കറുത്തവന്റെ കഥപറയുന്ന കാലാ

ഇന്ത്യന്‍സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്സ്യല്‍ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമയാണ് കാലാ. ആദ്യംതന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല. സംവിധായകനായ പാ.രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേതാവിലൂടെ രഞ്ജിത്ത് തന്റെ രാഷ്ട്രീയം വീണ്ടും പറയുന്നു. സവര്‍ണ- അവര്‍ണ ജീവിതങ്ങള്‍ തമ്മിലുള്ള രാമരാവണ യുദ്ധമാണ് കാലാ കാഴ്ചവെക്കുന്നത്.
വെളുപ്പിന്റെ പശ്ചാത്തലത്തില്‍ സവര്‍ണബിംബമായ, രാമഭക്തനായ നാനാ പഠേക്കറുടെ ഹരിദേവ് അഭയന്കര് എന്ന വില്ലന്‍ കഥാപാത്രം. ചേരിയുടെ കീഴാളതയുടെ കറുപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ധാരാവിയില്‍ ജീവിതം നയിക്കുന്ന രജനിയുടെ ‘കരികാലന്’. തുടക്കം മുതല്‍ ഒടുക്കം വരെ സിംബോളിസത്തിന്റെ ഘോഷയാത്രയിലൂടെയാണ് രഞ്ജിത്ത് തന്റെ ശക്തമായ അംബേദ്കര്‍ രാഷ്ട്രീയ നിലപാട് വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞുവെക്കുന്നത്. അക്കാര്യത്തില്‍ തന്റെ മുന്‍ ചിത്രമായ കബാലിയേക്കാള്‍ ഒരുപാട് ദൂരം മുന്‍പിലാണ് കാലാ.
സിനിമയിലുടനീളം കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും ഡയലോഗുകളിലും വസ്ത്രത്തിലെ കളര്‍ കോമ്പിനേഷനിലും ചേരിയിലെ ദൃശ്യങ്ങളില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന പെരിയാറിന്റെയും ഫൂലെയുടേയും ബുദ്ധന്റെയും അംബേദ്കറിന്റെയും ചിത്രങ്ങള്വഴി പോലും ആ രാഷ്ട്രീയം മുഴച്ചു നില്‍ക്കുന്നുണ്ട്. അശോകചക്രം പതിച്ച ജ്ഞാനോദയ ബുദ്ധവിഹാരത്തിന് മുന്പില് നിന്ന് അതിജീവന സമരത്തിന് ആഹ്വാനം മുഴക്കുന്നുണ്ട് കരികാലന്. രാമായണത്തിലെ യുദ്ധകാണ്ഡത്തില്‍ മുഴുകി അക്രമത്തിന് ആഹ്വാനം നല്കുന്ന വില്ലന്‍ കഥാപാത്രം. കാല് തൊട്ടു വന്ദിക്കുന്നതല്ല കൈകൊടുക്കുന്നതാണ് equality എന്നുപറഞ്ഞ് സിനിമകള്വഴി പോലും നിലനിര്‍ത്തിപ്പോരുന്ന സവര്ണപൊതുബോധത്തെ ജനാധിപത്യത്തിന്റെ മര്യാദകളാല് തിരുത്തുന്നുണ്ട് രഞ്ജിത്ത്.
മഹാരാഷ്ട്രയിലെ (പൂനെ-മുംബൈ) ഭീമ കോറിഗണില് ദളിത് സംഘടനകള്‍ക്കെതിരെ കഴിഞ്ഞ ജനുവരിയില്‍ സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ ദളിത് പ്രതിരോധ പോരാട്ടത്തെ ദേശീയ മാധ്യമങ്ങളടക്കം പലപ്പോഴും വിലയിരുത്തിയത് ക്രിമിനല്‍ അക്രമമായാണ്. അത്തരത്തില്‍ ഒന്ന് സിനിമയിലുണ്ട്. ചേരി നിവാസികളുടെ അതിജീവന സമരത്തെക്കുറിച്ചുള്ള ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മുംബൈയിലെ മധ്യവര്‍ഗ ജനങ്ങള്‍ നല്കുന്ന മറുപടി അവര്‍ ക്രിമിനലുകളാണെന്നാണ്. അവര്‍ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളും പറയുന്നുണ്ട്.
കാലായുടെ നിര്‍മാണത്തിനിടയിലാണ് ചെന്നൈയിലെ ചേരികളിലെ കുട്ടികള്‍ക്കായി ജാതിയില്ലാ കൂട്ടം (Casteless Collective) എന്നൊരു മ്യൂസിക്ബാന്ഡിന് രഞ്ജിത്ത് രൂപം നല്‍കിയത്. അത്തരം ജീവിതങ്ങളെ അടുത്തറിയുന്ന അദ്ദേഹം വളരെ കൃത്യമായി കീഴാളജനതയോടുള്ള ഇന്ത്യന്‍ സവര്‍ണ മധ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് കാലായില്‍ അവതരിപ്പിക്കുന്നുണ്ട്.
Related
Related Articles
കാവല്ക്കാരന് കള്ളനും കൊലപാതകിയുമാകുമ്പോള്‍
നിയമത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും കാവല്‍ക്കാരായ നിയമപാലകര്‍ നീചവും നിഷ്ഠുരവുമായ കൊലപാതകത്തിന് ഉത്തരവാദികളാകുമ്പോള്‍ നാട്ടിലെ നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. 2019 ജൂണ്‍ 25. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 44-ാം വാര്‍ഷികം.
അസാധാരണനായ ഒരു സാധാരണക്കാരന്
”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്ത്താവിന് സ്വീകാര്യമായ
സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കോട്ടപ്പുറം വികാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം രൂപതയിലെ 53