കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എറണാകുളം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് 2017-18 അദ്ധ്യയന വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സംസ്ഥാനതല അദ്ധ്യാപക അവാര്‍ഡിന് എല്‍.പി. വിഭാഗത്തില്‍ കെ. സി ജേക്കബ് (ഹെഡ്മാസ്റ്റര്, എംഎസ്സി സ്കൂള്‍സ്, കണ്ണംകോട്, തിരുവനന്തപുരം മേജര്‍ അതിരൂപത), യു.പി. വിഭാഗത്തില്‍ സിസ്റ്റര്‍ മോളിക്കുട്ടി തോമസ് (ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍, നെടുങ്കണ്ടം, ഇടുക്കി രൂപത), ഹൈസ്കൂള്‍ വിഭാഗത്തില്‍ ജെസി ഇ. സി (ഹെഡ്മിസ്ട്രസ്, ഒഎല്എഫ്ജിഎച്ച്എസ് മതിലകം, കോട്ടപ്പുറം രൂപത), ഹര് സെക്കന്‍ഡറി വിഭാഗത്തില്‍ എന്‍. ഡി സണ്ണി (പ്രിന്‍സിപ്പാള്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അങ്ങാടിക്കടവ്, തലശേരി അതിരൂപത) എന്നിവര്‍ അര്‍ഹരായി. മികച്ച രൂപതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് തലശേരി കോര്‍പറേറ്റ് മാനേജ്മെന്റ് കരസ്ഥമാക്കി.
അദ്ധ്യാപകര്‍ക്കായി നടത്തിയ ഉപന്യാസമത്സരത്തില് ബിന്ദു പീറ്റര്‍ കെ. (സെന്റ് തോമസ് എച്ച്എസ്എസ് തോപ്പ്, തൃശൂര്‍), ജെന്നിഫര്‍ ജോഷി (നിര്‍മ്മല കോണ്‍വെന്റ് യുപി സ്കൂള്‍, അയ്യന്തോള്‍, തൃശൂര്‍), റോസി. എ. എഫ് (സെന്റ് തോമസ് എച്ച്എസ്എസ് തോപ്പ്, തൃശൂര്‍) എന്നിവര്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അവര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനം 2018 മാര്‍ച്ച് 17ന് ചങ്ങനാശേരിയില്‍ നടക്കുന്ന അദ്ധ്യാപകരുടെ സംസ്ഥാന കണ്‍വന്‍ഷനില്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് കരിവേലിക്കല്, പ്രസിഡന്റ് സാലു പതാലില്‍, സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ അറിയിച്ചു.
Related
Related Articles
ഓഖി കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാര്‍ഥ്യത്തിന് നിരക്കാത്തതും – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ഓഖി ഫണ്ടില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കെആര്‍എല്‍സിസി-കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്
ഫാ. ജോഷി കല്ലറക്കല്‍ പൗരോഹിത്യരജതജൂബിലി നിറവില്‍
കോട്ടപ്പുറം: മതിലകം സെന്റ് ജോസഫ്സ് ലത്തീന്‍ പള്ളി വികാരി ഫാ. ജോഷി കല്ലറയ്ക്കല്‍ പൗരോഹിത്യരജതജൂബിലിയുടെ നിറവില്‍. 28ന് വൈകീട്ട് 4 മണിക്ക് മതിലകം പള്ളിയില്‍ കൃതജ്ഞതാ ദിവ്യബലി
ചെല്ലാനത് പഞ്ചായത്ത് ഓഫീസ് ജനങ്ങള്‍ ഉപരോധിച്ചു
കൊച്ചി: കടല്‍ക്ഷോഭം നേരിടാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ചെല്ലാനം തീരവാസികളുടെ വന്‍ പ്രതിഷേധപ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും. പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്നുനടത്തിയ യോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ജിയോ