കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. മാനവരാശിയെ ഒന്നടങ്കം ആകുലതയിലാഴ്ത്തിയ മഹാവ്യാധിയുടെ ആപല്‍സന്ധിയില്‍ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം വിമോചകനാഥയുടെ ബസിലിക്കയില്‍ ഇക്കൊല്ലത്തെ മരിയന്‍ തീര്‍ഥാടനത്തിന് വിശ്വാസിഗണത്തിന് നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ സന്നിധിയില്‍ എല്ലാവരെയും ആത്മീയ തീര്‍ഥാടനത്തില്‍ അനുസ്മരിച്ച് അടിമസമര്‍പ്പണം നടത്തുന്നതിനു മുന്നോടിയായി സാഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. റവ. ഡോ. സ്റ്റാന്‍ലി മതിരപ്പിള്ളി വചനപ്രഘോഷണം നടത്തി. വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് ലിക്‌സണ്‍, ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ തലക്കെട്ടി, ഫാ. ജിബിന്‍ കൈമലേത്ത്, ഫാ. ജോബി ആലപ്പാട്ട്, ഫാ. ജെയ്‌സല്‍ കൊറയ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ക്ക് ആത്മീയമായി മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതിന് തിരുക്കര്‍മങ്ങള്‍ ബസിലിക്കയില്‍ നിന്നു തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് വിവിധ മാധ്യമങ്ങളിലൂടെ സംവിധാനം ഒരുക്കിയിരുന്നു. വരാപ്പുഴ അതിരൂപതയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികള്‍ ഒരുമിച്ചുചേര്‍ന്ന് പ്രാര്‍ഥനാചൈതന്യത്തോടെ വല്ലാര്‍പാടം ബസിലിക്കയിലേക്ക് ജപമാല ചൊല്ലിയും മരിയസ്തവങ്ങള്‍ ആലപിച്ചും കാല്‍നടയായി നീങ്ങുന്ന ആത്മീയസമര്‍പ്പണത്തിന്റെ തീവ്രാനുഭവമാണ് എല്ലാക്കൊല്ലവും മരിയന്‍ തീര്‍ഥാടനം. എന്നാല്‍ ഇക്കുറി ആരോഗ്യനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബസിലിക്കയില്‍ തീര്‍ഥാടകരുടെ സാന്നിധ്യമില്ലാതെ തന്നെ സൗഖ്യത്തിന്റെയും ആത്മീയസാന്ത്വനത്തിന്റെയും അനുഭൂതി പകരുന്ന വല്ലാര്‍പാടത്തമ്മയുടെ സന്നിധിയിലെ തിരുക്കര്‍മങ്ങളില്‍ ആത്മീയമായി സകലരെയും പങ്കെടുപ്പിക്കാനാണ് വരാപ്പുഴ അതിരൂപത തീരുമാനിച്ചത്. ദിവ്യബലിയെ തുടര്‍ന്ന് മെത്രാപ്പോലീത്ത വിശ്വാസസമൂഹത്തെ പരിശുദ്ധ വല്ലാര്‍പാടത്തമ്മയ്ക്കു അടിമസമര്‍പ്പണം നടത്തി. വിവിധ ദൃശ്യശ്രാവ്യ-സമൂഹ-നവമാധ്യമങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്ത തിരുകര്‍മ്മങ്ങളില്‍ വിശ്വാസികള്‍ തങ്ങളുടെ ഭവനങ്ങളിലായിരുന്നുകൊണ്ട് പങ്കാളികളായി.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 16ന് കൊടിയേറ്റത്തോടെ ആരംഭിച്ച് 24ന് സമാപിക്കും. ജോസഫ് വിവേര വലിയപറമ്പിലാണ് ഇക്കൊല്ലത്തെ പ്രസുദേന്തി. ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.സെപ്റ്റംബര്‍ 16നും, 23നും വൈകീട്ട് 5.30 മുതല്‍ ഏഴുവരെയും, 24നു തിരുനാള്‍ ദിനത്തില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമുള്ള തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ഏഷ്യാനെറ്റ് ഉത്സവ് ചാനലിലും, ഡെന്‍ ടിവി ചാനലിലും, ഗുഡ്‌നസ് ടിവി യുട്യൂബ് ചാനലിലും തത്സമയം ലഭിക്കുന്നതാണ്. കൂടാതെ, എല്ലാ ദിവസത്തെയും തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ വല്ലാര്‍പാടം ബസിലിക്ക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
വരാപ്പുഴ അതിരൂപത പ്രൊക്ലമേഷന്‍ കമ്മീഷന്റെയും പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്റെയും വല്ലാര്‍പാടം ബസിലിക്കയുടെയും നേതൃത്വത്തില്‍ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ദിനത്തില്‍ സമ്പൂര്‍ണ മരിയന്‍ അടിമസമര്‍പ്പണത്തിന്റെ ഭാഗമായി മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ നടത്തും. തിരുസഭ പൂര്‍ണ ദണ്ഡവിമോചനം അനുവദിച്ചിട്ടുള്ള വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റെ ക്രമപ്രകാരമുള്ള സമര്‍പ്പണപ്രാര്‍ഥനകളോ
ടെ 33 ദിവസത്തെ ഒരുക്കത്തോടെയാണ് ഈ സവിശേഷ അടിമസമര്‍പ്പണം സാക്ഷാത്കരിക്കുന്നത്.

 


Related Articles

തലോജ ജയിലിൽ നിന്നുള്ള ഒരു ദീപാവലി കത്ത്…

  ഫാ. സ്റ്റാൻ സ്വാമി എഴുതിയ കത്തിൽ നിന്നുള്ള ഭാഗങ്ങൾ. ജയിലിലെ തന്റെ സഹമുറിയൻ ആയ അരുൺ ഫെറെയ്റയുടെ സഹായത്തോടെ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമി എസ്.ജെ

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

  കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്‌സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍ ഈ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം

‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*