കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് ദയാബായി

കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് ദയാബായി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷീക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി. ഏതാനും മാസങ്ങള്‍ മുന്‍പ് കോവിഡ് ബാധിച്ച ദയാബായി അനാരോഗ്യം അവഗണിച്ചാണ് മധ്യപ്രദേശില്‍ നിന്ന് സിംഘുവിലെ സമര ഭൂമിയില്‍ എത്തിയത്.

കര്‍ഷകരുടെ ഐക്യവും ശക്തിയും മറ്റ് സമരങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നുവെന്നും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒരു ദിവസമെങ്കിലും സമരവേദിയില്‍ ചിലവഴിക്കാന്‍ ആഗ്രഹിച്ചത് കൊണ്ടാണ് ഇവിടെ വന്നതെന്നും ദയാബായി പറഞ്ഞു.

സന്തോഷവും സങ്കടവും കൂടിക്കലര്‍ന്ന പ്രതീതിയാണ് ഇവിടെ നില്‍ക്കുമ്പോള്‍ എന്ന് പറഞ്ഞ് ഒരു വിതുമ്പലോടെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ നെഞ്ചോട് ഏറ്റെടുക്കുകയായിരുന്നു ദയാബായി. സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ കര്‍ഷകരുടെ ശക്തിയും, ഒരുമയും ദൃഡനിശ്ചയവും സന്തോഷമുളവാക്കുന്നതാണെന്ന് പറയാന്‍ ദയാബായി മടിച്ചില്ല.
ഒറ്റക്കെട്ടായി നിന്നാല്‍ എന്തും മാറ്റിമറിക്കാന്‍ സാധിക്കുമെന്നും, നമ്മുടെ രാഷ്ട്രത്തിന് മാറ്റങ്ങള്‍ ആവശ്യമാണെന്നും ദയാബായി ഓര്‍മിപ്പിച്ചു.രാജ്യത്തിന്റെ തന്നെ എല്ലാമായ കര്‍ഷകരെ വധിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം കൊടുക്കരുതെന്ന് ദയാബായി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ദയാബായി അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ക്രൂരത കാണിക്കുകയാണെന്ന് പ്രതികരിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ റീഹാബിലിറ്റേഷനോ, ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ദയാബായി പറഞ്ഞു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ

സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ്

അതിഥി തൊഴിലാളികള്‍ക്ക് തിങ്കളാഴ്ച മുതല്‍ തൊഴില്‍ ചെയ്യാം

  ന്യൂഡല്‍ഹി: ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. ലോക്ഡൗണ്‍ മെയ് മൂന്നുവരെ ദീര്‍ഘിപ്പിക്കുന്നതായി അറിയിച്ചുകൊണ്ട് ഏപ്രില്‍ 14ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*