കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു:ട്രൂഡോ ഐസൊലേഷനില്‍

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു:ട്രൂഡോ ഐസൊലേഷനില്‍

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്.

അതേസമയം, ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

ബ്രിട്ടനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.കാനഡയില്‍ ഏകദേശം 103 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


Related Articles

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന്‍ ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച

സ്പ്രിംഗ്ലര്‍ സേവനം സൗജന്യം; ചോര്‍ച്ചയ്ക്ക് പഴുതില്ല: ഐടി സെക്രട്ടറി

  തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് സ്പ്രിംഗ്ലര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം.ശിവശങ്കര്‍ വ്യക്തമാക്കി. വികസിത രാജ്യങ്ങളില്‍പോലും മരണനിരക്ക്

തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പ്രളയദുരന്തത്തിനുശേഷം അതിജീവനത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയില്‍ തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി നടത്തണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*