കഷ്ടപ്പെടുന്നവര്‍ക്കാശ്വാസമായി കൊല്ലം രൂപതയുടെ ക്യു.എസ്.എസ്.എസ്

കഷ്ടപ്പെടുന്നവര്‍ക്കാശ്വാസമായി കൊല്ലം രൂപതയുടെ ക്യു.എസ്.എസ്.എസ്

കൊവിഡ് വ്യാപനം തുടങ്ങും മുമ്പേ സാനിറ്റൈസറിന്റെ ആവശ്യകത മുന്‍കൂട്ടി അറിഞ്ഞ് കൊല്ലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണവും പരിശീലനവും തുടങ്ങി. ക്യു.എസ്.എസ്.എസും ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജും സംയുക്തമായാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണ പരിശീലനം നടത്തിയത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജിലെ പോളികെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് വിഭാഗത്തിലെ അസി. പ്രൊഫ. പ്രഭ ജെ, പ്രൊഫ. സുമി, പ്രൊഫ. തുഷാര പി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസും നിര്‍മാണ പരിശീലനവും നടന്നത്.
ക്യു.എസ്.എസ്.എസ്. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.അല്‍ഫോണ്‍സ് എസ് ‘ ബ്രേക്ക് ദ് ചെയിന്‍’ കാമ്പയിന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരും ആരോഗ്യ വകുപ്പും ജനങ്ങളുടെ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന എല്ലാ പരിപാടികളിലും ക്യു.എസ്.എസ്.എസ്. പ്രവര്‍ത്തകരുടെ കൂട്ടായ സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രൂപതയുടെ സാമൂഹ്യസേവന സംഘടനയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിനായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ വിതരണം നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ക്യു.എസ്.എസ്.എസ്. അസി. ഡയറക്ടര്‍ ഫാ. ജോ ആന്റണി അലക്സ് നന്ദി അര്‍പ്പിച്ചു.

ബ്രേക്ക് ദ് ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൗജന്യമായി ഹാന്‍ഡ് സാനിറ്റൈസറും മാസ്‌ക്കും വിതരണം ചെയ്തു. കൊല്ലം റയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ബീച്ച്, കൊല്ലം ഹാര്‍ബര്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍, പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യു.എസ്.എസ്.എസ്. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ്, അസി. ഡയറക്ടര്‍ ഫാ. ജോ ആന്റണി അലക്സ്, മാനേജര്‍ സിസ്റ്റര്‍ അര്‍ച്ചനാ മേരി എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റാഫ് അംഗങ്ങളാണ് സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തത്.


കെഎസ്ആര്‍ടിസി ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സാനിറ്റൈസര്‍ ബോട്ടില്‍ നല്‍കുകയും, യാത്രക്കാര്‍ക്ക് കൈകള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യമൊരുക്കുകയും അവര്‍ക്ക് ധരിക്കുവാനുള്ള മാസ്‌ക്ക് നല്‍കുകയും ചെയ്തു. ലോക്ഡൗണ്‍ ആരംഭിച്ചതോടെ തൊഴിലില്ലാതായ ആല്‍ത്തറമൂട് കോളനി നിവാസികള്‍ക്ക് ഫാ. അല്‍ഫോണ്‍സിന്റെ നേതൃത്വത്തില്‍ അരി വിതരണം നടത്തി. സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചപ്പോള്‍ കൊല്ലം കോര്‍പറേഷന്റെ കീഴിലുള്ള കമ്യൂണിറ്റി കിച്ചണിലേക്ക് പലചരക്ക് സാധനങ്ങള്‍ നല്കി. മേയര്‍ ഹണി ബെഞ്ചമിന് കിറ്റ് കൈമാറി ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം നിര്‍വഹിച്ചു.

ഒറ്റപ്പെട്ട് കഴിയുന്നവര്‍, വിധവകള്‍, ഏകസ്ഥര്‍, വൃദ്ധര്‍, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു എന്നിവര്‍ക്ക് പൊതിച്ചോറ് വിതരണം നടത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തി. പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഓണ്‍ലൈനിലൂടെ ചര്‍ച്ച ചെയ്ത് പരിഹാരനിര്‍ദേശങ്ങള്‍ നല്കി. പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. ആറു രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പേരാണ് ഈ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. കൊല്ലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഈ സംരംഭം തങ്ങള്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രവാസികള്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനായി കൗണ്‍സലിംഗ് ഏര്‍പ്പെടുത്തി.


ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ മിഷന്‍ കൊവിഡ്19ന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാസ് എം.എസ്.എം പ്രോജക്ടിന്റെയും, ലാസ് ട്രാന്‍സ്ജെന്‍ഡര്‍ പ്രൊജക്ടിന്റെയും ഗുണഭോക്താക്കള്‍ക്ക് കിറ്റ് വിതരണം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ തീരദേശത്ത് പ്രതിരോധവും സുരക്ഷയും ഒരുക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമിട്ടു. തീരദേശത്ത് വസിക്കുന്ന എല്ലാ കുടുംബങ്ങളിലേക്കും മാസ്‌ക്ക്, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ എത്തിച്ചുനല്‍കുന്നതാണ് ഈ പദ്ധതി. വൃക്തിശുചിത്വം പാലിക്കുവാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു. വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ, ക്യു.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ് എസ്, അസി. ഡയറക്ടര്‍ ഫാ. ജോ ആന്റണി അലക്സ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. മത്സ്യസംഘം പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, തീരദേശരൂപത വികാരിമാര്‍, കെസിവൈഎം എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

മനസ് തളരാതെ
മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ക്യുഎസ്എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഴുകുതിരി നിര്‍മാണ യൂണിറ്റിലെ ഭിന്നശേഷിയുള്ള യുവതികള്‍ തങ്ങളുടെ വരുമാനത്തില്‍ ഒരു പങ്ക് സംഭാവന നല്കി. തങ്ങളുടെ ദുരിതങ്ങളുടെയും ഇല്ലായ്മയുടെയും ഇടയിലായിരുന്നു മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ ശ്രമിച്ചത്. വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ക്യുഎസ്എസ്എസ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ തുക ഏറ്റുവാങ്ങി. നല്ല മനസുകള്‍ക്കു നന്ദി പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ യുവതികള്‍ക്കും പലവ്യഞ്ജന കിറ്റുകള്‍ നല്കി.

അന്തര്‍ദേശീയ നഴ്സസ് ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സുമാരെ ഭക്ഷണകിറ്റ് നല്കി ആദരിച്ചു. ആര്‍പി മാളിന്റെ സഹകരണത്തോടെയായിരുന്നു വിതരണം. മഹാമാരിയുടെ കാലത്ത് നഴ്സുമാര്‍ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് ക്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ് എസ് പറഞ്ഞു. സുപ്രണ്ട് ഡോ. വസന്തദാസ് കിറ്റ് ഏറ്റുവാങ്ങി. ക്യുഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോ ആന്റണി അലക്സ് ആശംസ നേര്‍ന്നു.
കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കൊല്ലത്തെ അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷകിറ്റും ഭക്ഷ്യകിറ്റും വിതരണം ചെയ്തു. കൊല്ലം കോര്‍പറേഷന്‍ ഓഫീസില്‍ കാലുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നഹാന്‍ഡ്ഫ്രീ സാനിറ്റൈസര്‍ സ്റ്റാന്‍ഡ് ക്യു.എസ്.എസ്എസ് സ്ഥാപിച്ചു. കൊല്ലം രൂപത ആവിഷ്‌കരിച്ച ഹരിതം പദ്ധതിക്ക് ക്യൂഎസ്എസിന്റെ നേതൃത്വത്തില്‍ തങ്കശേരിയില്‍ തുടക്കം കുറിച്ചു. കൃഷി നമ്മുടെ സംസ്‌കാരത്തി
ന്റെ ഭാഗമാകണമെന്ന് പദ്ധതിയുടെ ഉദ്ഘാടനം മുകേഷ് എംഎല്‍എയുമായി ചേര്‍ന്ന് നിര്‍വഹിച്ചുകൊണ്ട് ബിഷപ് ഡോ. പോള്‍ മുല്ലശേരി പറഞ്ഞു. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹരിതം പദ്ധതി നടപ്പിലാക്കും. പ്രവാസികള്‍ക്കായി ക്യുഎസ്എസ്എസും കൊട്ടിയം ആനിമേഷന്‍ സെന്ററും ചേര്‍ന്ന് കൊറോണ ക്വാറന്റൈന്‍ സെന്ററുകള്‍ ഒരുക്കി. മാവേലിക്കരയിലെ 24 കോള്‍പിംഗ് ഗ്രൂപ്പുകളില്‍ നിന്നു തെരഞ്ഞെടുത്ത 120 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. മാവേലിക്കര ഫൊറോന വികാരി ഫാ. അമല്‍രാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്യൂഎസ്എസ്എസ് അസിസിറ്റന്റ് ഡയറക്ടര്‍ ഫാ. ജോ ആന്റണി അലക്സ്, മാവേലിക്കര കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ട്രീസ്റ്റ എന്നിവര്‍ സംബന്ധിച്ചു.


Related Articles

അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ഒരുക്കി ഇഎസ്എസ്എസ്

എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇഎസ്എസ്എസ്

ഗജ ചുഴലിക്കാറ്റ് തീരം തൊട്ടു

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. നാഗപട്ടണത്തിനും വേദരണ്യത്തിനും ഇടയ്ക്കുള്ള തീരപ്രദേശത്താണ് ഗജ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചത്. 4 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട് വൈദ്യുതാഘാതമേറ്റാണ് രണ്ടുപേർ

കുറ്റവും ശിക്ഷയും

രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്ന് നല്കപ്പെടുന്ന ഒന്നല്ല

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*