കര്‍ഷക സമരം: മൂന്നാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കര്‍ഷക സമരം: മൂന്നാം വട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് മൂന്നാംവട്ട ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വിളിച്ച ചര്‍ച്ച നടക്കുന്നത്. കര്‍ഷകര്‍ സമരം ശക്തമാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ മൂന്നാംഘട്ട ചര്‍ച്ച.
പ്രക്ഷോഭത്തിന് വീര്യം കൂട്ടാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലെക്ക് തിരിച്ചു.ഈ മാസം എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.

ഡല്‍ഹി അതിര്‍ത്തിയില്‍ ആഴ്ച്ചകളായി തുടരുന്ന സമരം രാജ്യവ്യാപകമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പ് തരാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം തള്ളിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരുമായി ഒരാഴ്ച്ചക്കിടെ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെടുകയാണുണ്ടായത്. അതിനിടെ കോവിഡ് കാലത്ത് തുടരുന്ന കര്‍ഷക സമരം തടയണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചു.


Tags assigned to this article:
farmerprotest

Related Articles

ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം.

കുട്ടിക്കാനം – ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം. കട്ടപ്പന റൂട്ടിലെ ചപ്പാത്ത് പാലം നിറഞ്ഞൊഴുകുമ്പോൾ സെന്റ് ആന്റണീസ് ദൈവാലയ വികാരിയായ റെവ.ഫാ.സെബാസ്റ്റ്യൻ

“ജനതാ കർഫ്യു” വിജയിപ്പിക്കണം: കെ അർ എൽ സി സി

കൊച്ചി: കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മാർച്ച് 22 ഞായറാഴ്ചയിലെ ജനതാ കർഫ്യു വിജയിപ്പിക്കാൻ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ

എല്ലാവരും സഹോദരങ്ങള്‍’ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം ഒക്‌ടോബര്‍ 3ന്

ഫാ. വില്യം നെല്ലിക്കല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പട്ടണമായ അസീസിയില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി ‘എൃമലേഹഹശ ൗേേേശ’ (എല്ലാവരും സഹോദരങ്ങള്‍) എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*