കളക്ടറുടെ ചർച്ചയിൽ പ്രതിഷേധം തീരസംരക്ഷണ സമിതി പ്രവർത്തകരെ ഇറക്കിവിട്ടു.

കളക്ടറുടെ ചർച്ചയിൽ പ്രതിഷേധം തീരസംരക്ഷണ സമിതി പ്രവർത്തകരെ ഇറക്കിവിട്ടു.

എറണാകുളം: ശക്തമായ കടൽ ക്ഷോഭത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് അടിയന്തിര സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽനിന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രതിനിധികളെ ജില്ലാ കളക്ടർ ഇറക്കിവിട്ടു. രാവിലെ 9.30ന് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക മായി ക്ഷണം കിട്ടിയതിനെ തുടർന്നാണ്‌ പ്രദേശവാസികൾ ഉൾപ്പെടെ എഴുപേർ യോഗത്തിനെത്തിയത്. നാളുകളായി നടന്ന ചർച്ചകളൊന്നും ഫലം കണ്ടിട്ടില്ലെന്നും ജിയോ ട്യൂബുകളുടെ നിർമ്മാണം നിലച്ചതിനെ തുടർന്ന് അടിയന്തിര സുരക്ഷ ഒരുക്കാനെന്ന പേരിൽ തീരത്ത് എത്തിച്ച ജിയോ ബാഗുകളുടെ നിർമ്മാണവും പ്രഹസനമാണെന്നും ഉദ്ദ്യോഗസ്ഥർ തെറ്റായ വിവരങ്ങളാണ് കളക്ടറെ ധരിപ്പിക്കുന്നതെന്നും ബോധിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കളക്ടർ ക്ഷുഭിതനാവുകയും തീരസംരക്ഷണ സമിതി പ്രതിനിധികളോട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതിനിധികൾ ഇറങ്ങി പോകാൻ വിസമ്മതിക്കുകയും കളക്ടർ തീരത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ക്ഷമ കാണിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും ഉദ്‌ദ്യോഗസ്ഥരേയുമായി മീറ്റിംഗ് തുടരേണ്ടതുണ്ടെന്നും നിങ്ങൾ ഇറങ്ങി പോകണമെന്നും കളക്ടർ നിലപാടെടുത്തതിനെ തുടർന്ന് പ്രതിനിധികൾ യോഗത്തിൽ നിന്നും ഇറങ്ങി പോരുകയാണുണ്ടായത്. സംഘത്തിൽ പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കോർഡിനേറ്റർ ഫാ.മൈക്കിൾ പുന്നക്കൽ ഒ.സി.ഡി., ഫാ. സാംസൻ ആഞ്ഞിലിപറമ്പിൽ, ഫാ.അലക്സ് കൊച്ചിക്കാരൻ, ബാബു കാളിപ്പറമ്പിൽ, എം.എൻ.രവികുമാർ, ആന്റോജി കളത്തുങ്കൽ, റോബൻ കുട്ടപ്പശ്ശേരി എന്നിവരാണ് ഉണ്ടായിരുന്നത്. ദുരന്തമനുഭവിക്കുന്ന ജനങ്ങളെ വിളിച്ചു വരുത്തി അവഹേളിച്ച കളക്ടറുടെ നടപടിയിൽ പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി പ്രതിഷേധിക്കുന്നതായി തീരസംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽ ഫിൻ അറിയിച്ചു.


Related Articles

നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെ: ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ

കൊച്ചി: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ്കളത്തിപ്പറമ്പിൽ. ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്

ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണവുമായി സഹകരിക്കും. ചര്‍ച്ചകളിലൂടെ വിവേകപൂര്‍ണമായി പ്രശ്‌നം പരിഹരിക്കണം. ഭീകരാക്രമണത്തില്‍

സ്വവര്‍ഗരതി സമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കും

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന പരമോന്നത കോടതിയുടെ നിലപാട് കുടുംബവ്യവസ്ഥയുടെ തായ്‌വേരറുക്കും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി അസാധുവാക്കിയിരിക്കുകയാണ്. 158

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*