Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
കാലാവസ്ഥ അടിയന്തരാവസ്ഥയും തലമുറകള്‍ക്കിടയിലെ നീതിയും

കടല്‍ പോലെ ഞങ്ങളുയരും എന്ന് ആര്‍ത്തിരമ്പിയാണ് ഏഴു ഭൂഖണ്ഡങ്ങളില്‍ 163 രാജ്യങ്ങളിലായി 2,500 കേന്ദ്രങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും ഉള്‍പ്പെടെ 60 ലക്ഷം സത്യഗ്രഹികള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ആഗോള പരിസ്ഥിതി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നത്. കാലാവസ്ഥയുടെ പേരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ റാലി. വെള്ളിയാഴ്ച തോറും പഠിപ്പുമുടക്കി ഗ്രെറ്റ ട്യുന്‍ബര്‍ഗ് എന്ന പതിനഞ്ചുകാരി ഒരു കൊല്ലം മുന്‍പ് വടക്കന്‍ യൂറോപ്പിലെ സ്വീഡനില്‍ സ്റ്റോക്ഹോമിലെ റിക്സ്ഡാഗ് പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ ഒറ്റയ്ക്ക് ‘കാലാവസ്ഥയ്ക്കായ് സ്കൂള്‍ സമരം’ എന്ന പ്ലക്കാര്‍ഡുമായി നടത്തിവന്ന കുത്തിയിരിപ്പിന്റെ സന്ദേശം ലോകമെങ്ങും യുവജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
പ്രളയം, വരള്‍ച്ച, കടലേറ്റം, ഭൂചലനം, ചുഴലികൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നിങ്ങനെ പ്രകൃതിദുരന്തങ്ങള്‍ തുടരെ തുടരെ ഉണ്ടാവുകയും ഭൂമിയില്‍ ജൈവസമൂഹങ്ങളും ചരാചരങ്ങളും പരിസ്ഥിതിയുമടങ്ങുന്ന ആവാസവ്യവസ്ഥകള്‍ തകരുകയും കൂട്ട വംശനാശത്തില്‍ ജീവന്റെ നിലനില്പുതന്നെ അപകടത്തിലാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിനുള്ള കര്‍മപദ്ധതികളുടെ യുഎന്‍ ഉടമ്പടി വ്യവസ്ഥകള്‍ അടിയന്തരമായി പുനര്‍നിര്‍ണയിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന ന്യൂയോര്‍ക്കില്‍ വിളിച്ചുചേര്‍ത്ത ഉച്ചകോടിയില്‍ ഗ്രെറ്റ ട്യുന്‍ബര്‍ഗ് രോഷവും സങ്കടവും ഇടകലര്‍ന്ന സ്വരത്തില്‍ ലോകനേതാക്കളോടു പറഞ്ഞു: ‘വരുംതലമുറകളുടെ കണ്ണുകള്‍ നിങ്ങളുടെമേലാണ്. ഞങ്ങളെ തോല്പിക്കാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ ഞങ്ങളൊരിക്കലും നിങ്ങള്‍ക്കു മാപ്പുതരികയില്ല.’
സമ്പദ്വ്യവസ്ഥയില് ഊര്‍ജം, ഗതാഗതം, വ്യവസായം, കൃഷി, കെട്ടിടനിര്‍മിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങളിലും സമൂഹത്തിന്റെ കാഴ്ചപ്പാടിലും മനുഷ്യരുടെ ജീവിതശൈലിയിലും സമൂലമായ മാറ്റമുണ്ടാകാതെ ഹരിതഗൃഹ വാതക ഉദ്ഗമനത്തിന്റെ തോതിലോ കാര്‍ബണ്‍ കാല്പാടുകളിലോ ആഗോള താപനത്തിന്റെ പിടിച്ചാല്‍ കിട്ടാത്ത പ്രത്യാഘാതങ്ങളുടെ പ്രതിപ്രവര്‍ത്തന ശൃംഖലയിലോ സാരവത്തായ കുറവൊന്നുമുണ്ടാകില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഗ്രെറ്റ ഇതൊരു തീപിടിച്ച വീടാണെന്നും നിങ്ങള്‍ പരിഭ്രാന്തരാകുകതന്നെവേണമെന്നും രാഷ്ട്രത്തലവന്മാരെയും മുതിര്‍ന്ന രാജ്യതന്ത്രജ്ഞരെയും ശാസിക്കുന്നത്.
ആഗോള താപനത്തിന്റെ തോത് വ്യാവസായിക വിപ്ലവത്തിനു മുന്‍പത്തെ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 2015ല്‍ പാരിസില്‍ ഒപ്പുവച്ച യുഎന്‍ ഉടമ്പടി പ്രകാരം ഓരോ രാജ്യത്തിനും നിശ്ചയിച്ച കാര്‍ബണ്‍ ബജറ്റ് – പുറംതള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ തോതു നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ – പുനരവലോകനം ചെയ്ത്, അടുത്ത 10 വര്‍ഷത്തിനകം കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം 45 ശതമാനം കുറയ്ക്കാനും, 2050 ആകുന്നതോടെ അതു പൂജ്യത്തിലെത്തിക്കാനും (നെറ്റ് സീറോ – കാര്‍ബണ്‍ ന്യൂട്രാലിറ്റി) 2020ല്‍ നടപ്പാക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാനാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ഐക്യരാഷ്ട്ര പൊതുസഭയുടെ അടിയന്തര കാലാവസ്ഥ ഉച്ചകോടി വിളിച്ചുചേര്‍ത്തത്. കാലാവസ്ഥാ വ്യതിയാനത്തില്‍ വിശ്വസിക്കാത്ത, പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉച്ചകോടിയില്‍ മുഖം കാണിച്ചെങ്കിലും ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കേണ്ടിയിരുന്ന 136 രാഷ്ട്രനേതാക്കന്‍മാരില്‍ പകുതിയോളം പേരേ ‘നിങ്ങള്‍ക്കെങ്ങനെ ഇതിനൊക്കെ ധൈര്യം വന്നു?’ എന്ന ഗ്രെറ്റ ട്യുന്‍ബര്‍ഗിന്റെ ചങ്കുപിളര്‍ക്കുന്ന ചോദ്യം കേള്‍ക്കാന്‍ അവിടെയുണ്ടായുള്ളൂ.
ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ വമിപ്പിക്കുന്ന രാഷ്ട്രസമൂഹങ്ങളില്‍ ചൈന, അമേരിക്ക, യൂറോപ്യന്‍ യൂണിയന് എന്നിവയ്ക്കു തൊട്ടുപിന്നിലായി ഇന്ത്യയുണ്ട്. അമേരിക്കയും ചൈനയും വിശേഷിച്ച് ഒരു ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചില്ല എന്നിരിക്കെ, ഇന്ത്യ അക്ഷയോര്‍ജ ഉത്പാദനം 2022 ആകുന്നതോടെ 175 ജിഗാവാട്സില്‍ നിന്ന് 450 ജിഗാവാട്സാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്. സൗരോര്‍ജത്തില്‍ നിന്നും കാറ്റാടിപാടങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതി തികയാതെ വരുന്ന സാഹചര്യത്തില്‍ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കേണ്ടിവരുമെന്ന വസ്തുത ഓര്‍ക്കാഞ്ഞിട്ടല്ല. ന്യൂയോര്‍ക്കിലെ ഉച്ചകോടിക്കു തൊട്ടുമുന്‍പ് ഹൂസ്റ്റണിലെ പൊതുസമ്മേളനത്തില്‍ മോദി തന്റെ സാമ്പത്തിക നയപ്രഖ്യാപനത്തില്‍ പറഞ്ഞത് ഇന്ത്യ കല്‍ക്കരി ഖനനം നൂറു ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കും എന്നാണ്. പൊതുഗതാഗത മേഖലയിലും ചരക്കുഗതാഗതത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ വിപുലമായ തോതില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പാക്കുക അത്ര എളുപ്പമല്ലതാനും.
ജര്‍മനി ഉള്‍പ്പെടെ 30 രാജ്യങ്ങളും 22 സംസ്ഥാനങ്ങളും 21 കമ്പനികളും കല്‍ക്കരി ഉപയോഗം, വിശേഷിച്ച് ഏറ്റവും കൂടുതല്‍ മലിനീകരണത്തിന് ഇടയാക്കുന്ന ലിഗ്നൈറ്റ് ഉപയോഗം, നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. നോര്‍വേ, അര്‍ജന്റീന, തുര്‍ക്കി, എത്യോപ്യ എന്നിവ ഉള്‍പ്പെടെ 70 രാജ്യങ്ങള്‍ 2020ലെ എമിഷന്‍ നിയന്ത്രണ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഉച്ചകോടിയില്‍ വ്യക്തമാക്കി. നേരത്തെ 23 രാജ്യങ്ങളാണ് ഇതിന് സന്നദ്ധത അറിയിച്ചിരുന്നത്. ആഗോള ഹരിതഗൃഹ വാതകത്തിന്റെ 6.8 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളുടെ വിഹിതം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായ മാര്‍ഷല്‍ ഐലന്‍ഡ്സ്, ബെലിസ്, കോസ്റ്ററിക്ക, ഡെന്മാര്ക്ക്, ഫിജി, ഗ്രെനെഡാ, ലക്സംബര്‍ഗ്, മൊണാക്കോ, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, നോര്‍വേ, സെന്റ് ലൂസിയ, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, വനുവാത്തു എന്നിവ 2050ല്‍ കാര്‍ബണ്‍ കാല്പാടുകള് പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ഉറപ്പുനല്‍കി. ജര്‍മനി, യുകെ, ദക്ഷിണ കൊറിയ എന്നിവ ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് വിഹിതം ഇരട്ടിയാക്കുമെന്ന് ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്തു.
പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ജൈവഇന്ധനത്തില് നിന്ന് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കാത്ത സൗരോര്‍ജം പോലുള്ള അക്ഷയോര്ജത്തിലേക്കു മാറുന്നതിന്റെ അധികച്ചെലവ് വഹിക്കാനും, പെട്രോളിയം ഉത്പന്നങ്ങളുടെമേല്‍ അധിക നികുതി ചുമത്തുന്നതു മൂലം സാധാരണന്മാരുടെ ജീവിതക്ലേശം വര്‍ധിക്കാതിരിക്കാന്‍ പാകത്തിലുള്ള ക്ഷേമപദ്ധതികളും നഷ്ടപരിഹാര പാക്കേജും ആസൂത്രണം ചെയ്യാനും ഗവണ്മെന്റിനു കഴിയണം. പരിസ്ഥിതി സംരക്ഷണത്തിനായി അഹിംസാത്മക സത്യഗ്രഹ സമരത്തിനിറങ്ങുന്ന യുവജനങ്ങളുടെയും നിയമസാമാജികബാഹ്യശക്തികളുടെയും സമ്മര്‍ദത്തിനു സര്‍ക്കാരുകള്‍ അത്രവേഗം വഴങ്ങണമെന്നില്ല. എന്നാല്‍ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടില്‍ മാറ്റം വരാന്‍ ഇത് ഇടവരുത്തും എന്നതു നിസ്തര്‍ക്കമാണ്. പശ്ചിമ ജര്‍മനിയില്‍ 1970കളില്‍ ആരംഭിച്ച ആണവോര്‍ജവിരുദ്ധ പ്രക്ഷോഭത്തിന് നിര്‍ണായക വഴിത്തിരിവുണ്ടായത് 1986ലെ ചെര്‍ണോബില്‍ ദുരന്തത്തോടെയാണ്. അതിനുശേഷം ജര്‍മനിയല്‍ പുതിയ ന്യൂക്ലിയര്‍ റിയാക്ടറൊന്നും സ്ഥാപിച്ചിട്ടില്ല. 2011ല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവോര്‍ജ നിലയത്തിന്റെ പതനം കണ്ട് ജര്‍മനി ആണവോര്‍ജ പ്ലഗ് പൂര്‍ണമായും ഊരിമാറ്റി.
സാമൂഹിക വ്യവസ്ഥിതി മാറാതെ കാലാവസ്ഥ നീതി നടപ്പാക്കാനാവില്ല. സമ്പദ്വ്യവസ്ഥയുടെയും വിപണിയുടെയും മാത്രം പ്രശ്നമല്ല ഇത്. കാര്‍ബണ്‍ വിമുക്ത ജീവിതശൈലി സമൂഹത്തിലും വ്യക്തിജീവിതത്തിലും കൊണ്ടുവരാന്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. പരിസ്ഥിതിസൗഹൃദ ജീവിതരീതിയിലേക്കു മാറുമ്പോള്‍ ഭക്ഷണക്രമം, വീടുനിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, വാഹനം തുടങ്ങി പല കാര്യങ്ങളിലും കൂടുതല്‍ വിവേചനവും കരുതലും കാണിക്കേണ്ടതുണ്ട്. ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 3,470 മൈല്‍ വ്യോമയാത്രയ്ക്ക് പരമാവധി 10 മണിക്കൂര്‍ മതിയെന്നിരിക്കെ ഇംഗ്ലണ്ടിലെ പ്ലിമത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ കോണി ഐലന്‍ഡിലേക്ക് 13 ദിവസവും 18 മണിക്കൂറും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ പായ്വഞ്ചിയില് യാത്ര ചെയ്താണ് ഗ്രെറ്റ ട്യുന്‍ബര്‍ഗ് എന്ന പതിനാറുകാരി യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. ലണ്ടന്‍-ന്യൂയോര്‍ക്ക് വിമാനയാത്ര 1,83,910 റാത്തല് കാര്‍ബണ്‍ പുറന്തള്ളലിന് ഇടയാക്കും എന്നതിനാലാണ് സൗരോര്‍ജ പാനലും വെള്ളത്തിനടിയിലായി പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ ടര്‍ബൈനും മറ്റുമായി തികച്ചും കാര്‍ബണ്‍ മലിനീകരണമുക്തമായ, 60 അടി നീളമുള്ള മാലിസിയ 2 എന്ന റേസിംഗ് പായ്വഞ്ചിയില് അമേരിക്കയ്ക്കു തിരിക്കാന്‍ ഗ്രെറ്റ തീരുമാനിച്ചത്. വിമാനയാത്ര ഒഴിവാക്കാനുള്ള അവളുടെ ആഹ്വാനം ശ്രവിച്ച് ഓപ്പറ ഗായികയായ അവളുടെ അമ്മ തന്റെ രാജ്യാന്തര പരിപാടികള്‍ വെട്ടിക്കുറച്ചിരിക്കയാണത്രെ. സ്വീഡ്ബാങ്ക്, ടെലിയാ ടെലികോം കമ്പനി തുടങ്ങി സ്വീഡനിലെ പല പ്രമുഖ സ്ഥാപനങ്ങളും ഹ്രസ്വദൂര വിമാനയാത്രകള്‍ ഒഴിവാക്കി ട്രെയിനില്‍ യാത്ര ചെയ്യാന്‍ ജീവനക്കോരോട് നിര്‍ദേശി
ക്കുന്നു. മാസത്തില്‍ ഒരാഴ്ച വിമാനയാത്ര നിരോധിച്ച കമ്പനികളുമുണ്ട്. ഫഌക്സ്കം എന്ന പുതിയൊരു സ്വീഡിഷ് പദം തന്നെ വിമാനയാത്രയോടുള്ള അവമതിയുടെ സൂചനയായി രൂപം കൊണ്ടിട്ടുണ്ട്.
Related
Related Articles
ട്രെയിനില്‍ നിന്ന് വഴുതിവീണ 10 വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍പിഎഫ് ജവാന് അഭിനന്ദനപ്രവാഹം
നെയ്യാറ്റിന്‍കര: ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വെ പ്ലാറ്റ്ഫോമിലേക്ക് വീണുപോയ 10 വയസുകാരിയെ പൊക്കിയെടുത്ത മാറനല്ലൂര്‍ വെളിയംകോട് സ്നേഹഭവനില്‍ ആര്‍പിഎഫ് ജവാനായ എസ്.വി.ജോസിന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിന്‍കര രൂപതയിലെ വെളിയംകോട്
ഇനി ഞാനുണര്‍ന്നിരിക്കാം, നീയുറങ്ങുക
No woman, no cry No woman, no cry Oh my little sister, don’t shed no tears No woman, no cry….Bob
പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം
ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ