‘കളിയിലെ കാര്യങ്ങള്‍’ പാപ്പായുടെ പുസ്തകം പ്രകാശിതമായി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ കളിയിലെ കാര്യങ്ങള്‍ എന്ന പുസ്്തകം പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 7-ന് റോമില്‍ ”ഫാവോ”യുടെ ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും ഫുട്ബോള്‍ താരങ്ങളും പങ്കെടുത്തു. കളിയും കായികാഭ്യാസവും എപ്രകാരം അനുദിന ജീവിത നന്മയുടെ ഭാഗമാക്കാമെന്നു പറയുന്ന പാപ്പാ, അത് ജീവതം തന്നെയാണെന്നും, ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓട്ടമാണ് കളികളെന്നും ഗ്രന്ഥത്തില്‍ ലളിതമായ ഭാഷയില്‍ വശ്യഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. 124 പേജുകളുള്ള പുസ്തകത്തിന് 5 യൂറോ, 350 രുപയാണ് വില. ഇപ്പോള്‍ ഇറ്റാലിയനിലും സ്പാനിഷിലും പുറത്തുവന്ന പുസ്തകം ഉടനെ ഇതര ഭാഷകളിലും ലഭ്യമാക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അന്തര്‍ദേശീയ ദേശീയ കായിക താരങ്ങള്‍ക്കും, രാജ്യാന്തര ഫുട്ബോള്‍ ടീമുകള്‍ക്കും, ചിലപ്പോള്‍ കുട്ടികള്‍ക്കുമായി കായിക വിനോദത്തെക്കുറിച്ചും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണങ്ങളുടെ ഗഹനവും കലാമൂല്യമുള്ളതുമായ അവതരണമാണ് വത്തിക്കാന്‍ മുദ്രണാലയം സെപ്തംബര്‍ 7-ന് റോമില്‍ പ്രകാശനംചെയ്ത ”കളിയിലെ കാര്യങ്ങള്‍” (ങമേേലൃശെ ശി ഏശീരരീ) എന്ന് വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ പ്രസ്താവന അറിയിച്ചു.
കളികളിലെ ക്രമത്തെക്കുറിച്ചും, അതിന്റെ യഥാര്‍ത്ഥമായ ചൈതന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ചും, യുവാവായിരുന്നപ്പോള്‍ ഫുട്ബോളുമായി കളിക്കളത്തില്‍ ഇറങ്ങിയിട്ടുള്ള പാപ്പാ പറയുന്ന വാക്കുകള്‍ രസകരമാണ്. അര്‍ജന്റീനയിലെ അജപാലകനായിരിക്കെ ബര്‍ഗോളിയോ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഉപദേശകനും കുമ്പസാരക്കാരനുമായി പ്രവര്‍ത്തിച്ചിട്ടുള്ളതും വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ പത്രാധിപര്‍, അലസാന്ത്രോ ജിസ്സോത്തി പ്രസ്താവനയില്‍ അനുസ്മരിച്ചു.
Related
Related Articles
പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണം – മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: പൊതുവിദ്യാഭ്യാസരംഗത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ബിസിസി കൊല്ലം രൂപത സംഘടിപ്പിച്ച കണ്വന്ഷന് ഉദ്ഘാടനം
ജീവനാദം മനോരമയെക്കാള്‍ മികച്ചത് ജോസഫ് കരിയില്‍ പിതാവിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നു
കൊച്ചി :ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 15 ാം വാര്‍ഷികത്തൊടാനുബന്ധിച്ച് നടന്ന ജീവനാദം നവവത്സര പതിപ്പ് 2021 ന്റെ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ്
ആരാണ് റോമന്‍ കത്തോലിക്കര്‍?
റോമന്‍ കത്തോലിക്കരെന്നാല്‍ സീറോ മലബാര്‍ സഭയില്പെട്ടവരാണെന്നാണ് കേരളത്തില്‍ പൊതുവേ കരുതിപ്പോരുന്നത്. സാധാരണക്കാരായ സീറോ മലബാറുകാരും ലത്തീന്‍കാരും ഇതുതന്നെ വിശ്വസിച്ചുപോരുന്നു. പത്രങ്ങളിലെ വിവാഹപരസ്യങ്ങളില്‍ സീറോ മലബാറുകാരെയാണ് റോമന്‍ കത്തോലിക്കരായി