കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്

കരുതലും താങ്ങുമായി റ്റി. എസ്. എസ്. എസ്

കൊവിഡ് പ്രതിരോധഅതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ കരുതലും കരുത്തുമായി കൂടെ നിന്ന തിരുവനന്തപുരം അതിരൂപത അധികാരികളോടൊപ്പം സാമൂഹികശുശ്രൂഷാവിഭാഗവും ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും വിവിധ ഇടവകകളും വിവിധങ്ങളായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. സാമൂഹ്യശുശ്രൂഷാവിഭാഗം ഇടവകകളോട് ചേര്‍ന്നുനിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നുനിന്ന് നൂറുകണക്കിന് അഭ്യുദയകാംഷികളുടെ സഹായസഹകരണത്തോടെ റ്റി.എസ്.എസ്.എസ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മഹാമാരിയെക്കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കി. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും മാസ്‌ക്കും സാനിറ്റൈസറും എല്ലാ ഇടവകകളിലും ലഭ്യമാക്കി. സര്‍ക്കാര്‍ മാത്രമല്ല രൂപതയും ഒപ്പമുണ്ട് എന്ന ആത്മധൈര്യം പകര്‍ന്ന് അതിരൂപത സാമൂഹ്യശുശ്രൂഷ വിവിധ ഇടവകകളും ഇടവകയിലെ സന്നദ്ധ സേവകരും ത്യാഗോജ്ജ്വലമായി പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഒന്നോര്‍ത്തെടുക്കുകയാണിവിടെ സാമൂഹ്യശു
ശ്രൂഷാ ഡയറക്ടര്‍ ഫാ. സാബാസ് ഇഗ്നേഷ്യസ് ജി.എന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആഷ്ലിന്‍ ജോസ് എന്നിവര്‍.
ബ്രേക്ക് ദി ചെയിന്‍ കൊറോണവൈറസിനെ അകറ്റി നിര്‍ത്താനുള്ള ‘ബ്രേക്ക് ദി ചെയിന്‍’ കാമ്പെയ്നില്‍ അതിരൂപതയിലെ ഒന്‍പതു ഫെറോനകളിലെ ബസ് സ്റ്റോപ്പുകള്‍, മത്സ്യവിപണനകേന്ദ്രങ്ങള്‍, പള്ളിപരിസരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇടവക കമ്മിറ്റികളുടെയും, ടി.എസ്.എസ്.എസ് പ്രവര്‍ത്തകരുടെയും കെ.സി.വൈ.എം അംഗങ്ങളുടെയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ കൈകള്‍ കഴുകാനുള്ള സംവിധാനമൊരുക്കി, ശുചിത്വകിറ്റ് വിതരണം ചെയ്തു. 99 ഇടവകകളിലെ 298 കേന്ദ്രങ്ങളില്‍ ഈ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഫെറോന ആനിമറ്റേഴ്സിന്റെ നിരന്തര പരിശ്രമമുണ്ടായി. പുല്ലുവിള ഫെ
റോനയിലെ പരുത്തിയൂര്‍, പള്ളം, പുതിയതുറ എന്നീ ഇടവകകളില്‍ പരിസരശുചീകരണത്തിന്റെ ഭാഗമായി 4,142 പാക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍ വിതരണം ചെയ്തു. സാമൂഹിക അകലം പാലിക്കല്‍ പൊതുസ്ഥലങ്ങളിലെല്ലാം പൊലീസിന്റെ സഹായത്തോടെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഫെറോനകളിലെ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത 895 വോളന്റിയര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മൈക്കില്‍ അറിയിപ്പും ലഘുലേഖകളും: കൊറോണവൈറസ് രോഗം എങ്ങനെയൊക്കെ വരാം, എപ്രകാരം പടരുന്നു, എങ്ങനെ തടയാം എന്നിങ്ങനെയുള്ള ബോധവത്ക്കരണത്തിന് ഒന്‍പത് ഫെറോനകളിലെ 195 കേന്ദ്രങ്ങളില്‍ ഇടവക വോളന്റിയര്‍മാരും പഞ്ചായത്ത് വോളന്റിയര്‍മാരും ചേര്‍ന്ന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. റ്റി.എസ്.എസ്.എസ് പുല്ലുവിള, കോവളം, വലിയതുറ, പാളയം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി 10,000 ലഘുലേഖകള്‍ വിതരണം ചെയ്തു.

പോസ്റ്റര്‍ പ്രദര്‍ശനം
വിവിധ ഇടവകകളിലായി ഇടവക വോളന്റിയര്‍മാരും പഞ്ചായത്ത് വോളന്റിയര്‍മാരും ചേര്‍ന്ന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കൊവിഡ് പ്രതിരോധ ആശയങ്ങള്‍ എഴുതി പോസ്റ്ററുകള്‍ ആക്കി ബസ് സ്റ്റോപ്പുകള്‍, എ.റ്റി.എം കൗണ്ടര്‍, കടകള്‍, മത്സ്യവിപണനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ചൈല്‍ഡ് പാര്‍ലമെന്റ്, സപ്ലിമെന്ററി കുട്ടികളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യം, അനാവശ്യയാത്ര ഒഴിവാക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കല്‍ എന്നിവയെക്കുറിച്ച് ചാര്‍ട്ട്പേപ്പറില്‍ എഴുതി തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു.

മാസ്‌ക്ക് വിതരണം
റ്റി.എസ്.എസ്.എസ്.ന്റെ നേത്യത്വത്തില്‍ ഒന്‍പതു ഫെറോനകളിലായി 200 മാസ്‌ക്ക് നിര്‍മാണ യൂണിറ്റുകള്‍ (വ്യക്തികളും ഗ്രൂപ്പുകളും) പ്രവര്‍ത്തിക്കുന്നു. എല്ലാ ഫെറോനകളിലുമായി 1.25 ലക്ഷം മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കി. മ്യൂസിയം പൊലീസ് സ്റ്റേഷന്‍, പോലീസ് ട്രെയിനിംഗ് കോളജ്, ട്രാഫിക് പൊലീസ്, ജൂബിലി ആശുപത്രി, സംസ്ഥാന ദുരന്തനിവാരണ ഓഫീസ്, മാര്‍ ഇവാസിയോസ് ക്വാറന്റയിന്‍ ക്യാമ്പ് എന്നിവിടങ്ങളിലും ഇതര സ്ഥാപനങ്ങളിലുമായി 6,150 മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കി. ഫൊറോനതലത്തില്‍ വിതരണം ചെയ്ത മാസ്‌ക്കിന്റെ എണ്ണം: തൂത്തൂര്‍ 12,117; പുല്ലുവിള 28,334; കോവളം 14,250; വലിയതുറ 16,810; പാളയം 8,600; പേട്ട 7,200; കഴക്കൂട്ടം 6,650; പുതുക്കുറിച്ചി 18,580; അഞ്ചുതെങ്ങ് 13,655. ആകെ: 1,32,346 മാസ്‌ക്കുകള്‍.

ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം
ജൂബിലി ആശുപത്രിയുടെ സഹായത്തോടെ റ്റി.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ 500 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ 100 എംഎല്‍ കുപ്പികളിലാക്കി 3,000 ബോട്ടിലുകള്‍ ഫെറോനകളില്‍ വിതരണം ചെയ്തു. ഇതുകൂടാതെ പൊലീസുകാര്‍ക്കും, മാര്‍ ഇവാനിയോസ് ക്യാമ്പിലും, സര്‍ക്കാര്‍ ഓഫീസുകളിലും, അതിരൂപതയിലെ പൊതുസ്ഥാപനങ്ങളിലും സാനിറ്റൈസര്‍ വിതരണം ചെയ്തു. തൂത്തൂര്‍ 304, പുല്ലുവിള 1,143, കോവളം 100, വലിയതുറ 110, പാളയം 128, പേട്ട 120, കഴക്കൂട്ടം 50, പുതുക്കുറിച്ചി 719, അഞ്ചുതെങ്ങ് 48 എന്നിങ്ങനെ ആകെ 2,987 ബോട്ടില്‍.

ഭക്ഷ്യകിറ്റ് വിതരണം
ലോക്ഡൗണ്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിരൂപതയിലെ ഒന്‍പതു ഫെറോനകളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് അതിരൂപതയുടെയും ഇടവകകളുടെയും സാമ്പത്തിക സഹായത്തോടെ 38,156 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കരകുളം, കല്ലിയൂര്‍ പഞ്ചായത്തുകളില്‍ മറ്റ് മതസ്ഥരായ 250 കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി.
ആകെ ചെലവ്: 2,30,73,759 രൂപ. ഫൊറോന തിരിച്ച് കിറ്റുകളുടെ എണ്ണവും ബ്രാക്കറ്റില്‍ തുകയും: തൂത്തൂര്‍ 6,631 (41,33,406 രൂപ); പുല്ലുവിള 12,766 (88,98,350); കോവളം 5,814 (28,75,500); വലിയതുറ 5,294 (24,43,180); പാളയം 520 (6,68,338); പേട്ട 655 (5,98,035); കഴക്കൂട്ടം 611 (4,31,000); പുതുക്കുറിച്ചി 965 (3,10,950); അഞ്ചുതെങ്ങ് 4,650 (26,00,000). കരകുളം പഞ്ചായത്ത്   50 (25,000); കല്ലിയൂര്‍ പഞ്ചായത്ത് 200 (90,000 രൂപ).

മെഡിക്കല്‍ സഹായം
മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കിടപ്പിലായ നിര്‍ധന രോഗികള്‍ക്ക് മരുന്നു വാങ്ങുന്നതിന് വേണ്ടി 7,23,095 രൂപ അതിരൂപതയിലെ ഏഴു ഫെറോനയില്‍പ്പെട്ട ഇടവകകളില്‍ വിതരണം ചെയ്തു. തൂത്തൂര്‍ 16,820 രൂപ; കോവളം 57,600; വലിയതുറ 81,500; പാളയം 1,80,546; പുതുക്കുറിച്ചി 20,129; അഞ്ചുതെങ്ങ് 3,66,500 രൂപ.

ക്വാറന്റീന്‍ ക്യാമ്പ് സന്ദര്‍ശനം
വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി എത്തി പുല്ലുവിള ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസ്, വിഴിഞ്ഞം സെന്റ് മേരീസ്, കൊല്ലങ്കോട് സെന്റ് മാത്യൂസ് എച്ച്.എസ്എസ് എന്നിവിടങ്ങളില്‍ ക്വാറന്റീനില്‍ താമസിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി ഇടവക സമിതിയുടെയും സന്നദ്ധ പ്രവര്‍ത്തനകരുടെയും കൂട്ടായ്മയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ട സഹായം നല്‍കി. മാര്‍ ഇവാനിയോസ് കോളജി
ല്‍ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളികളെ രൂപതാ വൈദികര്‍ സന്ദര്‍ശിച്ച് ക്വാറന്റീന്‍ ക്യാമ്പിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം നല്‍കുകയും അവര്‍ക്ക് ആവശ്യമുള്ള മാസ്‌ക്ക്, സാനിറ്റൈസര്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുകയും, നല്ല ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ നേതൃത്വവുമായി ഇടപെട്ടുകൊണ്ട് നടത്തുകയും ചെയ്തു.

ധനസഹായം  
കൊവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട സാധു ജനങ്ങള്‍ക്ക് ധനസഹായമായി 1,38,76,200 രൂപ അതിരൂപതയുടെയും വിവിധ ഇടവകകളുടെയും ധനസ്രോതസ് ഉപയോഗിച്ചുകൊണ്ട് വിതരണം ചെയ്തു. ഫെറോന അടിസ്ഥാനത്തില്‍ വിതരണം ചെയ്ത തുക: തൂത്തൂര്‍ 22,000; പുല്ലുവിള 16,19,000; കോവളം 7,60,000; വലിയതുറ 13,00,000; പാളയം 20,44,000; പേട്ട 9,81,000; കഴക്കൂട്ടം 3,44,000; പുതുക്കുറിച്ചി 56,57,200; അഞ്ചുതെങ്ങ് 8,09,000 രൂപ.

ആരോഗ്യപ്രവര്‍ത്തനങ്ങള്‍
ഹെല്‍ത്ത് വോളന്റിയേഴ്സ് ഫോറം: കൊവിഡ് മഹാമാരിയെ നേരിടാനായി ഫെറോനകളില്‍ സന്നദ്ധ സേവനം ചെയ്യാന്‍ 155 ഹെല്‍ത്ത് വോളന്റിയേഴ്സിനെ കണ്ടെത്തി ഫോറം രൂപീകരിച്ചു. ഇതില്‍ ഇടവക കമ്മിറ്റിയംഗങ്ങള്‍, ടി.എസ്.എസ്.എസ് സമിതി അംഗങ്ങള്‍, കെ.സി.വൈ.എം, മതബോധന സമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നു.
സാനിറ്ററി നാപ്കിന്‍: വ്യക്തിശുചിത്വത്തിന്റെ ഭാഗമായി 4,470 സാനിട്ടറി നാപ്കിന്‍സ് എല്ലാ ഫെറോനകളിലുമായി വിതരണം ചെയ്തു.
ലഘുലേഖ, വീഡിയോ: വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയെക്കുറിച്ച് ‘ഉണര്‍വ്വ്’ പഠന പത്രിക തയ്യാറാക്കി ആനിമേറ്റേഴ്സിന്റെ സഹായത്തോടെ വിതരണം ചെയ്തു. ഇതു സംബന്ധിച്ച വീഡിയോ ആനിമേറ്റേഴ്സ് വിതരണം ചെയ്തു.
ഹോമിയോ, ആയുര്‍വേദ മരുന്ന് വിതരണം: കൊവിഡ് തടയുന്നതിന്റെ ഭാഗമായി പ്രതിരോധശേഷി കൂട്ടാനായി ഹോമിയോ മെഡിക്കല്‍ കോളജുമായി സഹകരിച്ച് പ്രതിരോധ മരുന്ന് ലഭ്യമാക്കുന്ന പ്രവര്‍ത്തനം
ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിനും, ബിഷപ് ഡോ. ക്രിസ്തുദാസിനും നല്‍കി ആരംഭം കുറിച്ചു. ആദ്യ ഘട്ടങ്ങളിലായിലഭിച്ച 40,056 ബോട്ടില്‍ മരുന്ന് എട്ടു ഫെറോനകളില്‍ വിതരണം ചെയ്തു. തൂത്തൂര്‍ ഫെറോ
നയില്‍ നീരോടി, ഇ.പി. തുറ, വള്ളവിള ഇടവകകളില്‍ ആയുര്‍വേദ പ്രതിരോധ കഷായം നല്‍കി. പുല്ലുവിള ഫെറോനയില്‍ പരുത്തിയൂര്‍, കൊല്ലങ്കോട്, പൂവ്വാര്‍, പുല്ലുവിള ഇടവകകളില്‍ ഹോമിയോ പ്രതിരോധ മരുന്നും, പൂവ്വാര്‍ ഇടവകയില്‍ ആയുര്‍വേദ കഷായവും നല്‍കി. കോവളം ഫെറോനയില്‍ വിഴിഞ്ഞം, പരുത്തിക്കുഴി, ഇടയാര്‍, നെല്ലിയോട്, പാലപ്പൂര്‍, പൂങ്കുളം, പെരിങ്ങമല, പുന്നമൂട്, പൂന്തുറ, ആഴാകുളം ഇടവകകളില്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പുതുക്കുറിച്ചി ഫെറോനയില്‍ പുത്തന്‍തോപ്പ്, മര്യനാട് എന്നിവിടങ്ങളിലും, കഴക്കൂട്ടം ഫെറോനയില്‍ മുരുക്കുംപുഴ, ഫാത്തിമമാതാ ഇടവകകളിലും, അഞ്ചുതെങ്ങ് ഫെറോനയില്‍ അഞ്ചുതെങ്ങ്, ചമ്പാവ്, അരയതുരുത്തി ഇടവകകളിലും പ്രതിരോധ മരുന്നു ലഭ്യമാക്കി.
ക്ലീനിംഗ് കാംപെയ്ന്‍: എല്ലാ ഫെറോനകളിലും റ്റി.എസ്.എസ്.എസും, പി.എച്ച്.സി, സി.എച്ച്.സി, പഞ്ചായത്ത്, കോര്‍പറേഷനുമായി സഹകരിച്ച് പരിസരശുചീകരണം നടത്തി. തീരദേശത്ത് മഴക്കാലത്തെ വെള്ളക്കെട്ടിനു പരിഹാരമായി തീരദേശ ഓട നിര്‍മാണം പൂര്‍ത്തീകരിക്കുക, വെള്ളക്കെട്ട് പമ്പുചെയ്തു നീക്കം ചെയ്യുക, പൊതുശുചീകരണം സാധ്യമാക്കുക, പകര്‍ച്ചവ്യാധികള്‍ തടയാന്‍ മുന്നൊരുക്ക നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒപ്പ് ശേഖരണം നടത്തി കരുംങ്കുളം പഞ്ചായത്ത് അധിക്യതര്‍ക്ക് നിവേദനം നല്‍കി. ആരോഗ്യം, ശുചിത്വം, മാലിന്യസംസ്‌ക്കരണം എന്നിവ ലക്ഷ്യംവച്ച് പൂവ്വാര്‍, പുല്ലുവിള സി.എച്ച്.സികളെ സമീപിച്ചതിന്റെ ഫലമായി മഴക്കാലപൂര്‍വ തീരശുചീകരണം നടത്തി. പൂവ്വാര്‍, പുതിയതുറ, പുല്ലുവിള തീരപ്രദേശങ്ങളില്‍ ലോക്മഞ്ചിലെ 60 ലീഡേഴ്സിന്റെ നേതൃത്വത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി; വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അണുനാശിനി സ്പ്രേ ചെയ്തു.
മറ്റു പ്രര്‍ത്തനങ്ങള്‍: രൂപതയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 50,500 രൂപയും, സ്വയം തൊഴില്‍ ചെയ്യുന്ന ഇവരുടെ മാതാപിതാക്കള്‍ക്ക് 65,000 രൂപയും ധനസഹായം നല്‍കി.

പ്രവാസികാര്യ പ്രവര്‍ത്തനങ്ങള്‍
കൊവിഡ് മഹാമാരിയുടെ ആരംഭം മുതല്‍തന്നെ അതിരൂപത പ്രവാസികാര്യ കമ്മീഷന്‍ നോര്‍ക്കവഴി നിരന്തരം ഇറാന്‍, ദുബായ്, അബുദാബി, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട് അവിടങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ സുരക്ഷയും ഭക്ഷണവും മറ്റും ഉറപ്പുവരുത്തി. രൂപത ഗര്‍ഷോം ഹെല്‍പ്ഡെസ്‌ക്ക് വഴിയായി കേരള ഗവര്‍ണര്‍ക്ക് നിവേദനം കൊടുക്കുകയും ഗവര്‍ണര്‍ ഇറാന്‍ എംബസിയുമായി ബന്ധപ്പെടുകയും വേണ്ട സഹായം ആവശ്യപ്പെടുകയും ചെയ്തു.
പുല്ലുവിള ഫെറോനയില്‍ നിന്നു വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മരുന്നും ഭക്ഷണവും പിവാ, പൂജ എന്നീ സംഘടനകള്‍ വഴി ബന്ധപ്പെട്ട് എത്തിച്ചു. മൂന്നു സഹോദരങ്ങള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് എടുക്കാന്‍ റീജണല്‍ ആനിമേറ്ററുടെ അഭ്യര്‍ഥന മാനിച്ച് പൂജ സംഘടന സഹായിച്ചു. ഖത്തര്‍, ഒമാന്‍, യു.എ.ഇ എ ന്നിവിടങ്ങളില്‍ നിന്നായി നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന 61 തൂത്തൂര്‍ സ്വദേശികളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ വഴി ശേഖരിച്ചു. ഇറാനിലുളള 47 പേരെ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചുവരുന്നു. ജനുവരി ഒന്നിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപ ധനസഹായം ലഭ്യമാക്കാനായി പ്രവാസികാര്യ കമ്മീഷന്‍ അംഗങ്ങളും ആനിമേറ്റര്‍മാരും വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടന്നുവരുന്നു.  കുവൈറ്റില്‍ നഴ്സായി ജോലി ചെയ്യുന്ന ഗര്‍ഭിണിയായ യുവതിയെ ഗര്‍ഷോം ഹെല്‍പ് ഡെസ്‌ക്കിന്റെ   സഹായത്തോടെ നോര്‍ക്ക രജിസ്ട്രേഷന്‍ വഴി നാട്ടില്‍ എത്തിച്ചു. ഓസ്ട്രേലിയയില്‍ പഠിക്കുന്ന എട്ടു വിദ്യാര്‍ത്ഥികളെ നോര്‍ക്കയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിച്ച് ക്വാറന്റയ്നില്‍ പ്രവേശിപ്പിച്ചു. ലണ്ടന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത 11 പേരെ ഒരു സ്പോണ്‍സറുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഹെല്‍പ്ഡെസ്‌ക്ക് വഴി റ്റി.എസ്.എസ്.എസുമായി ബന്ധപ്പെട്ട ഖത്തര്‍, യു.എസ്, യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 16 പേര്‍ക്കും, യു.എസ്, യു.കെ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നു ഗര്‍ഷോം ഹെല്‍പ്ഡെസ്‌ക്ക് വഴി സഹായം തേടിയ 40 പേര്‍ക്കും, ഓസ്ട്രേലിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് സഹായമാവശ്യപ്പെട്ട ആറുപേര്‍ക്കും ആവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുത്തു. വിദേശത്തു കഴിയുന്ന പ്രവാസികളുടേതായി ഇവിടെ അടഞ്ഞുകിടക്കുന്ന വീടുകളില്‍, തിരിച്ചെത്തുന്ന മറ്റു പ്രവാസികള്‍ക്കായി ഹോം ക്വാറന്റയിന്‍ ഒരുക്കി.
സൗദിയിലെ പ്രവാസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബിഷപ് ഡോ. ക്രിസ്തുദാസ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അവര്‍ക്ക് പ്രചോദനം പകര്‍ന്ന് അനുഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. സൗദിയില്‍ മരണമടഞ്ഞ കരിച്ചല്‍ സ്വദേശി (പുല്ലുവിള ഫെറോന) സുഗതന്റെ ഭവനം റീജണല്‍ ആനിമേറ്റര്‍ സന്ദര്‍ശിച്ച് സ്പോണ്‍സേഴ്സിന്റെ സഹായത്തോടെ ലഭിച്ച ഭക്ഷ്യകിറ്റ് ഫാ. ബീഡ് മനോജിന്റെ നേതൃത്വത്തില്‍ നല്‍കി. കുവൈറ്റില്‍ നിര്യാതനായ ആന്റണിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു.
ഒമാനിലുള്ള അഞ്ചുപേര്‍ക്കും ലണ്ടനിലെ ആറുപേര്‍ക്കും നാട്ടിലേക്കുള്ള ടിക്കറ്റിനായി സ്പോണ്‍സറെ കണ്ടെത്തി നല്‍കി. രണ്ട് വിധവകള്‍ ഉള്‍പ്പെടുന്ന ആറംഗസംഘത്തെ നാട്ടില്‍ എത്തിച്ചു. ഇതില്‍ രണ്ടുപേര്‍ പേട്ട ഫെറോനയിലും, രണ്ടുപേര്‍ നെയ്യാറ്റിന്‍കര രൂപതയിലും, രണ്ടുപേര്‍ വിഴിഞ്ഞത്തും ഉള്ളവരാണ്. ദുബായ് ലേബര്‍ സപ്ലേയില്‍ ജോലി ചെയ്യുന്ന കൊല്ലങ്കോട് സ്വദേശിക്ക് ഭക്ഷണവും താമസസൗകര്യവും ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ പ്രവാസി കോഓര്‍ഡിനേറ്റര്‍, വീറ്റോ പ്രതിനിധി ഷാജി വഴി അവരുടെ പ്രശ്നം പരിഹരിച്ചു. കുവൈറ്റില്‍ കിഡ്നി രോഗബാധിതനായ പുല്ലുവിള സ്വദേശി അജിത്തിനെ എംബസിയുമായി ബന്ധപ്പെട്ട് നാട്ടില്‍ എത്തിച്ചു. ഒമാനില്‍ നിന്ന് അഞ്ചുപേര്‍ക്ക് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ വഴി അവിടെയുള്ള മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ടിക്കറ്റ് നല്‍കി നാട്ടിലെത്തിച്ചു. ദുബായ്, കുവൈത്ത്, ഖത്തര്‍, റിയാദ്, അബുദാബി എന്നിവിടങ്ങളിലെ പുല്ലുവിള ഫെറോനയില്‍ നിന്നുള്ള 24 പേര്‍ക്ക് പ്രവാസി കോഓര്‍ഡിനേറ്ററിന്റെയും വീറ്റോ പ്രതിനിധി ക്രിസ്റ്റഫര്‍ ഷാജിയുടെയും നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും എത്തിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന ഏഴുപേരെ അവിടത്തെ മുസ് ലിം അസോസിയേഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിച്ചു.
കുവൈറ്റില്‍ നഴ്സുമാരായ വൈറ്റില സ്വദേശിനികളായ രണ്ടു ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്ക് വരാനായി ഗര്‍ഷോം ഹെല്‍പ്ഡെസ്‌ക്കിന്റെ സഹായം തേടിയപ്പോള്‍ കുവൈറ്റ് എംബസിയുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു സഹായിച്ച് അവരെ നാട്ടിലെത്തിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന പാലാ സ്വദേശിനിക്ക് പ്രവാസി കോഓര്‍ഡിനേറ്റര്‍ എറണാകുളത്ത് ലൂര്‍ദ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന വിജിയുടെ ഭവനം ഹോം ക്വാറന്റയിനായി നല്‍കി. വിസിറ്റിംഗ് വിസയില്‍ ന്യൂയോര്‍ക്കില്‍ ആയിരുന്ന ഇടുക്കി സ്വദേശികളായ വൃദ്ധദമ്പതികളില്‍ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായി ഗര്‍ഷോം ഹെല്‍പ് ഡെസ്‌ക്കില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ നോര്‍ക്ക റൂട്ട്സ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇടുക്കി വരെ സൗജന്യമായി ആംബുലന്‍സ് സൗകര്യം ഏല്‍പ്പെടുത്തി.
രാമേശ്വരം, രാമനാഥപുരം എന്നിവിടങ്ങളില്‍ നിന്ന് തേങ്ങാപട്ടണം, ഇരയിമ്മന്‍തുറ ഹാര്‍ബറുകളില്‍ ജോലിക്കായി എത്തിയവരെ ലോക്ഡൗണ്‍ സമയത്ത് പ്രവാസികാര്യ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ജോണ്‍ ഡാളിന്റെ ഇടപെടലിലൂടെ സ്വന്തം നാട്ടില്‍ തിരികെ എത്തിച്ചു. തമിഴ്നാട്ടില്‍ നിന്നു മാലി ദ്വീപില്‍ ജോലിചെയ്തിരുന്നവര്‍ കൊച്ചിയില്‍ കപ്പല്‍ മാര്‍ഗം എത്തിയപ്പോള്‍ ഫാ. ജോണ്‍ ഡാളി ഇടപെട്ട് അവരെ കൊല്ലങ്കോട് ഓയാസിസ് ഹോട്ടലില്‍ 22 മുറികളിലായി ക്വാറന്റയിനില്‍ ആക്കി. തൂത്തൂര്‍ ഫെറോനയിലെ എട്ട് ഇടവകകളില്‍ നിന്നു തേങ്ങപ്പട്ടണം, ഇരയിമ്മന്‍തുറ ഹാര്‍ബറുകളില്‍ ജോലിക്കായി എത്തിയ 525 അതിഥി തൊഴിലാളികളെ റവന്യൂ അധികാരികളും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് സ്വദേശത്ത് എത്തിച്ചു. ഇരയിമ്മന്‍തുറ ഇടവകയില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ചെന്നൈ നിവാസികളായ മത്സ്യതൊഴിലാളികളെ തിരികെ നാട്ടില്‍ എത്തിച്ചു. ഇരയിമ്മന്‍തുറ, തേങ്ങപട്ടണം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ബിഹാര്‍, ജാര്‍ഖണ്ഡ സ്വദേശികളായ അതിഥിതൊഴിലാളികളെ അവരുടെ നാട്ടിലെത്തിച്ചു. കഴക്കൂട്ടം ഫെറോനയിലെ ഫാത്തിമമാതാ ഇടവകയില്‍ ഫെറോന ആനിമേറ്ററിന്റെ ഇടപെടലിലൂടെ 100 അതിഥിതൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇടവക വികാരി ഫാ. സ്റ്റാലിന്‍ സന്നിഹിതനായിരുന്നു.
ഡല്‍ഹി, പഞ്ചാബ്, നാഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു നാട്ടിലെത്താന്‍ ബുദ്ധിമുട്ട് അനുഭവിച്ച 10 വ്യക്തികളെ പ്രവാസികാര്യ കമ്മീഷന്‍ ഇടപെട്ട് കെ.സി.വൈ.എം. സംഘടന വഴി നാട്ടിലെത്തിച്ചു. മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടിയ 70 പേര്‍ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും പ്രവാസികാര്യ കമ്മീഷന്‍ എത്തിച്ചു.

ലഹരിമുക്ത സമൂഹം
ലോക്ഡൗണ്‍ കാലയളവില്‍ മദ്യവും ലഹരിയും ലഭ്യമല്ലാതായപ്പോള്‍ അധിക വരുമാനമില്ലെങ്കിലും കുടുംബാംഗങ്ങള്‍ സമാധാനത്തിലും സന്തോഷത്തിലും കൂട്ടായ്മയിലും ജീവിച്ചു. ലഹരിയില്ലാതെയും ജീവിക്കാമെന്നും ജോലിക്കു പോകാമെന്നും ജനങ്ങളെ ബോധവത്കരിക്കാന്‍ സാമൂഹ്യ ശുശ്രൂഷാ/ മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു. കേരളത്തില്‍ മദ്യഷാപ്പുകള്‍ തുറക്കരുത് എന്ന് സ്ത്രീകളും കുട്ടികളും ഓട്ടോഡ്രൈവര്‍മാരും ഉള്‍പ്പെട്ട സമൂഹം അഭിപ്രായപ്പെട്ടു. ലഹരിമുക്ത സമൂഹത്തിനായി 74 വീഡിയോയും പോസ്റ്ററും മൂന്നു മിനിട്ടു നീണ്ടുനില്‍ക്കുന്ന വീഡിയോ ക്ലിപ്പിംഗ്സും തയ്യാറാക്കി വാട്ട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തു. മദ്യഷാപ്പുകള്‍ തുറക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ചൈല്‍ഡ് പാര്‍ലമെന്റിലെ അംഗങ്ങളെക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിച്ചു. 240 കുട്ടികളാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ലഹരിമുക്ത സമൂഹം എന്ന വിഷയത്തില്‍ 15-25 പ്രായപരിധിയിലുള്ളവരെ പങ്കെടുപ്പിച്ച് കവിതാരചന മത്സരം നടത്തി. 29 കവിതകള്‍ ലഭിച്ചു. മദ്യം ലഭിക്കാതിരുന്ന കാലയളവില്‍ സൈക്കോ, സോഷ്യല്‍ സ്പ്പോര്‍ട്ട് ആവശ്യമായവരുടെ വിവരങ്ങള്‍ ശേഖരിച്ച് പിന്തുണ നല്‍കി. വലിയതുറ ഫെറോനയില്‍ ചെറിയതുറ, വലിയതുറ, സെന്റ് സേവ്യേഴ്സ് എന്നിവിടങ്ങളിലും പുല്ലുവിള ഫെറോനയിലും മദ്യപര്‍ക്ക് ഇടവക മുന്‍കൈ എടുത്ത് സിസ്റ്റര്‍മാരുടെ സഹായത്തോടെ കൗണ്‍സലിംഗ് നല്‍കി.

കാര്‍ഷിക വളര്‍ച്ചയ്ക്ക്
ലോക്ഡൗണിന്റെ ഫലമായി ഭാവിയിലുണ്ടാകാവുന്ന ഭക്ഷ്യദൗര്‍ലഭ്യം പരിഗണിച്ച് കൃഷി പ്രോത്സാഹിപ്പിക്കാനായി റ്റി.എസ്.എസ്.എസ്. മുന്‍കയ്യെടുത്ത് അനേകം പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അഞ്ചുതെങ്ങ്, പുല്ലുവിള, കോവളം, പാളയം ഫെറോനകളില്‍പെട്ട 1,600 പേര്‍ക്ക് വിവിധ കൃഷിഭവനില്‍ നിന്നും പഞ്ചായത്തില്‍ നിന്നും പച്ചക്കറി തൈകളും കിഴങ്ങുവര്‍ഗ്ഗങ്ങളും വാങ്ങി വിതരണം ചെയ്ത് കൃഷി തുടങ്ങി. രൂപതയുടെ സഹായത്തോടെ വാങ്ങിയ 2,000 പായ്ക്കറ്റ് വിത്ത് കെ.എല്‍.എം. യൂണിറ്റുകള്‍ക്കും എസ്.എച്ച്.ജി. അംഗങ്ങള്‍ക്കും എല്ലാ ഫെറോനകളിലും വിതരണം ചെയ്തു. 5,500 പാക്കറ്റ് വിത്തുകളുടെ വിതരണം പുരോഗമിക്കുന്നു. പരി
സ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബ കൂട്ടുകൃഷിയുടെ വിശദാംശങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. കൃഷിയുടെ പ്രാധാന്യം, നേട്ടങ്ങള്‍, അനുഭവങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന വീഡിയോ ബിഷപ് ക്രിസ്തുദാസി
ന്റെ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

ക്ഷേമനിധി ആനുകൂല്യങ്ങള്‍
കൊവിഡുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് മനസിലാക്കി തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള നടപടി ആനിമേറ്റേഴ്സ് വഴി സ്വീകരിച്ചു. 207 തയ്യല്‍തൊഴിലാളികള്‍ക്കും, 31 കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്കും, 23 മോട്ടോര്‍ വാഹനതൊഴിലാളികള്‍ക്കും, 43 കര്‍ഷകതൊഴിലാളികള്‍ക്കും, രണ്ടു ഗാര്‍ഹികതൊഴിലാളികള്‍ക്കുമായി 3,62,000 രൂപ ലഭ്യമായി. പുല്ലുവിള ഫെറോനകളില്‍ 93 കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി 1,86,000 രൂപ ലഭ്യമായി. പുല്ലുവിള ഫെറോനയില്‍പെട്ട 238 പേര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍യോജന പദ്ധതി പ്രകാരം 2,38,000 രൂപ ലഭ്യമായി. രൂപതയിലെ ആറു ഫെറോനകളില്‍ 9,628 പേര്‍ക്ക് 1,000 രൂപവീതം 96,28,000 രൂപ അന്ത്യോദയ ബിപിഎല്‍ പദ്ധതി ആനുകൂല്യം വഴി അവരവരുടെ അക്കൗണ്ടില്‍ ലഭ്യമായി.

ചെറുകിട സംരംഭകര്‍ക്കു പ്രോത്സാഹനം
കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ബാങ്കുകള്‍ വായ്പ നല്‍കുന്ന വിവരം ആനിമേറ്റേഴ്സ് വഴി ജനങ്ങളെ അറിയിച്ചു. ആറു ഫെറോനകളിലെ റ്റി.എസ്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന 238 എസ്.എച്ച്.ജികള്‍ക്ക് 2,66,00,000 രൂപ ലഭ്യമാക്കാന്‍ സഹായിച്ചു. കോവളം ഫൊറോനയില്‍ 72 പേര്‍ക്ക് 72,000 രൂപയും, കഴക്കൂട്ടത്ത് 35 പേര്‍ക്ക് 35,000 രൂപയും, അഞ്ചുതെങ്ങില്‍ 631 പേര്‍ക്ക് 6,31,000 രൂപയും, വലിയതുറയില്‍ 2,385 പേര്‍ക്ക് 23,85,000 രൂപയും, പുല്ലുവിളയില്‍ 941 പേര്‍ക്ക് 9,41,000 രൂപയും, പുതുക്കുറിച്ചിയില്‍ 500 പേര്‍ക്ക് 95,00,000 രൂപയും ലഭ്യമാക്കി.

ഫിഷറീസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
ഫെറോനകളിലെ ആനിമേറ്റര്‍മാരുടെയും, ഫിഷറീസ് മിനിസ്ട്രി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യ വിപണനസ്ത്രീകള്‍ക്കും, കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചും, പ്രതിരോധത്തെക്കുറിച്ചും ഭവനസന്ദര്‍ശത്തിലൂടെ ബോധവത്കരണം നടത്തി. നല്‍കി. ബ്രേക്ക് ദി ചെയിന്റെ ഭാഗമായി മത്സ്യക്കച്ചവട സ്ത്രീകളെകൊണ്ട് പോസ്റ്റര്‍ എഴുതിച്ചു.
അഞ്ചുതെങ്ങ് ഫെറോനയില്‍ ഇടവകതല യോഗം കൂടി അഞ്ചു ഗ്രൂപ്പുകളായി തരംതിരിക്കാന്‍ റ്റി.എസ്.എസ്എസ്, ഫിഷറീസ് മിനിസ്ട്രി കൗണ്‍സില്‍ അംഗങ്ങള്‍ തീരുമാനിച്ചു. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. പ്രദീപ്, താഴമ്പള്ളി വികാരി ഫാ. ജെറോം നെറ്റോ എന്നിവരുടെ സാന്നിധ്യത്തില്‍ അഞ്ചുതെങ്ങ്, തോണിക്കടവ്, താഴമ്പള്ളി, മണ്ണാക്കുളം, കുരിശടിമുക്ക് എന്നിവിടങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ മത്സ്യലേലം നടത്തി. മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് മാസ്‌ക്കും, 18 വയസിനു താഴെയുള്ളവര്‍ക്ക് റ്റി.എസ്.എസ്എസില്‍ നിന്നു ലഭിച്ച സാനിറ്ററി പാഡും വിതരണം ചെയ്തു. ഹോമിയോ പ്രതിരോധ ഗുളികയും, ഉണര്‍വ് പഠനപത്രികയും വിതരണം ചെയ്തു.
പുതുക്കുറിച്ചി ഫൊറോനയിലെ പള്ളിത്തുറ ഇടവകയില്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ സാമൂഹിക അകലം പാലിച്ചിക്കണമെന്ന നിര്‍ദേശം ഇടവക ഫിഷറീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നല്‍കി. ഇടവക സമിതിയുടെ നേതൃത്വത്തില്‍ കമ്പാവല ഉടമസ്ഥരുടെയും പൊലീസിന്റെയും സംയുക്ത യോഗം വിളിച്ചുകൂട്ടി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മത്സ്യബന്ധനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. സെന്റ് ആന്‍ഡ്രൂസ് ഇടവകയില്‍ മത്സ്യബന്ധന സമയത്ത് ജനങ്ങള്‍ കൂട്ടം കൂടാതിരിക്കാന്‍ ഇടവക വികാരി ഫാ. ഷാജിന്‍ ജോസ് മത്സ്യത്തൊഴിലാളികളെ കണ്ട് നിര്‍ദേശങ്ങള്‍ നല്‍കി.
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. വലിയതുറ ഫൊറോന കൊച്ചുവേളി ഇടവകയില്‍ പാരിഷ് കൗണ്‍സില്‍, റ്റി.എസ്.എസ്.എസ്, ഫിഷറീസ് മിനിസ്ട്രി
എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം കൂടി മീന്‍ ലേലം ചെയ്യുമ്പോള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിനെ തെരഞ്ഞെടുത്ത് മീന്‍ ലേലം വിളിക്കാന്‍ തീരുമാനിച്ചു. കമ്പാവല വലിക്കുമ്പോള്‍ അകലം പാലിക്കുന്നതിന് പൊലീസ് അധികാരികള്‍ കമ്പാവല ഉടമസ്ഥരെ സ്റ്റേഷനില്‍ വിളിപ്പിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഫിഷറീസ് മിനിസ്ട്രി പ്രതിനിധികള്‍ എല്ലാ അംഗങ്ങള്‍ക്കും മാസ്‌ക്ക് വിതരണം ചെയ്തു. ഫിഷ് വെന്‍ഡിംഗ് ഫോറത്തിലെ നിര്‍ദ്ധന അംഗങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് നല്‍കി.
കോവളം ഫൊറോനയില്‍ വിഴിഞ്ഞം ഇടവകയിലെ ഫിഷറീസ് മിനിസ്ട്രി അംഗങ്ങളും, ജനമൈത്രി പൊലീസും കൊറോണ വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി പദയാത്ര നടത്തി. വിഴിഞ്ഞം മേഖലയിലെ റെസിഡന്റ്സ് അസോസിയേഷനും രൂപതാ ഫിഷറീസ് മിനിസ്ട്രിയും ചേര്‍ന്ന് 2,000 മാസ്‌ക്കുകള്‍ നല്‍കി. നിര്‍ദ്ധനരായ 1,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ചില വ്യക്തികളുടെയും ഗുഡ് ഷെപ്പേര്‍ഡ് സിസ്റ്റേഴ്സിന്റെയും സഹായത്തോടെ 100 പേര്‍ക്ക് ഒരു മാസം പൊതിച്ചോറു നല്‍കി. 50 ഭക്ഷ്യധാന്യകിറ്റും നല്‍കി.
പുല്ലുവിള ഫൊറോനയില്‍ പൂവ്വാര്‍ ഇടവകയില്‍ മത്സ്യവില്‍പന തിരക്ക് ഒഴിവാക്കാനായി പാരിഷ് കൗണ്‍സിലിന്റെയും മത്സ്യമേഖല ശുശ്രൂഷാ സമിതിയുടെയും പൊലീസ് അധികാരികളുടെയും സഹകരണത്തോടെ ഏഴ് ഏരിയകളായി തിരിച്ച് മീന്‍വില്‍പന നടത്താനും, മത്സ്യവിപണനം നടത്തുന്ന സ്ത്രീകള്‍ക്ക് ചന്ത പ്രവര്‍ത്തിക്കാത്തതിനാല്‍ അകലം പാലിച്ച് കച്ചവടം നടത്താനുമുള്ള സൗകര്യം ഒരുക്കി. റ്റി.എസ്.എസ്എസ് വഴി നല്കിയ മാസ്‌ക്ക് മത്സ്യക്കച്ചവട സ്ത്രീകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കി.
വലിയതുറ ഇടവകയിലെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ണാന്തുറ ഇടവകയില്‍ കയറ്റി വയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെറോന കോഓര്‍ഡിനേറ്റര്‍ ഫാ. പ്രബിന്റെയും ഫെറോന ഫിഷറീസ് മിനിസ്ട്രി ഭാരവാഹികളുടേയും നേതൃത്വത്തില്‍ കണ്ണാന്തുറ ഇടവകയ്ക്ക് കത്ത് നല്‍കുകയും ഭാരവാഹികളെ നേരില്‍ കണ്ട് വിവരം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവ വയ്ക്കാനുള്ള ക്രമീകരണം ചെയ്തുകൊടുത്തു.
രൂപതാ ഫിഷറീസ് മിനിസ്ട്രി വഴി 1,500 മത്സ്യത്തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നല്കി. കൊവിഡ് ലോക്ഡൗണ്‍ കാരണം ആന്‍ഡമാന്‍ ദ്വീപില്‍ അകപ്പെട്ടുപോയ 65 മത്സ്യതൊഴിലാളികള്‍ക്ക് (പു
തിയതുറ മുതല്‍ തൂത്തൂര്‍ വരെയുളള) രണ്ടു പ്രാവശ്യമായി പോര്‍ട്ട്ബ്ലയര്‍ രൂപതയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും റ്റി.എസ്.എസ്.എസിന്റെയും സഹായത്തോടെ ആഹാരസാധനങ്ങള്‍ ക്രമീകരിച്ചു.
അവര്‍ക്ക് നാട്ടില്‍ തിരികെയെത്താന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടപടി കൈക്കൊണ്ടു.

മാസ്‌ക്ക് നിര്‍മാണം: സേവനത്തിലൂടെ വരുമാനവും
കൊവിഡ് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഭാഗമായി തിരുവനന്തപുരം അതിരൂപതയിലെ സാമൂഹികസേവന വിഭാഗമായ ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നാണ് മാസ്‌ക്ക് നിര്‍മാണവും വിതരണവും. പൊതുജനങ്ങള്‍ക്ക് ലോക്ഡൗണില്‍ വേണ്ടത്ര മാസ്‌ക്കുകള്‍ ലഭ്യമല്ലാതെവന്നപ്പോള്‍ റ്റി.എസ്.എസ്.എസ് വോളന്റിയേഴ്സ്, സ്വയം സഹായ സംഘങ്ങള്‍, തയ്യല്‍ത്തൊഴിലാളി ഫോറം എന്നിവയെ ഉള്‍പ്പെടുത്തി കേന്ദ്രകാര്യാലയത്തില്‍ മാസ്‌ക്ക് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. വന്‍ വിജയമായ ഈ സംരംഭത്തിലൂടെ രണ്ടു ലക്ഷത്തോളം മാസ്‌ക്ക് തയ്ച്ചു. തുടര്‍ന്ന് ഇടവകതലത്തില്‍ ഒരു ലക്ഷം മാസ്‌ക്കുകളുണ്ടാക്കി അതിരൂപതാംഗങ്ങള്‍ക്കും, പൊലീസ് സ്റ്റേഷനുകള്‍, പൊലീസ് ട്രെയിനിംഗ് കോളജ്, ട്രാഫിക് പൊലീസ്, ഫയര്‍ സ്റ്റേഷന്‍, ജൂബിലി ആശുപത്രി, മാര്‍ ഇവാനിയോസ് ക്വാറന്റീന്‍ കേന്ദ്രം, സിറ്റി കോര്‍പറേഷന്‍ എന്നിവയ്ക്കും സാമൂഹ്യ അടുക്കള പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍ദ്ധന രോഗികള്‍ക്കും വിതരണം ചെയ്തു.
സ്വയം സഹായ സംഘങ്ങളുടെ സേവനമായി ആരംഭിച്ച ഈ സംരംഭം പടര്‍ന്നുപന്തലിക്കുകയും സേവനത്തിലുപരി ഒരു വരുമാനവര്‍ധക പദ്ധതിയായി മാറുകയും ചെയ്തു. പൊതുമാര്‍ക്കറ്റ് വിലയെക്കാള്‍ വളരെ താഴ്ന്ന നിരക്കാണ് സംഘാംഗങ്ങള്‍ മാസ്‌ക്കിന് ഈടാക്കിയത്. സാധാരണക്കാര്‍ക്ക് വളരെ ആശ്വാസം നല്‍കിയ പദ്ധതിയാണിത്.


സ്നേഹവിരുന്നൊരുക്കി വനിതാകൂട്ടായ്മയുടെ സെവന്‍സ്റ്റാര്‍
കൊറോണ ബാധിതരുടെ ക്യാമ്പുകളില്‍ മിതമായ നിരക്കില്‍ ഗുണമേന്മയുള്ള സ്വാദിഷ്ട ഭക്ഷണം എത്തിക്കുന്നതില്‍ നിന്നു തുടങ്ങി ജനകീയ ഹോട്ടലിലേക്കുവരെ വളര്‍ന്ന വനിതാ കൂട്ടായ്മയുടെ വിജയഗാഥയാണ് സെവന്‍സ്റ്റാര്‍ നായികമാരായ വീട്ടമ്മമാരുടേത്. ലാഭത്തെക്കാള്‍ കരുതലിന്റെയും സാമൂഹികസേവനത്തിന്റെയും അര്‍പ്പണത്തിന്റെയും നല്ല മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് 2018ല്‍ ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍
വീസ് സൊസൈറ്റി സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഇടവകതലങ്ങളില്‍ രൂപീകരിച്ച കൂട്ടായ്മകളില്‍ അംഗങ്ങളായിരുന്ന സുജ, ശോഭ, ലീന എന്നിവരെ നയിച്ചത്. സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായ പരിശീലന പരിപാടികളിലും ബോധവത്ക്കരണ ക്ലാസുകളിലും നിന്നു കിട്ടിയ ധൈര്യവും  ആത്മവിശ്വാസവും കൈമുതലാക്കിയാണ് സ്വയംതൊഴില്‍ എന്ന നിലയില്‍ കാറ്ററിംഗ് യൂണിറ്റിനെക്കുറിച്ച് അവര്‍ ആലോചിച്ചത്.
കാറ്ററിംഗ് യൂണിറ്റ് നടത്തിയിരുന്ന സുജയുടെ നേതൃത്വത്തില്‍ സെവന്‍സ്റ്റാര്‍ കാറ്ററിംഗ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അംഗങ്ങളുടെ ഒത്തൊരുമയും ആത്മവിശ്വാസവുമായിരുന്നു സ്ഥാപനത്തിന്റെ മൂലധനം. പിന്നെ വ
ളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നത് റ്റി.എസ്.എസ്.എസ് ശാക്തീകരണ പദ്ധതിയില്‍ നിന്നു ലഭിച്ച സഹായങ്ങളായിരുന്നു. കാറ്ററിംഗ് യൂണിറ്റിന് ആവശ്യമായ എല്ലാത്തരം ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി അവര്‍ക്കു ലഭിച്ചു. ചെലവ് കുറച്ച് ഗുണമേന്മയുള്ള വിഭവങ്ങളുണ്ടാക്കി വരുമാനം കൂട്ടാനുള്ള നൂതനരീതികള്‍, സ്വാദിഷ്ടമായ പുതിയ വിഭവങ്ങളുടെ പാചകരീതി, ഒന്നും പാഴാക്കാതെ ആവശ്യത്തിന് മാത്രം ഭക്ഷണമുണ്ടാക്കി വില്‍ക്കാനുള്ള കഴിവ്, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ ഭക്ഷണപ്പൊതി ഒരുക്കല്‍ എന്നിവയില്‍ സ്ത്രീശാക്തീകരണ പദ്ധതിയില്‍ ലഭിച്ച പരിശീലനം വിജയപാതയില്‍ അവര്‍ക്കു മുതല്‍കൂട്ടാണ്.
സെവന്‍സ്റ്റാര്‍ കാറ്ററിംഗ് യൂണിറ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ചിറയിന്‍കീഴ് പഞ്ചായത്ത് ഭക്ഷണശാല പ്രവര്‍ത്തന ചുമതല ലഭിക്കുന്നത്. 2019 ജൂണ്‍ 10ന് ആ ഭക്ഷണശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, പൊലീസ് സ്റ്റേഷന്‍ മുതലായ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ഭക്ഷണപ്പൊതികളും മറ്റും മിതമായ നിരക്കില്‍ വില്‍ക്കാനും സ്ഥാപനം വളരുവാനും തുടങ്ങി. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണപ്പൊതികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വിതരണം ചെയ്യുന്നതിന് വാഹനസൗകര്യം പരിമിതമായിരുന്നു. സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി റ്റി.എസ്.എസ്.എസ് വഴി ഒരു വാഹനം ലഭിച്ചതോടെ വിതരണശൃംഖല വളര്‍ന്നു.
2020 മാര്‍ച്ചില്‍ കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതോടെ കാറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. പക്ഷേ അതില്‍ തളരാതെ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അങ്ങനെ ചിറയിന്‍കീഴ് ഭക്ഷണശാല സമൂഹ അടുക്കള ആക്കി മാറ്റി. ചിറയിന്‍കീഴിലെ എല്ലാ വാര്‍ഡുകളിലും ഭക്ഷണം പാചകം ചെയ്തുകഴിക്കാന്‍ സാധിക്കാത്ത കുടുംബങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചു; പഞ്ചായത്തിന്റെ സഹായത്തോടെ ഘട്ടംഘട്ടമായി വിപുലപ്പെടുത്തുകയും ചെയ്തു. പിന്നീട് കൊറോണബാധിതരുടെ ക്യാമ്പുകളില്‍ ആരുടെയും ഉള്ളംനിറയ്ക്കുന്ന, ജീവിക്കാനുള്ള പ്രതീക്ഷ പകരുന്ന സ്വാദിഷ്ട വിരുന്നൊരുക്കലായി അതു മാറി.
കൊവിഡ് കാലയളവില്‍ കൈകൊണ്ട നയങ്ങളും സെവന്‍സ്റ്റാറിന്റെ പ്രവര്‍ത്തനമികവുമാണ് പഞ്ചായത്തിന്റെ അനുമതിയോടെ ജനകീയ ഹോട്ടല്‍ തുടങ്ങുന്നതിന് വഴിത്തിരിവായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ഉദ്ഘാടനം ചെയ്ത ജനകീയ ഹോട്ടല്‍ നല്ലരീതിയില്‍ തുടരുന്നു. സെവന്‍സ്റ്റാര്‍ കാറ്ററിംഗ് യൂണിറ്റ് ദ്രുതഗതിയില്‍ വളരുന്ന സ്ത്രീകൂട്ടായ്മ സ്ഥാപനമായി മാറ്റിയെടുക്കുന്നതില്‍ റ്റി.എസ്.എസ്.എസ് സ്ത്രീശാക്തീകരണ പദ്ധതി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. കൊറോണക്കാലത്ത് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞതും റ്റി.എസ്.എസ്.എസ് നല്‍കിയ ആത്മവിശ്വാസവും പ്രചോദനവും കൊണ്ടാണ്.

 


Related Articles

പതിനാലുകാരന്റെ വരികള്‍ നേഞ്ചോട് ചേര്‍ത്ത് മലയാളികള്‍

കൊച്ചി: അക്ഷയ് കടവില്‍ രചന നിര്‍വ്വഹിച്ച പുതിയ ഭക്തിഗാനം ‘സ്‌നേഹച്ചെരാത്’ ജനപ്രീതി നേടുന്നു. പതിനാലുകാരനായ അക്ഷയ് ഇതിനോടകം മൂന്ന് കവിതാ സംഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ക്രിസ്മസിന് മുന്നോടിയായി പുറത്തിയക്കിയ

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര

മേല്‍പ്പാലം തുറന്നുകൊടുത്ത സംഭവം: വി ഫോര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേല്‍പ്പാലമാണ് ഇന്നലെ തുറന്നുകൊടുത്തത്. വി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*