കോട്ടപ്പുറത്ത് കാരുണ്യഭവനത്തിന് തറക്കല്ലിട്ടു

കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മദ്ധ്യസ്ഥതിരുനാളിന്റെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് പണിതു നല്‍കുന്നതിന്റെ തറക്കല്ലിടല്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍, ഫാ. ജയിംസ് അറക്കത്തറ, മതബോധന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജര്മയിന്, പിടിഎ പ്രസിഡന്റ് ഷിജോ വെളിയത്ത്, സാമൂഹ്യ ശുശ്രൂഷാസമിതി കണ്‍വീനര്‍ സേവ്യര്‍ കൂളിയത്ത്, കേന്ദ്ര സമിതി പ്രസിഡന്റ് ജോണ്സണ് വാളൂര്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി അനീഷ് റാഫേല്‍ പള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പണിതു നല്കുന്ന അഞ്ചാമത്തെ കാരുണ്യഭവനത്തിനാണ് തറക്കല്ലിട്ടത്.
Related
Related Articles
മരണം: പിതൃഭവനത്തിലേക്കുള്ള മടക്കയാത്ര
”കര്‍ത്താവ് ജീവന് എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യുന്നു.” പഴയ നിയമത്തിലെ അവസാനത്തെ ന്യായാധിപനായ സാമുവല്‍ 1:2-6ല്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്യമാണിത്. നിയമാവര്‍ത്തനം 32:39-ല്‍
മരുഭൂമിയിലും നടുക്കടലിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി
പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങളില്‍ കഴിയുന്ന 32 ലക്ഷം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം 175 ലക്ഷം വരുന്ന ഇന്ത്യക്കാരാണ്. കൊറോണവൈറസ്