Breaking News

കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ‘വാര്‍ത്ത’കള്‍; തള്ളി ഉത്തര കൊറിയ

കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ‘വാര്‍ത്ത’കള്‍; തള്ളി ഉത്തര കൊറിയ
സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉത്തരകൊറിയയും ദക്ഷിണകൊറിയയും തള്ളി. കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായ വാര്‍ത്തകളാണ് ഇരു കൊറിയകളും തള്ളിയത്. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം കിമ്മിന് മസ്തിഷ്‌കമരണം സംഭവിച്ചു എന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നുമൊക്കെയാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15ന് മുത്തച്ഛനും രാഷ്ട്രസ്ഥാപകനുമായ കിം ഇല്‍ സുങ്ങിന്റെ പിറന്നാളിനോടനുബന്ധിച്ചുള്ള ദേശീയ ആഘോഷത്തില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്.
യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ഇതിന്റെ യാഥാര്‍ഥ്യം പരിശോധിച്ചുവരികയാണെന്ന് ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയയും ദക്ഷിണകൊറിയയും രംഗത്തുവന്നത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പാണ് വാര്‍ത്തകള്‍ നിഷേധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഉത്തരകൊറിയയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത. സിയോളിലെ പ്രസിഡന്റിന്റെ ഓഫീസും ഇത്തരത്തിലൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2011 ഡിസംബറിലാണ് കിം ഉത്തര കൊറിയയുടെ ഭരണമേറ്റെടുക്കുന്നത്. കിം ജോങിന് അത്യാഹിതം സംഭവിച്ചാല്‍ ആരാകും അടുത്ത ഭരണാധികാരി എന്നതിനെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങിനാണ് കൂടുതല്‍ സാധ്യത എന്നാണ് വാര്‍ത്തകള്‍.

Related Articles

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും

കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള

കലാരംഗത്തെ അത്ഭുതപ്രവര്‍ത്തകനായ ക്യാപ്പിസ്റ്റനച്ചന്‍

കൊച്ചിയിലെ പ്രശസ്തമായ ഒരു കലാകേന്ദ്രം അതിന്റെ സുവര്‍ണദശയില്‍ മിന്നിയിരുന്ന കാലം. ആദരവിന്റെ കൊടുമുടിയില്‍ നില്‍ക്കേ അതിന്റെ അമരക്കാരനായ വൈദികന്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം സ്വമേധയാ ആ

സഹനപാതയിലെ പുണ്യപുഷ്പം ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍ ഇഗ്‌നേഷ്യസ് തോമസ്

വേദനയുടെ കയ്പുനീര്‍ കാസ കുടിക്കുമ്പോഴും നിരാശയോ ദുഃഖമോ പ്രകടിപ്പിക്കാതെ, ദൈവഹിതത്തിനും തിരുവനന്തപുരം രൂപതയുടെ വിശുദ്ധീകരണത്തിനുമായി ജീവിതം സമര്‍പ്പിച്ച സഹനദാസനായിരുന്നു ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍. സന്ന്യാസമെന്നാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*