കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാം- സുപ്രീം കോടതി.

ന്യൂഡല്‍ഹി: വഴി തടഞ്ഞുള്ള സമരം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അധികാരമുണ്ടെന്നും അതില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാം. എന്നാല്‍ മറ്റുള്ളവരുടെ മൗലീകാവകാശം ഹനിക്കരുത്. എങ്ങനെ സമര രീതി മാറ്റാനാകുമെന്ന് കര്‍ഷക സംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും സമരം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി അവധിക്കാല ബഞ്ചിന് വിട്ട കോടതി,ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു.കലാപങ്ങള്‍ ഉണ്ടാക്കാതെ കര്‍ഷകര്‍ക്ക് സമരം തുടരാം. പോലീസ് ഇവരെ തടയരുത്. ഡല്‍ഹിയിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കള്‍ക്കോ നാശം വരുത്തുകയോ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്കു പ്രത്യേഗ സമിതിയെ വയ്ക്കണമെന്നും അടിയന്തര പരിഹാരം കാണണമെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം,സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശം സ്വീകര്യമല്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കുകയാണ് ഏക പരിഹാരമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം – കെസിബിസി പ്രൊ-ലൈഫ് സമിതി
എറണാകുളം: സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നുള്ള സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി പറഞ്ഞു. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ധാര്‍മിക അവബോധമുള്ള
മനു ഷെല്ലിക്ക് മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ്
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2019 പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു പ്രഖ്യാപിച്ചു. മികച്ച
പുനരുത്ഥാനം ജീവന്റെ പ്രഘോഷണം
പുരാതന മധ്യപൂര്വപ്രദേശങ്ങളില് നിലനിന്നിരുന്ന ഐതിഹ്യങ്ങളുടെയും ചിത്രരചനകളുടെയും പാരമ്പര്യങ്ങളില്‍ ആഴമായി വേരൂന്നിയ പ്രസിദ്ധമായ ഒരു പ്രതിബിംബമാണ് ജീവന്റെ വൃക്ഷം എന്നത്. മുദ്രകളിലും സാഹിത്യകൃതികളിലും മറ്റു കലാരൂപങ്ങളിലും ജീവന്റെ വൃക്ഷത്തെ