Breaking News

കളമശേരി ലിറ്റില്‍ ഫ്ലവറില്‍ ഇനി വെല്‍ഡര്‍ റോബോട്ട്

കളമശേരി ലിറ്റില്‍ ഫ്ലവറില്‍ ഇനി വെല്‍ഡര്‍ റോബോട്ട്

വെല്‍ഡിംഗ് മേഖലയിലെ അതിവിദഗ്ദനായ ഒരു ജോലിക്കാരന്‍ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന ജോലി കളമശേരി ലിറ്റില്‍ ഫഌവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പുതിയവെല്‍ഡര്‍ ഇനി നിമിഷങ്ങള്‍ കൊണ്ട് തീര്‍ക്കും. അത്ഭുതപ്പെടേണ്ട, ഇന്ദ്രജാലമോ, സൂത്രവിദ്യയോ ഒന്നുമല്ലേ…. ഓസ്‌ട്രേലിയയില്‍ നിന്നും കേരളത്തിലെത്തിയ ഒരു റോബോട്ട് ആണ് ആ താരം. സംസ്ഥാനത്ത് ആദ്യമായാണ് സാങ്കേതിക തൊഴില്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വെല്‍ഡിംഗ് റോബോട്ടിന്റെ സാന്നിധ്യം. ഏത് ദിശയിലേക്കും ചാഞ്ഞും ചരിഞ്ഞും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും റോബോട്ട് വെല്‍ഡിംഗ് നടത്തുന്നത് തന്നെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണ്.
പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എവിടെയിരുന്നുവേണമെങ്കിലും റോബോട്ടിന്റെ നിയന്ത്രണം സാധ്യമാണ്. ഒന്നേകാല്‍ കോടി രൂപയോളം ചെലവഴിച്ചാണ് ഓസ്‌ട്രേലിയയിലെ ഫ്രോണിയസ് കമ്പനിയില്‍ നിന്നും ഈ വിദഗ്ദതൊഴിലാളിയെ ലിറ്റില്‍ഫ്ലവര്‍ സ്വന്തമാക്കിയതെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ജോബി അശീതുപറമ്പില്‍ പറഞ്ഞു. ഏപ്രില്‍ 16 ന് നടന്ന ചടങ്ങില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് വെല്‍ഡിംഗ് റോബോട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്.
ലളിതമായ ആപ്ലിക്കേഷനും വേഗതയേറിയ തീരുമാനവും ഈ സംവിധാനത്തിലൂടെ ഗുണമേന്മ ഉറപ്പുവരുത്തുകയും ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരത്തെ വെല്‍ഡിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും റോബോട്ടിക് വെല്‍ഡിംഗ് പരിശീലനം സുഖമമായി നടത്താവുന്നതാണ്. സാങ്കേതിക മേഖലകളില്‍ റോബോട്ടുകളുടെ സാന്നിധ്യം തൊഴിലാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്നു എന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
ഇത്തരം റോബോട്ടുകളുടെ പ്രവര്‍ത്തനം പരിശീലിപ്പിക്കുവാനുള്ള കഴിവ് വിദ്യാര്‍ഥികള്‍ നേടിയെടുക്കുന്നതുവഴി തൊഴിലിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുന്നത്. വ്യവസായ മേഖലകളും അക്കാദമിയും തമ്മിലുള്ള പാലമായാണ് ലിറ്റില്‍ഫഌവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ക്ലൗഡ് റോബോട്ടിക്ക് സംവിധാനത്തിലൂടെയും ഒന്നിലധികം റോബോട്ടുകളെ ഒരുസമയത്ത് ഉപയോഗിക്കുവാനും സാധിക്കും. വെര്‍ച്ച്വല്‍ വെല്‍ഡിംഗ് സാങ്കേതിക വിദ്യാഭ്യാസവും ഇതോടൊപ്പം ലിറ്റില്‍ഫഌവറില്‍ ആരംഭിച്ചിട്ടുണ്ട്.
കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായരാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വെല്‍ഡിംഗ് റോബോട്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിര്‍വഹിച്ചു. സ്‌കില്‍ ഡവലപ്പ്‌മെന്റ് ഓന്‍ട്രപ്രണര്‍ഷിപ് മന്ത്രാലയം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ഡി. ലാഹിരി, സ്‌കില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എഫ്. ജോസഫ് എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ പ്രമുഖ വ്യവസായ പ്രമുഖര്‍ക്കുമുന്നില്‍ റോബോട്ടിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിനായി ബിസിനസ് മീറ്റും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ലിറ്റില്‍ഫഌവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ജോബി അശീതുപറമ്പില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിനോ ജോര്‍ജ്ജ് കടുങ്ങാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

പ്രതിയാകുന്നത് പൂവന്‍കോഴികള്‍ മാത്രമല്ല സര്‍!

എന്തിനെക്കുറിച്ച് പറയുന്നു എന്നതു പോലെ പ്രധാനപ്പെട്ടതാണല്ലോ എങ്ങനെ പറയുന്നുവെന്നതും. ‘ക്രിസ്തമസിന്റെ തലേന്നാള്‍ ചെലവായ മദ്യം’ എന്ന വാര്‍ത്ത അത്ര നിഷ്‌കളങ്കമായ ഭാഷാപ്രയോഗമല്ല. സകലമാന മദ്യപന്മാരും ക്രിസ്മസില്‍ തടിച്ചുകൂടി

ബാലാമിന്റെ അന്ത്യം

ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു.

ദേശാഭിമാനി ന്യൂസ്എഡിറ്ററെ മര്‍ദിച്ച സിഐയെ സ്ഥലമാറ്റി

തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ്എഡിറ്ററെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റി. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐ എ.വി.ദിനേശനെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. കെ.വി.പ്രമോദനാണ് പുതിയ ചക്കരക്കല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*