Breaking News

കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം

കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം

ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കൊവിഡ് തീവ്രബാധിത മേഖലയായ കല്‍ബുര്‍ഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്. കൊവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ക്ഷേത്രത്തിലാണ് ആഘോഷം അരങ്ങേറിയത്. ഇരുന്നൂറോളം പേരാണ് രാവൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തില്‍ ആഘോഷത്തിനായി എത്തിയത്. സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കതിരെ പൊലീസ് കേസെടുത്തു.  
ഉല്‍സവാഘോഷം നടക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 10ന് കര്‍ണാടകയിലെ തുമകൂരുവില്‍ ബിജെപി എംഎല്‍എ പിറന്നാളാഘോഷം സംഘടിപ്പിച്ചത് വിവാദമായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പിറന്നാളാഘോഷം നടത്തിയത്. ഇതിനുപിന്നാലെയാണ് രഥോല്‍സവം അരങ്ങേറിയത്. രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ ഇതിനോടകം മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇരുപത് പേര്‍ ചികിത്സയിലാണ്.



Related Articles

ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസും

കോവളത്ത് ഞാന്‍ ആദ്യമായല്ല വരുന്നത്. ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികള്‍ക്ക് പല വിധത്തിലുള്ള അനുഭവങ്ങളാണ് നേരിടേണ്ടി വരിക. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. തീര്‍ച്ചയായും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ

എല്‍. എം പൈലി ചെയര്‍ തടസങ്ങള്‍ നീങ്ങണം

പ്രാദേശിക വികസനത്തിനും ഇതര കാര്യങ്ങള്‍ക്കുമായി അക്കാദമിക് ഉദ്ദേശത്തോടെ ചെയറുകള്‍ സര്‍വകലാശാലകളില്‍ സ്ഥാപിക്കാറുണ്ട്. എറണാകുളം കളമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വ്വകലാശാലയില്‍ വിവിധ അധ്യാപക വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന

ഉജ്ജ്വല സാക്ഷ്യത്തിന്റെ ഉന്നതശക്തി

  ഒറ്റ വാക്യത്തില്‍ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ സാരസംഗ്രഹം നമുക്കു കാണാനാകും: ”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*