Breaking News

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര


വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. സന്ദേശയാത്ര കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ കളക്ടര്‍ പി.കെ.സുധീര്‍ ബാബു ഫഌഗ് ഓഫ് ചെയ്തു. സാംക്രമികരോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്തുണ നല്കുന്ന സമൂഹം ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ഡെന്നീസ് ജോസഫ് കണ്ണമാലില്‍ സ്വാഗതമാശംസിച്ചു. ജലയാത്രയും ഉദേശ്യലക്ഷ്യങ്ങളും അദ്ദേഹം വിവരിച്ചു. സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍, ഡെപ്യൂട്ടി ഡിഎംഒ പി. എന്‍ വിദ്യാധരന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍ദ്രം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജയ് മോഹന്‍, കോട്ടയം നഗരസഭാഗംങ്ങളായ സനല്‍ കാണക്കാരി, ഷൈലജ ദിലീപ്കുമാര്‍, ആശാകിരണം കോ-ഓര്‍ഡിനേറ്റര്‍ പ്രമീല ജോര്‍ജ്, മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി എന്നിവര്‍ സംസാരിച്ചു. സന്ദേശയാത്രയില്‍ പാറോച്ചാല്‍, കാഞ്ഞിരം, ഒന്‍പതിനായിരം, വെട്ടിക്കാട് എന്നിവിടങ്ങളില്‍ ജാഥാ, ക്യാപ്റ്റന്‍ ഫാ. ഡെന്നീസ് ജോസഫ് കണ്ണമാലിന് പ്രദേശവാസികള്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ബോധവത്ക്കരണ ക്ലാസുകള്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹനന്‍, നഗരസഭാപ്രതിപക്ഷനേതാവ്, സി.എന്‍ സത്യനേശന്‍, മുന്‍നഗരസഭാധ്യക്ഷന്‍ എം.പി.സന്തോഷ്‌കുമാര്‍, തിരുവാര്‍പ് പഞ്ചായത്തംഗങ്ങളായ പി.ആര്‍ സുഭദ്ര, ഷേര്‍ളി പ്രസാദ്, ആശാ ഷിനില്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു. പാറോച്ചാല്‍, കാഞ്ഞിരം, ഒന്‍പതിനായിരം, വെട്ടിക്കാട് എന്നിവിടങ്ങളില്‍ അസി. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ., ഡോ. വി.എന്‍. വിദ്യാധരന്‍ ക്ലാസുകള്‍ നയിച്ചു. കാഞ്ഞിരത്ത് എസ്എന്‍ഡിപി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും പ്രചരണ ജാഥയുടെ ഭാഗമായി.
കുമരകത്ത് നടന്ന സമാപന സമ്മേളനം ഫാ. ഡെന്നീസ് ജോസഫ് കണ്ണമാലിലിന്റെ അധ്യക്ഷതയില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവനും, ആരോഗ്യവുമായി ബന്ധപ്പെട്ട വലിയൊരു ഘടകമാണ് ജലം. വായു, മണ്ണ് എന്നിവയ്‌ക്കൊപ്പം ജലവും വന്‍തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ശബ്ദമലിനീകരണവും ഇന്നിന്റെ പ്രശ്‌നമാണ്. ജലമാര്‍ഗമുള്ള ഈ പ്രചരണയാത്ര ആ നിലയ്ക്ക് പ്രസക്തിയുള്ളതാണ്.
മാരകരോഗങ്ങളെ ചെറുക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം നമ്മുടെ ആത്മീയതയും ചേര്‍ത്തുവയ്ക്കണം. അപ്പോള്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. സ്റ്റീഫന്‍ പണ്ടാരപ്പള്ളില്‍, കുമരകം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സഖറിയാ. വിഎസ്എസ്എസ് വൈസ് പ്രസിഡന്റ് ജോസ് പി. ചാക്കോ എന്നിവര്‍ സംസാരിച്ചു. ഡോ. വി. എന്‍ വിദ്യാധരന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കി. കുമരകം ജനകീയ വികസന സമിതി പ്രസിഡന്റ് ഫാ. സുഭാഷ് മാത്യു വ്യാക്കഴ സ്വാഗതവും വിഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ നന്ദിയും പറഞ്ഞു. ജോസ് ഇരുപത്താറില്‍ചിറ, ജിജോ കുളത്തോട്ടില്‍, ഷാര്‍ലിന്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വേളൂര്‍, കുമരകം എന്നിവിടങ്ങളിലെ ഇടവക, ജനകീയ വികസനസമിതിയംഗങ്ങള്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍, ആശാകിരണം സന്നദ്ധപ്രവര്‍ത്തകര്‍, സംഘാംഗങ്ങള്‍, ആനിമേറ്റര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പ്രചരണ പരിപാടിയില്‍ പങ്കെടുത്തു. ജലയാത്രയ്‌ക്കൊപ്പം വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും കരമാര്‍ഗം സന്ദേശയാത്രയെ അനുധാവനം ചെയ്തു.
യാത്രയ്ക്കു മുന്നോടിയായി എല്ലാ കേന്ദ്രങ്ങളിലും കോട്ടയം കമ്യൂണിക്കേഷന്‍സിലെ കലാകാരന്മാര്‍ സംഗീതപരിപാടി അവതരിപ്പിച്ചു.


Related Articles

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പഠനശിബിരം നടത്തി

കൊല്ലം: കേരള ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പഠനശിബിരം സംഘടിപ്പിച്ചു. ജാതിവ്യവസ്ഥയില്‍ രൂപപ്പെട്ട ഇന്ത്യന്‍ സമൂഹത്തില്‍ ജാതികൊണ്ട് മുഖ്യധാരാപ്രവേശനം ലഭിക്കാതെ

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ഒരു അഡാര്‍ പെറ്റ് സ്റ്റോറി

പക്ഷികളോടുള്ള ഇഷ്ടം ജോമോന്‍ എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്‌ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ജോമോന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*