കര്‍ഷക സമരം; ചോദ്യചിഹ്നമായി ജനാധിപത്യം

ചരിത്രമെഴുതിയ കർഷക സമരത്തിന്റെ തീച്ചൂളയിൽ വെന്തുരുകുകയാണ് തലസ്ഥാന നഗിരി. യുദ്ധസമാനമായ ഭരണകൂട ഭീകരതയെ വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് പ്രവഹിക്കുകയാണ്. അതിർത്തികൾ അടച്ചും, ആട്ടിയോടിച്ചും സർക്കാർ നടത്തിയ എല്ലാ അടവുകളെയും പരാചയപ്പെടുത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാണ് മണ്ണിന്റെ മക്കളുടെ പ്രേതിഷേധ സമരം മുന്നേറുന്നത്.
വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള കൂടുതൽ കർഷകരും ഡൽഹിയിലേക്ക് നീങ്ങുകയാണ്.
രാഷ്ട്രത്തിന്റെ തന്നെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന കർഷകർ എന്തുകൊണ്ട് രാവും പകലും വകവെക്കാതെ എല്ലാ പ്രതിബന്ധങ്ങളെയും ഒറ്റക്കെട്ടായി നേരിട്ട് പോരാടുന്നു എന്ന് നാം ചിന്തികേണ്ടതാണ്. കടക്കെണിയും പട്ടിണിയും ആന്മഹത്യയും തുടർകഥയായ ഇന്ത്യൻ കാർഷീക മേഖലയെ രക്ഷിക്കാമെന്ന പേരിൽ കൊണ്ടുവന്ന കാർഷീക നിയമങ്ങൾ നമ്മുടെ കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളാക്കും എന്നതാണ് ഇതിലെ വാസ്തവം.
മൂന്ന് ഓർഡിനെൻസുകളാണ് പാർലമെന്റിൽ പാസ്സാക്കിയിരിക്കുന്നത്.
ഒന്ന്, കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടത്തിപ്പും )ബിൽ 2020. ഈ ബിൽ പ്രകാരം കാർഷികോൽപന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർ സംസ്ഥന തലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷിക വിപണികൾക്കു പുറത്തുനിന്നും സംഭരിക്കാം.
രണ്ട്, കർഷക ശാക്തികരണ സംരക്ഷണ ബിൽ 2020- കൃഷി ഇറക്കുന്നതിന് മുൻബേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. കരാറിൽ വില നിശ്ചയിച്ചു വ്യവസ്ഥ ചെയ്യാം.
മൂന്ന്, അവശ്യ വസ്തു നിയമ ഭേദഗതി ബിൽ 2020-ഭക്ഷ്യ വസ്തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യ വ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും.
കാർഷീക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും പുതിയ ബില്ലുകൾ സഹായിക്കും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കർഷകരുടെ ആശങ്ക. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഈ നിയമം വരുന്നതോടെ ഇല്ലാതാവുകയും ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷീക ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയും. ഈ നിയമപ്രകാരം യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷീക മേഖലയിൽ ആധിപത്യം ഉറപ്പിക്കും.
നിലവിലുള്ള അവശ്യ സാധന നിയന്ത്രണ നിയമം എടുത്തു കളയുന്നതാണ് പുതിയ ഭേദഗതി. നിലവിൽ ആർക്കും ഒരു നിശ്ചിത പരിതിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ഈ നിയന്ത്രണങ്ങൾ ഇല്ലാതാകുന്നതോടെ പൂഴ്ത്തി വെക്കലും, കരിംചന്തയും, വിലക്കയറ്റവും ഇരട്ടിക്കും.
ഭേദഗതികൾ കർഷകർക്ക് സ്വയം പര്യാപ്തതയും, തങ്ങളുടെ വിളകൾക്ക് മാന്യമായ വിലയും ഈ ഭേദഗതിയിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സത്യാവസ്ഥയിൽ വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകനെ മാറ്റും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉൽപാദിപ്പിച്ചു കൊടുക്കാൻ കർഷകർ നിർബന്ധിതരാകും.
സംസ്ഥാന വിഷയമായ കൃഷിമേഖലയിലെ നിയമ നിർമാണത്തിന്, സംസ്ഥാന സർക്കാരുമായി കൂടിയാലോചനകൾ ഒന്നും കൂടാതെയുള്ള ഈ നിയമ ഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ളതാണ്. ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കർഷക രോക്ഷം മൂലം പിൻവലിച്ചിട്ടുള്ളതയാണ് ചരിത്രം.
കർഷകർക്ക് മിനിമം സഹായവില നൽകുക, സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, സബ്സിഡികൾ സൗജന്യങ്ങൾ എന്നിവ കർഷകർക്ക് അതിന്റെ നേട്ടം ലഭ്യമാകുന്ന വിധത്തിൽ നിയമ നിർമ്മാണങ്ങൾ നടത്തുക, കർഷകർക്ക് കൃഷി ഭൂമിയിന്മേലുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യുക എന്നിങ്ങനെ ഇത്തരം ആവശ്യങ്ങളാണ് ആദ്യം അംഗീകരിക്കപ്പെടേണ്ടതും നിയമ നിർമ്മാണങ്ങളിൽ ഉൾപ്പെടുത്തേണ്ടതും. അതുതന്നെയാണ് ഓരോ കർഷകന്റെ ആവശ്യവും.
കർഷകരുമായി ചർച്ചകൾ നടത്താൻ കേന്ദ്രം തയ്യാറാകുന്നുണ്ടെങ്കിലും നിയമം പിൻവലിക്കുമോ എന്നആശങ്ക ഉയരുന്നു. രാജ്യമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ ആവേശത്തോടെയും പ്രേതീക്ഷയോടെയും ഈ സമരത്തെ ഉറ്റുനോക്കുകയാണ്. കർഷകരോടുള്ള നമ്മുടെ പ്രതിബദ്ധതയും കടമയും കർഷക സമരത്തിനോടുള്ള ഐക്യദാർഢ്യങ്ങളാക്കി മാറ്റാൻ ഓരോ ജനതയ്ക്കും കഴിയണം.
Related
Related Articles
ജ്ഞാനസ്നാനത്തിരുനാള്‍
ഈശോയുടെ ജ്ഞാനത്തിരുനാളിന് സ്നാപകയോഹന്നാനെ വരാനിരിക്കുന്ന ക്രിസ്തുവായി ജനം തെറ്റിദ്ധരിച്ചു തുടങ്ങുമ്പോള്‍ എന്നെക്കാള്‍ ശക്തനായ ഒരുവന് വരുന്നു അവന്റെ ചെരുപ്പിന്റെ കെട്ടഴിക്കാന്‍ ഞാന്‍ യോഗ്യനല്ല. എന്നു പറയുന്നതും ഈശോ
കൊറോണക്കാലത്തും കൊടികുത്തിവാഴുന്നു ജാതിവിവേചനം
ദളിതരായ ശുചീകരണ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളില്ല ന്യൂഡല്‍ഹി: കൊറോണവ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍, സാമൂഹ്യ അകലം, ഭക്ഷ്യക്ഷാമം എന്നിവയെക്കാള്‍ ഭയാനകമായി ഇന്ത്യയില്‍ ഇപ്പോഴും ജാതിവിവേചനം തുടരുന്നതായി റിപ്പോര്‍ട്ട്. അന്ധ്രാപ്രദേശിലെ വിജയവാഡയിലെ
ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് സ്കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു
കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്പറേഷന്