കരുതലോടെ ഇരിക്കുക അഗ്നിബാധയെ: കേരള പോലീസ്

കരുതലോടെ ഇരിക്കുക അഗ്നിബാധയെ: കേരള പോലീസ്

തീപിടുത്തം നമ്മുടെ അശ്രദ്ധ മൂലമാണ് മിക്കവാറും ദുരന്തമായി മാറുന്നത്. ഈ കഠിനമായ വേനൽകാലത് എല്ലാദിവസവും തന്നെ തീപിടിത്തത്തെ കുറിച് വാർത്തകൾ കേൾകുന്നുണ്ട്. നഗരത്തിലും നാട്ടിൻപുറങ്ങളിലും തീപിടുത്തം ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. നമ്മുടെ അലക്ഷ്യമായ മനോഭാവവും അശ്രദ്ധയുമാണ് വലിയ ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നത്.

വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങള്‍ ഉപഗ്രഹകണ്ണുകളില്‍ പതിഞ്ഞതായ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു.

തീപിടിത്തങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യ നിര്‍മിത അപകടങ്ങളാണ് ഇത്തരം തീപിടിത്തങ്ങള്‍. അശ്രദ്ധയും അവിവേകവുമാണ് ഈ അപകടങ്ങളിലേക്ക് നയിക്കുന്നത്. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. കാട്ടുതീ പടര്‍ന്നാല്‍ വിവരം അറിയിക്കാന്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്.

പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപിടിത്തങ്ങള്‍ കൂടുന്നത്. കൂട്ടിയിട്ട ചപ്പുചവറും മാലിന്യവും കത്തുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവേ വരണ്ട കാലാവസ്ഥയില്‍ വന്‍ ദുരന്തമായി പടരാനുള്ള സാധ്യതയേറെയാണ്.

 തീപിടിത്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. ചപ്പുചവറുകള്‍ കത്തിച്ച ശേഷം തീ പൂര്‍ണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങള്‍ക്കു ചുവട്ടില്‍ തീ കത്തിക്കരുത്.

2. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വെള്ളം ടാങ്കുകളില്‍ സൂക്ഷിക്കുക

3. ഇലക്ട്രിക്ക് ലൈനുകള്‍ക്ക് താഴെ പ്രത്യേക ശ്രദ്ധവേണം

4. തോട്ടങ്ങളുടെ അതിരില്‍ തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്കര്‍ നിര്‍മ്മിക്കുക.

5. പുകവലിച്ച ശേഷം കുറ്റി വലിച്ചെറിയാതിരിക്കുക. (അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്നും തീ പടര്‍ന്നാണ് പലപ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്)

6. സ്ഥാപനങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്ത സജ്ജമെന്ന് ഉറപ്പാക്കുക

7. പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ കനത്ത ജാഗ്രത പാലിക്കുക. പാചകം കഴിഞ്ഞാലുടന്‍ ബര്‍ണര്‍ ഓഫാക്കുക

8. അഗ്‌നിശമനസേനയെ വിളിക്കുമ്പോള്‍ കൃത്യമായ സ്ഥലവിവരങ്ങളും ഫോണ്‍ നമ്പറും നല്‍കുക.

 


Tags assigned to this article:
fireKerala police

Related Articles

മതനിന്ദയെ ആദരിക്കാനോ സര്‍ക്കാര്‍ അക്കാദമി?

പാരമ്പര്യവാദികളായ യഹൂദരുടെ കറുത്ത കിപ്പാ വട്ടത്തൊപ്പിയണിഞ്ഞ അന്ധനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും, വഴികാട്ടുന്ന ഡാക്‌സ്ഹുണ്ട് നായയായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ചിത്രീകരിക്കുന്ന രാഷ്ട്രീയ കാര്‍ട്ടൂണ്‍

കെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

കെഎല്‍സിഎ സംസ്ഥാനതല ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡ് വിതരണം 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനില്‍. കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ സംസ്ഥാനസമിതിയുടെ

മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല

കൊച്ചി : ജൈവശാസ്ത്രരംഗത്തും സസ്യശാസ്ത്രരംഗത്തും മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല പറഞ്ഞു. കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷനും ജോണ്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*