കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗുരുതരമാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ആശങ്ക തള്ളി കളയാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികള്‍ക്ക് (APMC) പുറത്ത് യാതൊരു നിയന്ത്രണങ്ങളും സാധ്യമാവത്തതും താങ്ങുവില ഇല്ലാത്തതുമായ സ്വതന്ത്ര വിപണികള്‍ കര്‍ഷകരെ ഒരു വിധത്തിലും സഹായിക്കുമെന്നും കരുതാനാവില്ല.
കരാറടിസ്ഥാനത്തിലെ കൃഷി കര്‍ഷകരെക്കാള്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ ആവശ്യമുള്ള കോര്‍പ്പറേറ്റ് കമ്പനികളെയാണ് സഹായിക്കുന്നത്. കൊടും ശൈത്യത്തിലും മഴയിലും പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് രാജ്യത്തിന്റെ പൊതു മന:സാക്ഷി പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന മെത്രാന്‍സമിതി യോഗം ആഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ബിഷപ്പ് ഡോ ജോസഫ് കരിയില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ച്ചുബിഷപ്പുമാരായ ഡോ. സൂസൈപാക്യം, ഡോ ജോസഫ് കളത്തിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ബിഷപ്പ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരടക്കം കേരളത്തിലെ എല്ലാ ലത്തീന്‍ മെത്രാന്മാരും യോഗത്തില്‍ പങ്കെടുത്തു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപത സാമൂഹികസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ ‘കൂടാം.. കൂടൊരുക്കാന്‍’ കര്‍മ പദ്ധതിയുടെ രണ്ടാം

മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍

  നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം

പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്‍ക്കും. ഒരായുഷ്‌ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*