11,000 രൂപ. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൃീഷലര.േൃലരൃൗശ@േസൗളീ.െമര.ശി എന്ന വിലാസത്തിലേക്ക് ഇ-മെയിലായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. മെയിലിന്റെ സബ്ജക്ട് ലൈനില്‍ ഡചഉജ ജൃീഷലര േഎന്ന് എഴുതണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 20.

ടെക്നിക്കല്‍ പ്രോഗ്രാമര്‍
കുഫോസില്‍ ടെക്നിക്കല്‍ പ്രോഗ്രാമറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.സി.എ / ബി.ടെക് ( ഐ.ടി / കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി- 40 വയസ്സ്. പ്രതിമാസ ശമ്പളം -38,000 രൂപ. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഇ-മെയിലായി ലഭിക്കേണ്ട അവസാന തിയതി ജനുവരി 15. അപേക്ഷ ഫോമിന്റെ മാതൃകക്കും മറ്റ് വിവരങ്ങള്‍ക്കും സര്‍വകലാശാല വെബ് സൈറ്റ് (www.kufos.ac.in) സന്ദര്‍ശിക്കുക.

ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങില്‍ അവസരം

ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ ആറ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അധ്യാപകര്‍: ഒഴിവ് -4 (വിഷയങ്ങള്‍, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍)
എജുക്കേഷണല്‍ മാനേജ്‌മെന്റ്-1, സിവില്‍ എന്‍ജിനിയറിങ്-1, റൂറല്‍ ആന്‍ഡ് എന്‍ര്‍പ്രണര്‍ ഷിപ്പ് ഡെവലപ്‌മെന്റ്-1, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്-1.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ഒഴിവ്-1: യോഗ്യത: സിനിമാട്ടോഗ്രഫി ബിരുദം അല്ലെങ്കില്‍ തത്തുല്യം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അല്ലെങ്കില്‍ സിനിമട്ടോഗ്രഫി/ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍: ഒഴിവ്-1 യോഗ്യത; ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തര ബിരുദവും 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nitttrc.ac.in എന്ന വെബ്‌സൈറ്റ് കാണുക. അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈനായും തപാല്‍ വഴിയും അപേക്ഷിക്കണം. മറ്റ് തസ്തികയിലേക്ക് തപാലിലൂടെയാണ് അപേക്ഷിക്കേണ്ടത്. അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴിയും മറ്റു തസ്തികയിലേക്ക് തപാല്‍ വഴിയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 17. അധ്യാപക തസ്തികയിലേക്ക് തപാല്‍ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോളജിയില്‍ 17 ഒഴിവ്

ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോളജിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, ടെക്‌നീഷ്യന്‍ ഗ്രേഡ്-11 എന്നീ തസ്തികകളിലായി 17 ഒഴിവ്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമനം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തില്‍.

സീനിയര്‍ റിസര്‍ച്ച് അസിസ്റ്റന്റ്-2

സിവില്‍/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ എന്‍ജിനിയറിങില്‍ ബി. ഇ/ബി. ടെക് അല്ലെങ്കില്‍ ഫിസിക്‌സ് കെമിസ്ട്രി/ മാത്സ്/ ഹൈഡ്രോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ എര്‍ത്ത് സയന്‍സില്‍ ബിരുദം. 18-30 വയസ്സ്.

റിസര്‍ച്ച് അസിസ്റ്റന്റ്-7

സിവില്‍/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് ഹൈഡ്രോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ എര്‍ത്ത് സയന്‍സില്‍ ബിരുദം. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. 18-27 വയസ്

ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1

ലൈബ്രറി സയന്‍സില്‍ ബിരുദം. 18-27 വയസ്

സ്റ്റെനോഗ്രാഫര്‍-2

ബാച്ചിലര്‍ ബിരുദവും മിനിറ്റില്‍ 80 വാക്ക് ടൈപ്പിങ് വേഗവും 18-27 വയസ്സ്

ടെക്‌നീഷ്യന്‍ ഗ്രേഡ്-11-1

പത്താംക്ലാസ് ജയവും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. 18-27 വയസ്.

അപേക്ഷാഫീസ്: 100 രൂപ. എസ്. സി., എസ്. ടി, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ: www.nihroorkee.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷാഫീസിന്റെ ഡി. ഡിയും Senior Administrative Officer, National Institute of Hydrology, Roorkee 247667, District Harldwar (Uttarakhand) എന്ന വിലാസത്തിലേക്ക് അയയ്ക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഒന്‍പത്.

എന്‍.ഐ.എഫ്.ടിയില്‍ 190 അസിസ്റ്റന്റ് പ്രൊഫസര്‍

ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ 190 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സ്ഥാപനത്തിന്റെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള കാമ്പസുകളിലേക്കാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്.

കാറ്റഗറി : ജനറല്‍-77, എസ്. സി-27, എസ്. ടി-14. ഒ.ബി.സി-53, ഇഡബ്ല്യുഎസ്-19

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി: 40 വയസ്, 31.01. 2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്. സി/ എസ്. ടി വിഭാഗത്തിന് മൂന്നു വര്‍ഷവും വയസിളവ് ലഭിക്കും. ശമ്പളം: 56,100 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയിലൂടെയും അധ്യാപന പരിചയ പരിശോധനയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍,ഭോപ്പാല്‍, ഗുവാഹട്ടി എന്നിവിടങ്ങളിലായിരിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nift.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫീസ് 1180 രൂപ. എസ്. സി/എസ്. ടി/ഭിന്നശേഷി/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളുമായി Office of Registrar, Head Office, NIFT Campus, Hauz Khas, New Delhi-110016 എന്ന വിലാസത്തിലേക്ക് അയക്കുക.
ഓണ്‍ലൈനായി അപേക്ഷി സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. അപേക്ഷ തപാലില്‍ സ്വികരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 18 സയന്റിസ്റ്റ്

ഹൈദരാബാദിലെ സിഎസ്‌ഐആര്‍ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സയന്റിസ്റ്റ് തസ്തികയില്‍ 18 ഒഴിവ്. ഇലക്ട്രിക്കല്‍/ഇലക്ട്രോമാഗ്നെറ്റിക് ജിയോഫിസിക്‌സ്, സീസ്മിക്/സീസ്‌മോളജി, ഗ്രാവിറ്റി/മാഗ്നെറ്റിക്/ജി.പി.എസ്/ഹീറ്റ് ഫ്‌ളോ, മോഡലിങ് ഓഫ് സോളിഡ് എര്‍ത്ത് പ്രോസസ്, ജിയോ കെമിസ്ട്രി/ജിയോ ക്രോണോളജി/ഐസോടോപ്പ് ജിയോളജി/ സ്ട്രക്ചറല്‍ ജിയോളജി/ആക്ടീവ് ടെക്ടോണിക് സ്റ്റഡീസ്/ പാലിയോ മാഗ്നെറ്റിസം/റോക്ക് മെക്കാനിക്‌സ് തുടങ്ങി വിഷയങ്ങളിലാണ് ഒഴിവ്.

യോഗ്യത: നിര്‍ദിഷ്ട വിഷയത്തില്‍ പി.എച്ച്.ഡി
പ്രായപരിധി: 32 വയസ് (സംഭരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)
അപേക്ഷാഫീസ്: 100 രൂപ. എസ്. സി/എസ്. ടി/ വനിതകള്‍/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ: www.ngri.res.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 7.

കേന്ദ്രസര്‍വീസില്‍ അവസരം കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ അപേക്ഷ ക്ഷണിച്ചു

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍(എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഓഫീസുകള്‍/സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ 36 തസ്തികകളിലേക്കാണ് വിജ്ഞാപനമായത്. യോഗ്യത ബിരുദം.

ജനുവരി 23നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്കകം ബിരുദം നേടിയവരാകണം അപേക്ഷകര്‍. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകളുടെ വിവരം വിജ്ഞാപനത്തില്‍ ലഭിക്കും. 18-27, 18-30, 20-30 എന്നിങ്ങനെ വ്യത്യസ്ത തസ്തികകള്‍ക്ക് വ്യത്യസ്ത പ്രായപരിധിയാണ്.

2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഒന്നാം ഘട്ട പരീക്ഷ ഏപ്രിലില്‍. കേരളം, കര്‍ണാടകം സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ കേരള-കര്‍ണാടക റീജണലിലാണ് വരുന്നത്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.

ടാറ്റ ആശുപത്രികളില്‍ നഴ്സിന്റെ 175 ഒഴിവ്

ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഭാഗമായ രണ്ട് സ്ഥാപനങ്ങളിലായി നഴ്‌സിന്റെ 175 ഒഴിവ്. വാരാണസിയിലെ ഹോമിഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍, മഹാമാന പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് അവസരം.

നഴ്‌സ് എ: 90: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറിയും ഒംകോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബേസിക്/ പോസ്റ്റ് ബേസിക്. ബി.എസ്സി.യും (നഴ്‌സിങ്) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 30 വയസ്സ്.

നഴ്‌സ് ബി: 30: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറിയും ഓങ്കോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.എസ്സി. (നഴ്‌സിങ്)/ പോസ്റ്റ് ബി.എസ്സി. നഴ്‌സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്.

നഴ്‌സ് സി: 55: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറിയും ഓങ്കോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ 12 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.എസ്സി. (നഴ്‌സിങ്)/ പോസ്റ്റ് ബി.എസ്സി. നഴ്‌സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ 12 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 40 വയസ്സ്.

അപേക്ഷകര്‍ (എല്ലാ തസ്തികകളിലെയും) ഇന്ത്യന്‍/സ്റ്റേറ്റ്‌നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന് അര്‍ഹരായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.tmc.gov.in

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

തിരുക്കുടുംബത്തിന്റെ തിരുനാൾ

വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം.  കൃത്യതയോടെ കൈകാര്യം

ലത്തീന്‍ കത്തോലിക്കാദിനം പൈതൃകസ്മരണകള്‍ ഉണര്‍ത്തിയെടുക്കാന്‍!

കേരള ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ അഞ്ചാം തീയതി ‘ലത്തീന്‍ കത്തോലിക്കാദിന’മായി ആചരിക്കുകയാണ്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഈ

‘കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഞാന്‍ എന്റെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കും’ – വിജേന്ദ്രര്‍ സിങ്ങ്.

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്‍ന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക്ക് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങ്ങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*