കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

 

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ.

1947 ല്‍ വിശുദ്ധ മരിയ ഗോരേത്തിയെ പയസ് പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അമ്മ അസൂന്ത അവിടെ സന്നിഹിതയായിരുന്നു. അതിനുശേഷം നടന്ന വാഴ്ത്തപ്പെട്ട, വിശുദ്ധ പദപ്രഖ്യാപനത്തിലൊരിടത്തും മാതാപിതാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണറിവ്.

കൊച്ചി രൂപതയില്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടന്ന പ്രകാശന കര്‍മ്മത്തില്‍ കാര്‍ലോയുടെ അമ്മ ഗ്രന്ഥകര്‍ത്താവ് സെലസ്റ്റിന്‍ കുരിശിങ്കലിനെ അഭിനന്ദിച്ചുകൊണ്ടും താന്‍ ഇന്ത്യയില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കിയും തന്റെ മകന്റെ വിശുദ്ധജീവിതം ഏവരും മാതൃകയാക്കണേ എന്ന പ്രാര്‍ത്ഥനയോടുമാണ് സന്ദേശം അറിയിച്ചത്
“വളരെ ചെറുപ്പത്തില്‍ ഒരവധിക്കാലത്ത് ഞാന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. കാര്‍ലോയ്ക്ക് ഇന്ത്യയില്‍ വരാന്‍ ഇഷ്ടമായിരുന്നു. അവന്റെ സുഹൃത്ത് രാജേഷ് വഴി അവന് ഇന്ത്യയെ നന്നായി അറിയാമായിരുന്നു. ( ഈ രാജേഷ് മഹർ മുന്‍പ് ബ്രാഹമണനായിരുന്നു. കാര്‍ലോയുടെ ജീവിതം കണ്ട് കാര്‍ലോയുടെ 13-ാം വയസില്‍ രാജേഷ് ക്രിസ്തുമതം സ്വീകരിച്ചു). കാര്‍ലോയുടേത് ലളിതമായ ആത്മീയതയായിരുന്നു. അത് ആര്‍ക്കും പിന്തുടരാന്‍ എളുപ്പമാണ്. എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ദിവ്യകാരുണ്യ ആരാധനയോടുള്ള ഭക്തി വര്‍ധിപ്പിക്കാനും ഈ പുസ്തകം ഏവരെയും സഹായിക്കട്ടെ”യെന്ന് കാര്‍ലോയുടെ അമ്മ അന്തോണിയ തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് സന്ദേശം. കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകാംഗം റവ. ഫാ. ജോസഫ് കോച്ചേരിൽ വഴിയാണ് കാർലോയുടെ അമ്മയുടെ സന്ദേശം ലഭിച്ചത്.

കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി ജനറല്‍, കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി റവ. ഫാ. തോമസ് തറയില്‍ പുസ്തകം പ്രകാശനം ചെയ്തു. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകവികാരി മോണ്‍. ആന്റണി കൊച്ചുകരിയില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത പി.ആര്‍.ഒ ജോണി പുതുക്കാട്ട് ആശംസ പറഞ്ഞു. കെ.എല്‍.സി.എ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍ ഗ്രന്ഥകര്‍ത്താവ് സെലസ്റ്റിന്‍ കുരിശിങ്കലിനെ പൊന്നാടയണിയിച്ചു. കല്ലഞ്ചേരി പള്ളി വികാരി ഫാ. ആന്റണി കാട്ടിപറമ്പില്‍ സ്വാഗതവും സെലസ്റ്റിന്‍ കുരിശിങ്കല്‍ നന്ദിയും പറഞ്ഞു.

13 അധ്യായങ്ങളിലായി വാഴ്ത്തപ്പെട്ട കാർലോയുടെ ജീവിതം അതേപടി ഒപ്പിയെടുത്തിരിക്കുകയാണ് ഈ പുസ്തകത്തിൽ. ഒപ്പം കാർലോയുടെ അമ്മയുമായി നടത്തിയ അഭിമുഖവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ തവണ മനസ്സിരുത്തി ഈ പുസ്തകം വായിച്ചാൽ ഏതൊരാളിലും ഈ 15 വയസ്സുകാരൻ വലിയ മാറ്റമുണ്ടാക്കും.

ജന്മദിനം, ആദ്യകുര്‍ബാന, സ്ഥൈര്യലേപന സ്വീകരണം തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും സമ്മാനമായി നൽകാവുന്ന ഒരുത്തമ പുസ്തകമാണിത്.ഒപ്പം മതാധ്യാപകന്‍, യുവജന നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ പുസ്തകം വഴികാട്ടിയും ഉത്തമ നേതൃത്വസഹായിയും ആകും. പോസ്റ്റൽ ചാർജ് അടക്കം 140 രൂപ വിലയുള്ള, 252 പേജുകളുള്ള എത്ര പുസ്തകം വേണമെങ്കിലും വി.പി പോസ്റ്റായി വീട്ടിലെത്തും. – പുസ്തകം ആവശ്യമുള്ളവർ 9846333811 വാട്‌സാപ്പ് നമ്പറില്‍ ആഡ്രസ് അയക്കുമല്ലോ…

സെലസ്റ്റിന്‍ കുരിശിങ്കല്‍


Tags assigned to this article:
autobiographycarlo acutis

Related Articles

സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

കൊച്ചി: കൊച്ചിന്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രൂപതയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഹായിക്കുന്ന പദ്ധതിയായ ചൈല്‍ഡ് സ്‌പോണ്‍സര്‍ഷിപ് അംഗങ്ങളായ 300 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം നടത്തി. സിഎസ്എസ്എസ്

ദൃശ്യവിസ്മയം ഒരുക്കി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍

എറണാകുളം: കളമശേരി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ ‘ആകാശം’ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അരങ്ങേറി. അദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുകയായിരുന്നു. കോളജ് ക്യാമ്പസില്‍

സ്പെയിനിൽ പൊലിഞ്ഞ ഒരു കേരള ദീപം

ഫാ. ജോഷി മയ്യാറ്റിൽ സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൻ്റെ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള 96-ാം വയസ്സിൽ മെയ് 15-ാം തീയതി രാവിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*