കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.

ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം 21 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.കാര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ പോവുകയും കൂടുതല്‍ പേര്‍ സമരത്തിന് പിന്തുണയുമായി വരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
നോയിഡ-ഡല്‍ഹി റോഡിലെ ചില്ലി അതിര്‍ത്തി പൂര്‍ണ്ണമായി തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള നിരവധി പേരാണ് സമരരംഗത്തേക്ക് എത്തുന്നത്.
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 20 നി രാജ്യത്തെ ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലി സഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത് പിന്‍വലിപ്പിക്കും എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. എന്തുവന്നാലും വിജയം വരെ സമരം തുടരുമെന്ന് കര്‍ഷക നേതാവ് ജഗ്ജീത് ദല്ലേവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പോലീസ് വിന്യാസം ശക്തമാക്കി. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്ഥികള്‍ അടക്കാനാണ് പേലീസ് നീക്കം. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
delhidelhi chalofarmersprotest

Related Articles

അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തി

കൊല്ലം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കാത്തലിക് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും (സിഎസ്എസ്എ), കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും ആഹ്വാന പ്രകാരം കൊല്ലം രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെയും പുനലൂര്‍ രൂപത

ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                  കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട്

തുപ്പല്ലേ തോറ്റുപോകും’ കൊവിഡ് ചങ്ങല പൊട്ടിക്കല്‍ രണ്ടാംഘട്ടം

തിരുവനന്തപുരം: ‘ബ്രേക്ക് ദ ചെയിന്‍’ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*